വൃദ്ധയേയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

08.49 PM 02/05/2017 കഴക്കൂട്ടം കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതിയായ അയല്‍വാസി പിടിയില്‍. കഠിനംകുളം സ്വദേശിയായ വിക്രമനെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയാരുന്ന വൃദ്ധക്ക് നേരെയായിരുന്നു അയല്‍വാസിയുടെ ലൈംഗികാതിക്രമം. ഉണര്‍ന്ന് നിലവിളിച്ചപ്പോള്‍ ഇറങ്ങിയോടി. ജോലിക്ക് പോയിരുന്ന മകള്‍ തിരിച്ച് വന്നപ്പോള്‍ വൃദ്ധ പരാതി പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ വിളിച്ചുകൊണ്ട് വരാന്‍ മകള്‍, പത്ത് വയസ്സുള്ള തന്റെ മകളെ പറഞ്ഞുവിട്ടു. ഇതനുസരിച്ച് പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയ വീട്ടിനകത്തേക്ക് കൊണ്ടുപോയി ഇയാള്‍ പീഢിപ്പിച്ചെന്നാണ് Read more about വൃദ്ധയേയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച അയല്‍വാസി പിടിയില്‍[…]

മമ്മൂട്ടിയെ ആക്ഷേപിച്ച് ബോളിവുഡ് നടന്‍ കമാല്‍ ആര്‍. ഖാന്‍

08.41 PM 02/05/2017 മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയെ ആക്ഷേപിച്ച് ബോളിവുഡ് നടന്‍ കമാല്‍ ആര്‍. ഖാന്‍. മമ്മൂട്ടിയെ സി ഗ്രേഡ് നടന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കെ.ആര്‍.കെയുടെ പുതിയ ട്വീറ്റ്. മോഹന്‍ലാല്‍, താങ്കളെ അധിക്ഷേപിക്കുന്നതിനായി മമ്മൂട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് നടനെ എനിക്ക് അറിയുക കൂടിയില്ല-കെ.ആര്‍.കെ ട്വീറ്റില്‍ പറഞ്ഞു. ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചാണ് കെ.ആര്‍.കെ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. മോഹന്‍ലാലിന് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ Read more about മമ്മൂട്ടിയെ ആക്ഷേപിച്ച് ബോളിവുഡ് നടന്‍ കമാല്‍ ആര്‍. ഖാന്‍[…]

ലിച്ചി പേരു മാറ്റി

08.38 PM 02/05/2017 ലിച്ചി, രേഷ്‍മ, അന്ന- ഏതാണ് യഥാര്‍ഥ പേര്. അങ്കമാലി ഡയറീസില്‍ കട്ട പ്രേമം തുറന്നുപറഞ്ഞ സുന്ദരിയുടെ ആരാധകര്‍ക്ക് സംശയമാണ്. ലിച്ചിയെന്ന വിളി ഇഷ്‍ടമാണെങ്കിലും ഔദ്യോഗികമായി മറ്റൊരു പേര് സ്വീകരിച്ചിരിക്കുകയാണ്. അന്ന,- അതാണ് ഔദ്യോഗിക പേര്. അന്ന എന്ന പേര് ഔദ്യോഗികമാക്കി കഴിഞ്ഞുവെന്ന് ലിച്ചി പറയുന്നു. അന്ന എന്നത് അടുപ്പമുള്ളവര്‍ വിളിക്കുന്ന പേരാണ്. ഇപ്പോള്‍ എറ്റവും അടുപ്പം പ്രേക്ഷകരോട് ആയതുകൊണ്ട് ഇതങ്ങ് ഔദ്യോഗികമാക്കി. നടനും സംവിധായകനുമായി വിജയ് ബാബു അടക്കമുള്ളവരുടെ പിന്തുണയുമുണ്ട് പേര് മാറ്റത്തിന്. Read more about ലിച്ചി പേരു മാറ്റി[…]

കുവൈത്തില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യസേവന ഫീസ് ഏര്‍പ്പെടുത്തുന്നു

08.35 PM 02/05/2017 കുവൈത്തില്‍, വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെയും പാര്‍ലമെന്റ് ആരോഗ്യ സമിതിയും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയും ചെയ്യും. സന്ദര്‍ശക വിസകളിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്ന വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയക്ക് വയ്ക്കുമെന്ന് എം.പി.ഖലീല്‍ അല്‍ സാലീഖ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസകളിലെത്തുന്നവര്‍ക്ക്, അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് അര്‍ഹരല്ല. Read more about കുവൈത്തില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യസേവന ഫീസ് ഏര്‍പ്പെടുത്തുന്നു[…]

കോടനാട് കേസ്: കേരളത്തില്‍ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

08.32 PM 02/05/2017 നീലഗിരി: കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീലഗിരി പോലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും. നിലമ്പൂര്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്ത ജിതിന്‍ ജോയ്, ജംഷീറലി എന്നിവരെ കസ്റ്റഡിയില്‍ കിട്ടാനാണ് പോലീസ് അപേക്ഷ നല്‍കുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. വാഹനാപകടത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അപകടത്തെ തുടര്‍ന്ന് Read more about കോടനാട് കേസ്: കേരളത്തില്‍ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും[…]

പെമ്പിളൈ ഒരുമൈ…നാവു പിഴയ്‌ക്ക് കാരണം വിശദീകരിച്ച് തിരുവഞ്ചൂര്‍

08.28 PM 02/05/2017 നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ സംഭവിച്ചനാക്കു പിഴയെ കുറിച്ച് വിശദീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുകൊണ്ടാണ് നിയമസഭയില്‍ സംസാരിച്ചപ്പോള്‍ പിഴവ് പറ്റിയത്. പെമ്പിളെ ഒരുമൈ എന്ന് തിരുവഞ്ചൂര്‍ ഉച്ചരിച്ചപ്പോഴുണ്ടായ നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നു. തന്റെ ആരോഗ്യപ്രശ്നത്തെ മനുഷ്യത്വരഹിതമായി ഭരണപക്ഷം ഉപയോഗിച്ചുവെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മനുഷ്യത്വരഹിതമായ വിമര്‍ശനങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും Read more about പെമ്പിളൈ ഒരുമൈ…നാവു പിഴയ്‌ക്ക് കാരണം വിശദീകരിച്ച് തിരുവഞ്ചൂര്‍[…]

ബാഹുബലി താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടരുത്

08.24 PM 02/05/2017 റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. ആദ്യദിവസം ചിത്രം 100 കോടി നേടുമെന്നു പ്രഖ്യാപിച്ചവരെ ഞെട്ടിച്ച് ബാഹുബലി സ്വന്തമാക്കിയത് 122 കോടി രൂപയാണ്. അങ്ങനെ ആദ്യ ദിനം 100 കോടി നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായ ബാഹുബലി 2 ഇപ്പോള്‍ ഞെട്ടിക്കുന്നത് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്. സംവിധായകന്‍ രാജമൗലിയും പ്രധാനതാരങ്ങളും ഉള്‍പ്പെടയുള്ളവരുടെ പ്രതിഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരേയും ഒന്നമ്പരപ്പിക്കും. എസ് എസ് രാജമൗലി ഡയിലി ന്യൂസ് അനാലിസിസ് റിപ്പോര്‍ട്ട് Read more about ബാഹുബലി താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടരുത്[…]

ജിഷ്ണു കേസിലെ പത്ര പരസ്യം; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും

08.18 PM 02/05/2017 മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ വിജിലന്‍സ് കോടതി തീരുമാനിച്ച. ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങള്‍ നിരത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നത്. ചട്ടങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ സെക്രട്ടറിയേറ്റ് മാനുവല്‍ പ്രകാരം പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനെ കുറിച്ചുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ Read more about ജിഷ്ണു കേസിലെ പത്ര പരസ്യം; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും[…]

പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം

08.13 PM 02/05/2017 പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന് സതീഷിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ക്ഷേത്ര ഭരണസമിതിയുടെ പ്രവര്‍ത്തനത്തിന് എക്‌സിക്യുട്ടീവ് ഓഫീസര്‍ തടസ്സം നില്‍ക്കുന്നുവെന്നതാണ് രാജകുടുംബത്തിന്റെ പ്രധാന പരാതി. എക്‌സിക്യുട്ടീവ് ഓഫീസറുടെ നടപടികള്‍ ഏകപക്ഷീയവും പക്ഷപാതപരവുമാണ്. ഭരണസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കെ.എന്‍ സതീഷ് അവഗണിക്കുന്നു. എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് കെ.എന്‍.സതീഷിനെ പുറത്താക്കുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കി ഉത്തരവിറക്കുകയോ ചെയ്യണമെന്നും രാജകുടുംബം ആവശ്യപ്പെടുന്നു. ഇതോടൊപ്പം പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തേക്കും പത്മതീര്‍ത്ഥ കുളത്തിന് Read more about പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം[…]

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച മെ​ഡി​ക്ക​ൽ ബ​ന്ദ്

08.08 PM 02/05/2017 കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച ഐ​എം​എ മെ​ഡി​ക്ക​ൽ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ഡോ​ക്ട​റെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​മ​രം. രാ​വി​ലെ 8 മ​ണി മു​ത​ൽ രാ​ത്രി 8 മ​ണി വ​രെ പ്ര​ഖ്യാ​പി​ച്ച മെ​ഡി​ക്ക​ൽ ബ​ന്ദി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.