ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് സമാപനം

09:00 am 23/6/2017 – ഈപ്പന്‍ ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 17നു ക്യൂന്‍സിലെ 74-20 കോമണ്‍വെല്‍ത്ത് ബുള്‍വാഡിലുള്ള മൈതാനത്ത് സമംഗളം സമാപിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു നിന്ന മത്സരകളിയില്‍ ഇരുപത്തിയെട്ട് ടീമുകള്‍ പങ്കെടുത്തു. എന്‍ വൈ എം എസ് സി ക്ലബ്ബിന്റെ ആറാമത്തെ മത്സരക്കളിയാണിത്. വിര്‍ജിനിയ, ടെക്‌സാസ്, ചിക്കാഗൊ, ഇന്ത്യാന, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ മിജച്ച Read more about ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് സമാപനം[…]

ബ്രിജിറ്റ് വിന്‍സന്റിന്റെ സത്യപ്രതിജ്ഞ 24ന് വൈകുന്നേരം 7:30ന് ഫിലഡല്‍ഫിയയില്‍

09:00 am 23/6/2017 – പി ഡി ജോര്‍ജ്, നടവയല്‍ ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നിയമിച്ച ബ്രിജിറ്റ് വിന്‍സന്റിന്റെ “ഓത് ഓഫ് ഓഫീസ്’ 24 ശനിയാഴ്ച്ച വൈകുന്നേരം 7:30 മണിക്ക് ഫിലഡല്‍ഫിയ സീറോ മലബാര്‍ റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷനാണ് (ഓര്‍മാ ഇന്റര്‍നാഷണല്‍) സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വേദിയൊരുക്കുന്നത്. ഫിലഡല്‍ഫിയാ കോമണ്‍ പ്ലീസ് കോര്‍ട്ട് സൂപ്പര്‍വൈസിങ്ങ് ജഡ്ജ് ബ്രാഡ്‌ലി കെ. മോസ്സ് സത്യപ്രതിജ്ഞാ വാചകം Read more about ബ്രിജിറ്റ് വിന്‍സന്റിന്റെ സത്യപ്രതിജ്ഞ 24ന് വൈകുന്നേരം 7:30ന് ഫിലഡല്‍ഫിയയില്‍[…]

കര്‍ഷകന്‍റെ മരണം : റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം

08:59 am 23/6/2017 കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ കര്‍ഷകന്‍ കാവില്‍പുരയിടത്തില്‍ ജോയി ജീവനൊടുക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിനെതിരേ പ്രതിക്ഷേധം ശക്തമായി. ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്‍റിനെയും ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ചെമ്പനോട അങ്ങാടിക്കടുത്തു കാട്ടിക്കുളത്ത് കാവില്‍പുരയിടത്തില്‍ ജോയി (57)യുടെ മരണവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫീസര്‍ സി.എ. സണ്ണി , മുന്‍ വില്ലേജ് അസിസ്റ്റന്‍റ് Read more about കര്‍ഷകന്‍റെ മരണം : റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ ഹെല്‍ത്ത് ക്യാമ്പ് നടത്തി

08:59 am 23/6/2017 ഡിട്രോയിറ്റ്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ (INAM) കേരളാ ക്ലബുമായി സഹകരിച്ച് കമ്യൂണിറ്റി ഡേയില്‍ പൊതുജനങ്ങള്‍ക്കായി ഹെല്‍ത്ത് സ്ക്രീനിംഗ് ക്യാമ്പ് നടത്തി. സ്ക്രീനിംഗില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ബ്ലഡ് ഷുഗര്‍ പരിശോധന, ബി.എം.ഐ എന്നീ ടെസ്റ്റുകള്‍ നടത്തി. ഏകദേശം ഇരുപത്തഞ്ചോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച നഴ്‌സുമാര്‍ക്ക് കേരളാ ക്ലബ് പുഷ്പങ്ങളും പ്ലാക്കും നല്‍കി ആദരിച്ചു. കൂടാതെ അമ്പത്തഞ്ച് വര്‍ഷത്തെ ത്യാഗപൂര്‍ണ്ണമായ സേവനത്തിനു മറിയാമ്മ തോമസിനെ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ ഹെല്‍ത്ത് ക്യാമ്പ് നടത്തി[…]

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശാകര്‍മ്മം ശനിയാഴ്ച്ച

08:56 am 23/6/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സീറോമലബാര്‍ ആരാധനാക്രമത്തിനും, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് കേരള നസ്രാണി തനിമയില്‍ പുതുക്കിപ്പണിത സെന്റ് തോമസ് സീറോമ ലബാര്‍ ഫൊറോനാപള്ളിയുടെ ആശീര്‍വാദ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ജൂണ്‍ 24 ശനിയാഴ്ച്ച ഉച്ചയ്ക്കുശേഷം രണ്ടര മണിക്ക് നിര്‍വഹിക്കപ്പെടുന്നു. ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവാണ് മുഖ്യ കാര്‍മ്മികന്‍. അതോടൊപ്പം ഇടവകയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും നിദാനമായി ഇടവകയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മുന്‍ ഇടവക വികാരിമാരും, വിശാല Read more about ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശാകര്‍മ്മം ശനിയാഴ്ച്ച[…]

കെ എച്ച് എന്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യുവ

08:55 am 23/6/2017 മാനവ സേവ മാധവ സേവ എന്ന തത്വത്തെ അന്വര്‍ഥമാക്കി സേവാ പ്രവര്‍ത്തനങ്ങളില്‍ കെ എച് എന്‍ എ യുവ പങ്കാളിയായി .കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കുലശേഖരമംഗലത്തു പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠത്തിനു സാമ്പത്തിക സഹായം നല്‍കിയാണ് യുവ മാതൃകയായത് .കേരളത്തിലെ വര്‍ധിച്ചു വരുന്ന ഒരു സാമൂഹ്യ അവസ്ഥയാണ് വാര്‍ധക്യ കാലത്തെ ഒറ്റപ്പെടല്‍ .വൃദ്ധ സദനങ്ങള്‍ ആണ് പലപ്പോഴും ആലംബ ഹീനരായ വയോധികര്‍ക്ക് ആശ്രയം .രാമ കൃഷ്ണ സേവാശ്രമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠം Read more about കെ എച്ച് എന്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യുവ[…]

ഐ.പി.സി മലബാര്‍ മേഖലയ്ക്ക് പുതിയ നേതൃത്വം

08: 57 am 23/6/2017 കോഴിക്കോട്: ജൂണ്‍ 22 ന് കോഴിക്കോട് തേഞ്ഞിപ്പലത്ത് ചേര്‍ന്ന ഐ.പി സി മലബാര്‍ മേഖലയുടെ പൊതുയോഗത്തില്‍ വെച്ച് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു. നാനൂറോളം സഭാപ്രതിനിധികള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്ജ് (പ്രസിഡണ്ട്), പാസ്റ്റര്‍ മോനി ചെന്നിത്തല, പാസ്റ്റര്‍ സന്തോഷ് മാത്യൂ (വൈ. പ്രസിഡണ്ടുമാര്‍), പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്(സെക്രട്ടറി), പാസ്റ്റര്‍ കെ.സി സ്കറിയ, ജയിംസ് വര്‍ക്കി (ജോ. സെക്രട്ടറിമാര്‍) ജോര്‍ജ് തോമസ് (ട്രഷറാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ ജില്ലാകണ്‍വീനര്‍മാരായി പാസ്റ്റര്‍മാരായ എം.ജെ Read more about ഐ.പി.സി മലബാര്‍ മേഖലയ്ക്ക് പുതിയ നേതൃത്വം[…]

കുര്യാക്കോസ് മാണി (90) നിര്യാതനായി

08 :54 am 23/6/2017 രാമപുരം: മണ്ഡപത്തില്‍ (കുറുക്കന്‍കുന്നേല്‍, മൈലക്കൊമ്പ്) കുര്യാക്കോസ് മാണി (90) നിര്യാതനായി. സംസ്കാരം ഞായറാഴ്ചരണ്ടിന് രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി രാമപുരം ചെറുകുന്നേല്‍ (പള്ളിവാതുക്കല്‍) കുടുംബാംഗം. മക്കള്‍: പരേതയായ ബിന്നിയമ്മ, ഫെഡറിക്, ഷാലറ്റ്, ടോമി, ടെസി. മരുമക്കള്‍: പര്‍വീസ് (യുഎസ്എ) റോസമ്മ മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി (യുഎസ്എ), സെബാസ്റ്റ്യന്‍ മാളികവീട്ടില്‍ ആലപ്പുഴ(യുഎസ്എ), ആശ കടമപ്പുഴ കാഞ്ഞിരപ്പള്ളി (യുഎസ്എ), മാത്യു മാളിയേക്കല്‍ കോതമംഗലം (യുഎസ്എ). പരേതനായ ഫാ. പോള്‍ മണ്ഡപത്തില്‍ സഹോദരനാണ്.

കോരക്കുടിലിൽ അച്ചാമ്മ നിര്യാതയായി

08:53 am 23/6/2017 കോരക്കുടിലിൽ അച്ചാമ്മ ചുമ്മാരുടെ സംസ്കാരം ജൂൺ 23 ന്: ന്യൂയോർക്കിൽ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃതസംസ്കാരം കല്ലറ സെ.തോമസ് പഴയ പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്) , പരേതയായ ഷെർലി, റെജി, ബിൻസി(ന്യൂയോർക്ക്), പ്രിൻസ് കോരക്കുടിലിൽ(ന്യൂയോർക്ക്). Read more about കോരക്കുടിലിൽ അച്ചാമ്മ നിര്യാതയായി[…]

തൊ​ട്ടി​ൽ​പ്പാ​ലം പൊയ്‌ലോംചാലിൽ തൊ​ഴി​ലാ​ളി​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

09:00 am 22/6/2017 കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ലം പൊയ്‌ലോംചാലിൽ തൊ​ഴി​ലാ​ളി​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മഠത്തിനാൽ സഖറിയ(40) ആണ് മരിച്ചത്. കട വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.