08:22 am 27/6/2017
ലോസാഞ്ചലസ്: ലില്ലിപ്പുട്ടുകാരുടെ നാടുൾപ്പെടെ കൗതുകത്തുരുത്തുകൾ അടയാളപ്പെടുത്തി വാൾട്ട് ഡിസ്നി വരച്ച കിടിലൻ സ്കെച്ച് ലേലത്തിൽ വിറ്റുപോയത് റിക്കാർഡ് തുകയ്ക്ക്. പെൻസിലും മഷിയും ഉപയോഗിച്ച് ഡിസ്നി വരച്ച സ്കെച്ച് ലേലത്തിനു വച്ചപ്പോൾ 708000 ഡോളർ (ഏകദേശം 4.57 കോടി രൂപ) ആണ് ലഭിച്ചത്.
1953 സെപ്റ്റംബറിലെ ഒരു വാരാന്ത്യത്തിൽ ഡിസ്നിയും സുഹൃത്ത് ഹെർബ് റൈമനും ചേർന്നാണു സ്കെച്ച് വരച്ചത്. ഡിസ്നിലാൻഡ് നിർമിക്കാൻ ഫണ്ട് സമാഹിക്കുന്നതിന് വേണ്ടി വളരെ തിരക്കിട്ടാണ് സ്കെച്ച് വരച്ചത്.