പോലീസ് സ്റ്റേഷനുള്ളിൽ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി.

08:44 am 5/5/2017 വയനാട്: വയനാട് അന്പലവയൽ പോലീസ് സ്റ്റേഷനുള്ളിൽ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാട് സ്വദേശി കെ.പി. സജിനി (37) ആണ് മരിച്ചത്. വിശ്രമമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു.

ഒബാമ കെയർ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിൻവലിച്ചു.

08:45 am 5/5/2017 വാഷിംഗ്ടണ്‍: ഒബാമ ഭരണത്തിന്‍റെ മുഖമുദ്രയായിരുന്ന ഒബാമ കെയർ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിൻവലിച്ചു. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസിൽ 217 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 213 പേർ എതിർത്തു. ഇനി ബിൽ സെനറ്റിന്‍റെ പരിഗണനയ്ക്കു വിടും. അവിടെയും റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും പല റിപ്പബ്ലക്കൻ സെനറ്റർമാരും ഒബാമ കെയർ നിർത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഒബാമ കെയർ Read more about ഒബാമ കെയർ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിൻവലിച്ചു.[…]

മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു

08:44 am 5/5/2017 തഞ്ചാവൂർ: ശ്രീലങ്കവഴി ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു. 2013ലാണ് മ്യാൻമറിൽനിന്ന് 30 പേരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞവർഷം തമിഴ്നാട്ടിലെത്തിയ ഇവർ ജനുവരി മുതൽ അദിരാംപട്ടിണത്താണു താമസിച്ചുവന്നത്. ഓസ്ട്രേലിയയിലേക്കു കുടിയേറാനായി ഇവർ അദിരാംപട്ടിണത്തെ ചിലരുടെ സഹായം തേടിയിരുന്നു. ഇവരുടെ സഹായത്തോടെ ഏപ്രിൽ 28ന് ഫൈബർ ബോട്ടിൽ നാല് ഇന്ത്യക്കാരടങ്ങുന്ന സംഘം ഓസ്ട്രേലിയയ്ക്കു തിരിക്കുകയും ചെയ്തു. എന്നാൽ, കങ്കേശൻതുറയിൽ ബോട്ട് ശ്രീലങ്കൻ കോസ്റ്റ് Read more about മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു[…]

ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം

08:40 am 5/5/2017 പാറ്റ്ന: ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പോലീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ആറോളം വാഹനങ്ങൾ അഗ്നിക്കിരയായി. പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് ആരോ ഒരാൾ സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.

സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു.

08:39 am 5/5/2017 മൊഗാദിഷു: സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അബാസ് അബ്ദുള്ളാഹി ഷെയ്ഖിനു നേരെയാണ് സുരക്ഷാസേന അബദ്ധത്തിൽ വെടിയുതിർത്തത്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു സമീപത്തുവച്ച് ഭീകരരുടെ വാഹനമെന്നു തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനുനേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അബാസിന്‍റെ അംഗരക്ഷകർ തിരിച്ച് വെടിയുതിർത്തു. സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ അബാസ് അബ്ദുള്ളാഹി കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയായത്. അഭയാർഥി ക്യാന്പിലാണ് അദ്ദേഹം വളർന്നിരുന്നത്.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കി​ല്ലെ​ന്ന് ചൈ​ന.

08:38 am 5/5/2017 ബെ​യ്ജിം​ഗ്: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കി​ല്ലെ​ന്ന് ചൈ​ന. ഉ​ത്ത​ര​കൊ​റി​യ- യു​എ​സ് വി​ഷ​യ​ത്തി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന​തി​നു പി​ന്നാ​ലെ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലും ചൈ​ന മാ​ധ്യ​സ്ഥ്യം വ​ഹി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ചൈ​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പ്ര​ശ്‌​നം അ​വ​ര്‍ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​യും സ​മാ​ധാ​ന​വും മു​ന്നി​ല്‍​ക്ക​ണ്ട് ഭി​ന്ന​ത​ക​ള്‍ മാ​റ്റി​വെ​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നാ​ണ് ചൈ​ന​യു​ടെ ആ​ഗ്ര​ഹ​മെ​ന്നും മ​ന്ത്രാ​ല​യം കു​ട്ടി​ച്ചേ​ര്‍​ത്തു. ചൈ​ന- Read more about കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കി​ല്ലെ​ന്ന് ചൈ​ന.[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം അതിമനോഹരമായി

08:34 pm 5/5/2017 – ഷിജി അലക്‌സ് ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ 2017 -ലെ നഴ്‌സസ് ദിനാഘോഷം ഏറെ പുതുമകളോടെ, വലിയ പങ്കാളിത്തത്തോടെ നടത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതാം തീയതി സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടന്ന ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ബീന വള്ളിക്കളം, എക്‌സി. വൈസ് പ്രസിഡന്റ് റെജീന സേവ്യര്‍, വൈസ് പ്രസിഡന്റ് റാണി കാപ്പന്‍, സെക്രട്ടറി സുനീന ചാക്കോ, ട്രഷറര്‍ ലിസി പീറ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷങ്ങള്‍ക്കു മുമ്പ് Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം അതിമനോഹരമായി[…]

കലാ മലയാളി അസോസിയേഷന്‍ മാതൃദിനാഘോഷങ്ങള്‍ മെയ് 21-ന്

08:33 am 5/5/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ പ്രഥമ മലയാളി അസോസിയേഷന്‍ ആയ കല മലയാളി അസോസിയേഷന്‍ അമ്മമാരെ ആദരിക്കുന്നു. ഫിലാഡല്‍ഫിയയിലെ കാസ്റ്റര്‍ അവന്യൂവിലുള്ള കലയുടെ ആസ്ഥാനത്ത് മെയ് 21-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന മാതൃദിനാഘോഷങ്ങളില്‍ പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി അധ്യക്ഷത വഹിക്കും. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മാതൃദിനാശംസകള്‍ നേര്‍ന്ന് സംസാരിക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ എല്ലാ മാതാക്കളേയും ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഐ.എന്‍.എ.ഐ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു

08:33 am 5/5/2017 – ഷിജി അലക്‌സ് ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി 2017-ലെ നഴസസ് ഡേയോട് അനുബന്ധിച്ച് നഴ്‌സിംഗിന്റെ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയവരെ പ്രത്യേകം ആദരിച്ചു. ക്ലിനിക്കല്‍ നഴ്‌സ്, അഡ്വാന്‍സ്ഡ് പ്രാക്ടീസ്, നഴ്‌സ് ലീഡര്‍, എക്‌സ്പീരിയന്‍സ്, സ്റ്റുഡന്റ് നഴ്‌സ് എന്നീ വിഭാഗങ്ങളിലായിരുന്നു അവാര്‍ഡുകള്‍. ഇല്ലിനോയിലുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരില്‍ നിന്നും നോമിനേഷനുകള്‍ നല്‍കുവാനായി നല്‍കിയ ഒരുമാസകാലയളവിനുശേഷം മൂന്നുപേര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചത്. എല്‍സമ്മ ലൂക്കോസ് (ക്ലിനിക്കല്‍ നഴ്‌സ്), ഡോ. Read more about ഐ.എന്‍.എ.ഐ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു[…]

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍

08:30 am 5/5/2017 ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ഈ വര്‍ഷവും മെയ് മാസം ഏഴാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നു. അന്നേ ദിവസം, ക്‌നാനായ ഭദ്രാസന ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ ചട്ടത്തില്‍ ഗീവറുഗീസ് കോറെപ്പിസ്‌കോപ്പയുടെയും ഫാ. ബിജുമോന്‍ ജേക്കബിന്റെയും സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് Read more about വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍[…]