ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്.

06:29 pm 12/5/2017 മും​ബൈ: പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണു സൂ​ച​ന. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര ഷെ​ഡ്യൂ​ളു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് റൊ​ണാ​ൾ​ഡോ ന​ട​ത്തു​മെ​ന്നും ഓ​ൾ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. മും​ബൈ​യി​ലാ​ണ് ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു​ള​ള മ​ത്സ​ര ഷെ​ഡ്യൂ​ളു​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. റ​യ​ൽ മാ​ഡ്രി​ഡ് താ​ര​മാ​യ റൊ​ണാ​ൾ​ഡോ​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തി​യ​തി പ്ര​ഖ്യാ​പി​ക്കു​ക. റൊ​ണാ​ൾ​ഡോ​യു​ടെ Read more about ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്.[…]

പാ​ക്കി​സ്ഥാ​നിൽ ചാവേർ ബോം​ബ് ആ​ക്ര​മ​ണം

06:28 pm 12/5/2017 ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ സെ​ന​റ്റ് ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണ പ​ശ്ചി​മ ബ​ലൂ​ജി​സ്ഥാ​ൻ പ്രവിശ്യയിലാ​യി​രു​ന്നു ആ​ക്ര​മ​ണം. മൗ​ലാ​ന അ​ബ്ദു​ൾ ഗ​ഫൂ​ർ ഹൈ​ദ​രി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബ​ലൂ​ജി​സ്ഥാ​നി​ലെ മാ​സ്തം​ഗ് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തി​യ അ​ബ്ദു​ൾ ഗ​ഫൂ​ർ ഹൈ​ദ​രി പ​ള്ളി​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ 15 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. സ്ഫോ​ട​ന​ത്തി​ൽ ഹൈ​ദ​രി​യു​ടെ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. Read more about പാ​ക്കി​സ്ഥാ​നിൽ ചാവേർ ബോം​ബ് ആ​ക്ര​മ​ണം[…]

ആർഎസ്‌എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.

06:21 pm 12/5/2017 കണ്ണൂർ: പയ്യന്നൂരിന് സമീപം പാലക്കോട് ആർഎസ്‌എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കക്കൻപാറയിൽ ചൂരക്കാട് ബിജു (34) ആണ് മരിച്ചത്. സിപിഎം പ്രവർത്തകൻ സി.വി.ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു. വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം മർദിച്ചു .

04:10 pm 12/5/2017 ലഖ്​നൊ: ഉത്തർ പ്രദേശിൽ പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം മർദിച്ചു. അലിഗഢിലെ അച്ചല്‍ താല്‍ പ്രദേശത്ത് യുവാവ്​ പോത്തിനെ കശാപ്പ്​ ചെയ്യുന്നതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ ആൾക്കൂട്ടമാണ്​ യുവാവിനെ വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്​തത്​. വിവരം അറിഞ്ഞെത്തിയ പൊലീസ്​ ആളുകളിൽ നിന്ന്​ യുവാവിനെ രക്ഷ​പ്പെടുത്തുകയും കസ്​റ്റഡിയിലെടുക്കുകയും​ ചെയ്​തു. യുവാവിനെ മർദിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്​. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ്​ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം Read more about പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം മർദിച്ചു .[…]

ജ​​​​​ഡ്ജി സി.​​​​​എ​​​​​സ്. കർണന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി.

04:08 pm 12/5/2017 ന്യൂഡൽഹി:കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ക്കേ​​​​​സി​​​​​ൽ ആ​​​​​റു മാ​​​​​സ​​​​​ത്തെ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ​​​​​യ്ക്കു വി​​​​​ധി​​​​​ക്കപ്പെട്ട കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​ഡ്ജി സി.​​​​​എ​​​​​സ്. കർണന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി. അദ്ദേഹത്തിന്‍റെ മാപ്പപേക്ഷ കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കർണന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം നല്കിയ ഹർ‌ജിയാണ് സുപ്രീം കോടതി തള്ളി. കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന അപേക്ഷ പിന്നീട് പരിഗണിക്കും. ജഡ്ജിമാരെത്തുന്ന മുറയ്ക്ക് ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അതേസമയം കർണന്‍റെ മാപ്പപേക്ഷ പോലും രജിസ്ട്രി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ Read more about ജ​​​​​ഡ്ജി സി.​​​​​എ​​​​​സ്. കർണന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി.[…]

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി .

04:07 pm 12/5/2017 ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്നും കോടതി നിരീക്ഷിച്ചു. നാഷണൽ ഹെറാൾഡിന്‍റെ അനധികൃത ഓഹരി കൈമാറ്റ കേസിലാണ് കോടതി വിധി. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ യംഗ് ഇന്ത്യ കന്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. നാഷണല്‍ ഹെറാള്‍ഡിന്‍റെ Read more about നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി .[…]

മുക്കം ബീച്ചിൽ ശക്തമായ കടൽക്ഷോഭം.

04:04 pm 12/5/2017 കോഴിക്കോട്: ഇന്ന് രാവിലെ മുതലാണ് ശക്തമായ തിര തീരത്തേയ്ക്ക് അടിച്ചുകയറിയത്. 40 ലേറെ വീടുകൾ കടൽക്ഷോഭ ഭീതിയിലാണ്. കടൽ കരകയറുന്നത് തടയാൻ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ബീച്ചിൽ കരിങ്കല്ല് ഇറക്കുന്നുണ്ട്.

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍.

12:00 pm 12/5/2017 തിരുവനന്തപുരം: നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ടെങ്കിലും സര്‍ക്കാറിനെയും പൊലീസിനെയും അറിയിക്കുന്നതാണ് കീഴ്‌വഴക്കം. മൂന്നാറില്‍ അത് പാലിക്കപ്പെട്ടില്ല. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ വ്യതിയാനം ഉണ്ടായി. ഇക്കാര്യം ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സി. മമ്മുട്ടിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഫ്ലിപ്കാർട്ടിൽ ഫോൺ ഒാർഡർ ചെയ്ത് കാത്തിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പ്.

11:59 am 12/5/2017 പൂണെ: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാർട്ടിൽ ഫോൺ ഒാർഡർ ചെയ്ത് കാത്തിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പ്. വായ്ബാബ് വസന്ത് കാംബ്ലേയാണ് 14,900 രൂപയുടെ സാംസങ് ഫോൺ ഒാർഡർ ചെയ്തത്. പാക്കറ്റ് ഡെലിവെറി ചെയ്ത് അൽപ സമയം കഴിഞ്ഞ് തുറന്നു നോക്കിയപ്പോഴാണ് ഇദ്ദേഹം ഞെട്ടിയത്. ഒരു സോപ്പും വാഷിങ് പൗഡറുമാണ് പാക്കറ്റിലുണ്ടായിരുന്നത്. അപ്പോഴേക്കും ഡെലിവറി ബോയ് സ്ഥലംവിട്ടിരുന്നു. ഫ്ലിപ്കാർട്ടിൽ രണ്ടു ഫോണുകളാണ് ഇദ്ദേഹം ഒാർഡർ ചെയ്തിരുന്നത്. എന്നാൽ ഫോണുകളെത്തിയപ്പോൾ തൽകാലം ഒരു Read more about ഫ്ലിപ്കാർട്ടിൽ ഫോൺ ഒാർഡർ ചെയ്ത് കാത്തിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പ്.[…]

കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം.

11:55 am 12/5/2017 ശ്രീനഗർ: വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ അർനിയ മേഖലയിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വ്യാഴാഴ്ച ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.