വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു.

07:41 am 16/5/2017 ഷാദോൾ: മധ്യപ്രദേശിലെ ഷാദോൾ ജില്ലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം. മരിച്ചവരിൽ മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉൾപ്പെടുന്നു. വാരണാസിയിൽനിന്നു ഛത്തീസ്ഗഡിലെ കോണ്‍ഡഗാവിലേക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

സു​ര​ക്ഷാ​സേ​ന​യും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം.

07:40 am 16/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സു​ര​ക്ഷാ​സേ​ന​യും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ശ്രീ​ന​ഗ​റി​ലെ എ​സ്പി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. പോ​ലീ​സ് തു​ട​ക്ക​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ തു​ര​ത്തി​യെ​ങ്കി​ലും പി​ന്നീ​ടും സം​ഘം റോ​ഡി​ലി​റ​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി. ഇ​തേ​തു​ട​ർ​ന്ന് സൈ​ന്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​ർ​ക്ക് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ സൈ​ന്യ​ത്തി​നു നേ​ർ​ക്കു ക​ല്ലേ​റ് ന​ട​ത്തി. സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് കാ​ഷ്മീ​ർ ഒ​ബ്സ​ർ​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​ര​ണ​മു​ണ്ട്.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ സ​ഹോ​ദ​ര​നും ഇ​യാ​ളു​ടെ ഭാ​ര്യ​യും ന​ടു​റോ​ഡി​ൽ മ​ർ​ദ​ന​ത്തി​നി​ര​യാ​യി.

7:39 am 16/5/2017 ഗു​രു​ദാ​സ്പു​ർ: പ​ത്താ​ൻ​കോ​ട് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ സ​ഹോ​ദ​ര​നും ഇ​യാ​ളു​ടെ ഭാ​ര്യ​യും ന​ടു​റോ​ഡി​ൽ മ​ർ​ദ​ന​ത്തി​നി​ര​യാ​യി. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ഹ​വി​ൽ കു​ൽ​വ​ന്ത് സിം​ഗി​ന്‍റെ സ​ഹോ​ദ​ര​ൻ ഹ​ർ​ദീ​പ് സിം​ഗ്, കു​ൽ​വി​ന്ദ​ർ കൗ​ൾ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ട്രാ​വ​ൽ ഏ​ജ​ന്‍റാ​യ ഗു​നാം സിം​ഗാ​ണ് ഇ​രു​വ​രെ​യും ന​ടു​റോ​ഡി​ൽ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫ്രാ​ൻ​സി​ലേ​ക്ക് പോ​കാ​നാ​യി ഹ​ർ​ദീ​പ്, ഗു​നാം സിം​ഗി​ന് എ​ട്ടു​ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഗു​നാം ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റാ​ണ് ഹ​ർ​ദീ​പി​നു ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗു​നാം Read more about ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ സ​ഹോ​ദ​ര​നും ഇ​യാ​ളു​ടെ ഭാ​ര്യ​യും ന​ടു​റോ​ഡി​ൽ മ​ർ​ദ​ന​ത്തി​നി​ര​യാ​യി.[…]

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 27 സ്കൂ​ൾ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

07 :36 am 16/5/2017 ബി​ഹാ​ർ: ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 27 സ്കൂ​ൾ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. ബി​ഹാ​റി​ലെ ജ​മു​യി​യി​ലാ​ണ് സം​ഭ​വം. സ്‌കൂളില്‍ ഉച്ചയ്ക്കു വിളമ്പിയ ഭ​ക്ഷ​ണം ക​ഴി​ച്ച കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്ക് ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല്ലി​യെ ക​ണ്ടെ​ത്തി. പി​ന്നാ​ലെ കു​ട്ടി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലാ​ക്കി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

7:38 am 16/5/2017 തി​രു​പ്പ​തി: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വ​ട​മ​ല​പ്പേ​ട്ട സ്വ​ദേ​ശി​യാ​യ അ​ദ്ലു​രു സാ​യ്കു​മാ​ർ എ​ന്ന 23കാ​ര​നാ​ണ് മ​രി​ച്ച​ത്. ഒ​രു സു​ഹൃ​ത്തി​ന്‍റെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​വ​ര​വെ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ല്ലി​നോ​യി​സി​ൽ എം​എ​സി​നു പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ലു​രു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

യു.എസിന് ആത്മീയ ഉണര്‍വേകാന്‍ ഫയര്‍ കോണ്‍ഫറന്‍സ് 2017

07:36 am 16/5/2017 ഫിലാഡല്‍ഫിയ: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു.എസിലെ അഞ്ച് നഗരങ്ങളേയും, കാനഡയിലെ രണ്ട് നഗരങ്ങളേയും കേന്ദ്രീകരിച്ച് “ഫയര്‍ കോണ്‍ഫറന്‍സ് 2017′ ധ്യാനം നടത്തപ്പെടുന്നു. കുടുംബനവീകരണത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഫയര്‍ കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. ലോക്രപ്രശസ്ത അനുഗ്രഹീത വചന പ്രഘോഷകനായ റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്, യുവജനങ്ങള്‍ക്കുവേണ്ടി മരിയന്‍ യൂത്ത് മിനിസ്ട്രിയിലെ ജോണിക്കുട്ടി അങ്ങാടിയത്ത്, കെവിന്‍ ജോസഫ് എന്നിവരും, ഗാനശുശ്രൂഷകള്‍ക്ക് പോള്‍സണ്‍ പാലത്തിങ്കലും നേതൃത്വം നല്‍കും. ജൂണ്‍ 16,17,18 Read more about യു.എസിന് ആത്മീയ ഉണര്‍വേകാന്‍ ഫയര്‍ കോണ്‍ഫറന്‍സ് 2017[…]

ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി

7:33 am 16/5/2017 – നിബു വെള്ളവന്താനം ന്യൂയോര്‍ക്ക്: എല്‍മോണ്ട് മീച്ചം അവെന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച ഓഫ് ഗോഡ് സഭാംഗണത്തില്‍ മെയ് അഞ്ചിന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ക്രമീകരിക്കപ്പെട്ട ന്യൂയോര്‍ക്ക് പി വൈ എഫ് എയുടെ പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി. തുടര്‍മാനമായ പ്രാത്ഥനയും, വിവിധ സഭകളിലെ ഗായക സംഘങ്ങള്‍ നേതൃത്വം നല്‍കിയ ആരാധനാഗാനങ്ങളും യുവജനങ്ങള്‍ക്കു മാത്രമല്ല കടന്നുവന്ന ഏവര്‍ക്കും ആത്മീയ ചൈതന്യം പ്രാപിക്കുവാന്‍ കാരണമായി എന്നത് ഈ മീറ്റിംഗിന്റെ Read more about ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി[…]

ഒ.എസ് ചാണ്ടി (കുഞ്ഞുമോന്‍ -75) നിര്യാതനായി

07:26 am 16/5/2017 കുറിയന്നൂര്‍ (മാങ്ങാനം): ഇന്റര്‍ ഒപ്റ്റിക്‌സ് ഉടമയും അമ്പാട്ട് നാലാംവേലില്‍ കുടുംബാംഗവുമായ കുറിയന്നൂര്‍ ഉതിക്കമണ്ണില്‍ ഒ.എസ് ചാണ്ടി (കുഞ്ഞുമോന്‍ -75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച കുഠിയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: കീഴ്‌വായ്പൂര്‍ പാറേക്കാട്ട് റേച്ചല്‍. മക്കള്‍: ഷീന, ഡോ. ഷെറി (യു.എസ്), ഷെമ്മി (ബംഗളൂരു). മരുമക്കള്‍: ഡെന്നി, ഡോ. ആന്‍ (ഇരുവരും യു.എസ്), വീനീത (ബംഗളൂരൂ).

സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷവും മലയാളം കുര്‍ബ്ബാനയും ശനിയാഴ്ച

07:22 am 16/5/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ സ്റ്റീവനേജ്: പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ അമ്മ ‘കുട്ടിയിടയര്‍ക്ക്’ പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം നല്‍കിയതിന്റെ നൂറാം വാര്‍ഷികം ആഗോള കത്തോലിക്കാ സഭയോടൊപ്പം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഫാത്തിമായില്‍ പരിശുദ്ധ അമ്മ നല്‍കിയ ദിവ്യ സന്ദേശം പൂര്‍ണ്ണമായി അനുവര്‍ത്തിച്ച വിശ്വാസി സമൂഹം പൈശാചിക ശക്തിയുടെ മേല്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് കൈവരിച്ച വിജയത്തിന്റെ ആഹ്‌ളാദവും, പരിശുദ്ധ ജപമാലയുടെയും ദൈവീക കരുതലിന്റെയും ശക്തിയും, വിശ്വാസവും പ്രഘോഷിക്കുവാനും ഒപ്പം മാതൃ വണക്കത്തിനായും Read more about സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷവും മലയാളം കുര്‍ബ്ബാനയും ശനിയാഴ്ച[…]

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മസ്‌കറ്റ് -തിരുവനന്തപുരം റൂട്ടില്‍ ദിവസേന സര്‍വീസ്

07:20 am 16/5/2017 മസ്‌കറ്റ്: മേയ് 22 മുതല്‍ മസ്‌കറ്റ് തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദിവസേന സര്‍വീസ് നടത്തും. ഐ.എക്‌സ് 554 വിമാനം മസ്‌കറ്റില്‍ നിന്നും രാവിലെ 10.55 നു പുറപ്പെട്ട് 4.15 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്നുള്ള വിമാനം ഐ.എക്‌സ് 549 രാവിലെ 7.40 നു പുറപ്പെട്ട് 9.55 ന് മസ്‌കറ്റിലെത്തിച്ചേരും.നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കൊച്ചിയിലേക്കും,കോഴിക്കോട്ടേക്കും ദിവസേന സര്‍വീസ് നടത്തുന്നുണ്ട്. റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം