ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 27 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ
07 :36 am 16/5/2017 ബിഹാർ: ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 27 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ. ബിഹാറിലെ ജമുയിയിലാണ് സംഭവം. സ്കൂളില്‍ ഉച്ചയ്ക്കു വിളമ്പിയ ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദി അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പല്ലിയെ കണ്ടെത്തി. പിന്നാലെ കുട്ടികളെ സമീപത്തെ ആശുപത്രിയിലാക്കി. ആരുടെയും നില ഗുരുതരമല്ല.










