ശോശാമ്മ മത്തായി (കുഞ്ഞുമോള്‍ -69) ന്യൂജേഴ്‌സിയില്‍ നിര്യതയായി

07:10 pm 11/5/2017 ന്യൂജേഴ്‌സി: റാന്നി, കൊറ്റനാട്, പാറയില്‍ പരേതനായ പി.എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (കുഞ്ഞുമോള്‍- 69) ന്യൂജേഴ്‌സിയില്‍ നിര്യതയായി. Ranni, mannamaruthi ചൂരക്കുഴിയില്‍ കുടുംബാംഗമാണ് പരേത. മക്കള്‍ : സനു മാത്യു (ന്യൂയോര്‍ക്ക്) സോജന്‍ മാത്യു (ന്യൂജേഴ്‌സി) ലേറ്റ് ഷൈനി വറുഗീസ് . മരുമക്കള്‍ : ശോഭാ മാത്യു &ഷീബ മാത്യു. ശവസംസ്കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സജി ഫിലിപ്പ് 201 925 4157 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഫൊക്കാന കേരളാ കണ്‍വെന്‍ഷന് മുന്‍ പ്രസിഡന്റുമാരുടെ ആശംസകള്‍

07:09 pm 11/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഫൊക്കാനയുടെ കേരളാകണ്‍വെന്‍ന് മുന്‍ പ്രസിഡന്റുംന്മാരുടെ ആശംസകള്‍. അമേരിക്കന്‍ മലയാളികള്‍ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാന 2017 കേരളാകണ്‍വെന്‍ഷന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുകയാണ് . ഈ അവസരത്തില്‍ മുന്‍ കാലങ്ങളില്‍ ഫൊക്കാനയെ നയിച്ചിട്ടുള ഡോ. അനിരുദ്ധന്‍, Read more about ഫൊക്കാന കേരളാ കണ്‍വെന്‍ഷന് മുന്‍ പ്രസിഡന്റുമാരുടെ ആശംസകള്‍[…]

ഡോ. ബാബു സ്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം

07:08 pm 11/5/2017 ഹ്യൂസ്റ്റണ്‍: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം. ഐഎപിസി ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ സമൂഹത്തിന്റെ നാനാത്തുറകളിലുള്ളവര്‍ പങ്കെടുത്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഈശോ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ഡോ. ബാബു സ്്റ്റീഫനെ സ്വീകരിച്ചു. മുന്‍ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ പുതിയ ചെയര്‍മാനെ പരിചയപ്പെടുത്തി. ഐഎപിസി അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡോ. ബാബു സ്റ്റീഫന്റെ പ്രവര്‍ത്തനം പ്രസ്ക്ലബിന്റെ വളര്‍ച്ചയ്ക്ക് ഏറെ Read more about ഡോ. ബാബു സ്റ്റീഫന് ഹ്യൂസ്റ്റണില്‍ അത്യുജ്ജ്വല സ്വീകരണം[…]

എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു

05:38 pm 11/5/2017 ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു. പ്രതിമാസം നാല്​ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്​ ഇൗടാക്കുക എന്നാണ്​ എസ്​.ബി.​െഎ നൽകുന്ന വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച സർക്കുലർ എസ്​.ബി.​െഎ പുറത്തിറക്കിയിട്ടില്ല.. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ഡിജിറ്റല്‍ വാലറ്റാണ് എസ്.ബി.ഐ ബഡ്ഡി. ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഒ​ാരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കാനായിരുന്നു Read more about എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു[…]

മധ്യപ്രദേശിലെ ജമുനിയായിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു.

05:38 pm 11/5/2017 ജബൽപൂർ: 15 പേർക്ക് പരിക്കേറ്റു. ഫോറസ്റ്റ് ജീവനക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് കലുങ്കിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ടിൽവാരയിൽനിന്നു ചർഗാവനിലിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന്​ ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി‍.

05:30 pm 11/5/2017 ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന്​ ആറുമാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന്​ ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി‍. അഭിഭാഷകൻ മുഖേനെയാണ്​ കർണൻ ഹരജി സമർപ്പിച്ചിരിക്കുന്നത്​. കോടതിയലക്ഷ്യകേസിൽ ചൊവ്വാഴ്ചയാണ് ​കൊൽകത്ത ഹൈകോടതി ജഡ്ജിയായ സി.എസ്​ കര്‍ണന് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്​. കർണനെ ഉടന്‍ അറസ്റ്റുചെയ്​തു ജയിലിലാക്കാൻ കൊൽകത്ത പൊലീസിന്​ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കർണനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെന്നൈയിൽ നിന്ന്​ കാളഹസ്തിയിലേക്കും പോയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. Read more about സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന്​ ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി‍.[…]

കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ.

05:28 pm 11/5/2017 കോട്ടയം: കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. കുമരകം ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ്​ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ

ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.

05:27 pm 11/5/2017 ധാക്ക: ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രാജ്സഹി ജില്ലയിലാണ് സംഭവം. സ്ഥലത്ത് നിരോധിത ഭീകര സംഘടനയായ നിയോജമാഅത്തുൾ മുജാഹിദീന്‍റെ സാന്നിധ്യം ഉണ്ടെന്ന വിവരത്തേത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ട് ഭീകരരാണ് സ്ഫോടനത്തിന് നേതൃത്വം നൽകിയത്. ഇവരിൽ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രണ്ടാമന് ഗുരുതരമായ പരിക്കുകളേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.

ഛത്തീസ്ഗഢിലെ പംഗ്ഖാജുറിൽ ബിഎസ്എഫ് സംഘത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം.

01:03 pm 11/5/2017 റായ്പൂർ: ഛത്തീസ്ഗഢിലെ പംഗ്ഖാജുറിൽ ബിഎസ്എഫ് സംഘത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇതേതുടർന്നു പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത നിർദേശം നൽകി. ഏപ്രിൽ 24ന് സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡിൽ സിആർപിഎഫ് നടത്തിയ പരിശോധനയിൽ ഒൻപത് പേരെ അറസ്റ്റു ചെയ്തിരുന്നു.

പ്രഭാസ്- അനുഷ്ക വീണ്ടും ഒന്നിക്കുന്നു.

10:22 am 11/5/2017 ബാഹുബലി കണ്ടിറങ്ങിയവരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നും ഇവരെ കുറിച്ച് ആയിരിക്കും. ഇവര്‍ ഒന്നിക്കുന്ന അടുത്ത സിനിമയെ കുറിച്ചുള്ള ചോദ്യം. അതിന് ഉത്തരമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭാഗ്‍മതി എന്ന തെലുങ്ക് സിനിമയില്‍ അനുഷ്കാ ഷെട്ടി അഭിനിയിക്കുന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തതാണ്. പ്രഭാസിന്റെ അടുത്ത സുഹൃത്തുക്കളായ പ്രമോദ്, വി വാംസി കൃഷ്‍ണ റെഡ്ഡി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രഭാസിന്റെ അഭ്യര്‍ഥന മാനിച്ചാണ് അനുഷ്ക ഭഗ്മതിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ഇന്ത്യാ ഡോട് കോം റിപ്പോര്‍ട്ട് Read more about പ്രഭാസ്- അനുഷ്ക വീണ്ടും ഒന്നിക്കുന്നു.[…]