സഹീർ ഖാന് പരിക്ക്; ഐപിഎലിൽനിന്നു പുറത്ത്
08.04 PM 02/05/2017 ഡൽഹി ഡെയർഡെവിൾസ് നായകൻ സഹീർ ഖാന് പരിക്ക്. പരിക്ക് സാരമുള്ളതാണെന്നും ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ സഹീറിന് നഷ്ടമാകുമെന്നുമാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് സഹീർ ഖാന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ സഹീർ കളിച്ചിരുന്നില്ല. കരുണ്‍ നായരാണ് മത്സരത്തിൽ ടീമിനെ നയിച്ചത്. മത്സരത്തിൽ ഡൽഹി 10 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി. എട്ടു മത്സരങ്ങളിൽ നിന്ന് രണ്ടു ജയം Read more about സഹീർ ഖാന് പരിക്ക്; ഐപിഎലിൽനിന്നു പുറത്ത്[…]










