ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്.

08:40 am 21/6/2017

ബംഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്. ആഫ്രിക്കയിലെ ബ്രിയ നഗരത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.

സംഭവത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം പരിക്കേറ്റവരിൽ എത്ര സൈനികരുണ്ടെന്നോ എത്ര ഭീകരരുണ്ടെന്നോ വ്യക്തമല്ല.