ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി

11.17 AM 02/05/2017 സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. അവധിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ‍യാണ് ഇത്. ജേക്കബ് തോമസ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹം അവധി നീട്ടികിട്ടുന്നതിന് അപേക്ഷിച്ചത്. വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.

സെൻകുമാർ കേസ്: കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

11.15 AM 02/05/2017 ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയനുസരിച്ച് പ്രവർത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു. എജിയുടെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നടക്കുക. വിധിയുടെ ഓൺലൈൻ പകർപ്പ് കിട്ടിയപ്പോൾ മുതൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി സമരം: സർവീസുകൾ മുടങ്ങി

11.11 AM 02/05/2017 മെക്കാനിക്കൽ ജീവനക്കാർ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ മുതലാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി. അറ്റകുറ്റപണികൾ മുടങ്ങിയതോടെ ചൊവ്വാഴ്ച രാവിലെ ആരംഭിക്കേണ്ട സർവീസുകൾ റദ്ദാക്കിയത്. സമരം കൂടതൽ ബാധിച്ചത് പത്തനംതിട്ട ഡിപ്പോയിലാണ്.

സെൻകുമാർ കേസ്: വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

11.09 AM 02/05/2017 തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എം.ഉമ്മർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്നു അദ്ദേഹം ആരോപിച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രമേയം അവതരിപ്പിച്ച എം. ഉമ്മറിനെയും മുഖ്യമന്ത്രി Read more about സെൻകുമാർ കേസ്: വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു[…]

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത; ഒരു നൂറ്റാണ്ട് പിന്നിട്ട ഇടയശ്രേഷ്ഠന്‍

11.04 AM 02/05/2017 ജോയിച്ചന്‍ പുതുക്കുളം മാരാമണ്‍: ജീവിതത്തില്‍ ഒരു നൂറ്റാണ്ട് ജീവിക്കുവാന്‍ കഴിയുന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല. അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഏപ്രില്‍ 27നു 100 വയസ് പൂര്‍ത്തിയാക്കുവാന്‍ ദൈവം ഭാഗ്യം നല്‍കി. മനുഷ്യരെ ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ഭാഷ, സംസ്‌കാരം, രാഷ്ട്രീയം എന്നീ വ്യത്യസ്തതകള്‍ക്ക് അതീതമായി ഉള്‍ക്കൊള്ളുന്ന ഹൃദയമാണ് ക്രിസോസ്റ്റം തിരുമേനിക്കുള്ളത്. തിരുമേനിക്ക് ജന്മശതാബ്ദി ആശംസിക്കാനായി ഷിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് കേരളയുടെ സെക്രട്ടറി Read more about മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത; ഒരു നൂറ്റാണ്ട് പിന്നിട്ട ഇടയശ്രേഷ്ഠന്‍[…]