എക്‌സോഡസ് മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു

08:44 pm 26/4/2017 നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനാകമാനം അഭിമാനമായി, ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയില്‍ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ “എക്‌സോഡസ്’ നോര്‍ത്ത് അമേരിക്കയിലെ സ്റ്റേജ്‌ഷോകള്‍ക്ക് പുതിയ മാനവും, അമ്പരപ്പിക്കുന്ന കലാമേന്മയും പകര്‍ന്നു നല്‍കുന്ന ഈ നാടകം ഒരു അത്ഭുതമായി മാറും. ബി.സി 1446- 1406 കാലഘട്ടത്തില്‍ നടന്ന “പുറപ്പാട്’ എന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് “എക്‌സോഡസസ്. കലാസംവിധാനം, നാടകരചന, ഗാനരചന, അഭിനയം, ആര്‍ട്ട് വര്‍ക്ക്, സംഗീതം, വസ്ത്രാലങ്കാരം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരന്മരാണ്. ഏകദേശം Read more about എക്‌സോഡസ് മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു[…]

ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

08:43 pm 26/4/2017 ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.അനധികൃത കുടിയേറ്റക്കാരില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 82 ഉം മറ്റു കേസുകളില്‍ പ്രതികളായ 13 പേരേയുമാണ് സൗത്ത് ഈസ്റ്റ് ടെക്‌സസില്‍ നിന്നും അഞ്ചു ദിവസത്തിനുള്ളില്‍ പിടികൂടിയത്. ഇവരില്‍ 8 സ്ത്രീകളും ഉള്‍പ്പെടും. അഞ്ചു ദിവസങ്ങളിലായി നടന്ന ഓപ്പറേഷന്‍ ക്രിമിനലുകളെ പിടികൂടുന്നതിനു മാത്രമായിരുന്നുവെന്നും, മറ്റു ദിവസങ്ങളില്‍ കര്‍ശനമായ അന്വേഷണങ്ങളും നടപടികളുമാണ് കൈകൊള്ളുന്നതെന്നും ഐസിഇ അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരുടെ കേസുകള്‍ ഓരോന്നായി പ്രത്യേകം Read more about ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.[…]

ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍

08:37 pm 26/4/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഇതുവരെ ഉണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നു തന്നെ ഇത്രയും സംഭവങ്ങള്‍ നടന്നിരുന്നതായി ട്രൈബ്യൂണ്‍ ഡാറ്റ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഇത്രയും വെടിവെപ്പുകള്‍ നടക്കുന്നത്. 108 പേരുടെ ജീവിതമാണ് തോക്കുകള്‍ക്ക് മുമ്പില്‍ പിടഞ്ഞു വീണത്. Read more about ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍[…]

ബി.ജെ.പിയുടെ വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

05:56 pm 26/4/2017 ന്യൂഡൽഹി: ഡൽഹി നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകളും തൂത്തുവാരിയ ബി.ജെ.പിയുടെ വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയിൽ വിശ്വസിച്ച ജനത്തിന് നന്ദി എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. തകർപ്പൻ ജയത്തിന് വേണ്ടി അധ്വാനിച്ച ബി.ജെ.പിയുടെ ടീമിന് ആശംസകളർപ്പിക്കാനും മോദി മറന്നില്ല. കഠിനമായി അധ്വാനിച്ച് മികച്ച വിജയം സമ്മാനിച്ച ബി.ജെ.പി ടീമിന് ആശംസകൾ എന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

പ​രി​ശീ​ല​ന പ​റ​ക്കലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു ര​ണ്ട് പേർ മ​രി​ച്ചു.

03:33 pm 26/4/2017 ഭോ​പ്പാ​ൽ: പൈ​ല​റ്റ് ര​ഞ്ജ​ൻ ഗു​ന്ത​യും വി​ദ്യാ​ർ​ഥി​യാ​യ ഹി​മാ​നി​യു​മാ​ണ് മ​രി​ച്ച​ത്. നാ​ഷ​ണ​ൽ ഫ്ളൈ​യിം​ഗ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര​യു​ടെ​യും മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​തി​ർ​ത്തി​യി​ലെ വൈ​ൻ​ഗം​ഗ ന​ദി​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. ബു​ധാ​നാ​ഴ്ച രാ​വി​ലെ 9.30നാ​യി​രു​ന്നു അ​പ​ക​ടം.

ജേക്കബ് തോമസിെൻറ സർക്കുലർ സർക്കാർ റദ്ദാക്കി.

03:16pm 26/4/2017 തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സർക്കുലർ സർക്കാർ റദ്ദാക്കി. വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങളാണ് സർക്കാർ പുതുക്കിയത്. വിജിലൻസ് ഡയറക്ടർ പരിശോധിച്ച ശേഷമേ കേസുകളിൽ ഇനി അന്തിമ തീരുമാനം എടുക്കാനാവു. ഇതോടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സർക്കുലർ അസാധുവായി. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കും കേസെടുക്കാൻ അധികാരം നൽകുന്നതായിരുന്നു വിജിലൻസ് ഡയറക്ടറുടെ സർക്കുലർ.

മൂ​ന്നാറിലെ കൈയേറ്റങ്ങളിൽ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേസെ​ടു​ത്തു.

03:14 pm 26/4/2017 ചെന്നൈ: മൂ​ന്നാറിലെ കൈയേറ്റങ്ങളിൽ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേസെ​ടു​ത്തു. ഇ​തു​സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. മേ​യ് മൂ​ന്നി​ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ചെ​ന്നൈ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

ബാഹുബലി ടിക്കറ്റുകൾ കേരളത്തിലെങ്ങും ലഭിക്കാനില്ല.

03:07 pm 26/4/2017 കോട്ടയം: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ല്യൂഷന്‍റെ ടിക്കറ്റുകൾ കേരളത്തിലെങ്ങും ലഭിക്കാനില്ല. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ഷോകൾക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. ഓണ്‍ലൈൻ വഴിയുള്ള ബുക്കിംഗിനും നല്ല തിരക്കാണ്. റീലീസ് ദിവസമായ വെള്ളിയാഴ്ചത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇതോടെയാണ് ശനി, ഞായർ ദിവസങ്ങളിലെ ഷോകൾക്ക് ആളുകൾ ടിക്കറ്റ് തിരക്കിയിറങ്ങിയത്. കേരളത്തിൽ 200 ഓളം തീയറ്ററുകളിൽ ബാഹുബലി-2 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ റിലീസോടെ Read more about ബാഹുബലി ടിക്കറ്റുകൾ കേരളത്തിലെങ്ങും ലഭിക്കാനില്ല.[…]

കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.

03: 05 pm 26/4/2017 ന്യൂഡൽഹി: നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ തിരിച്ച് കോൺഗ്രസ് വന്നുവെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായും അജയ് മാക്കൻ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ് േനടിയത്. ആകെയുള്ള 270 കോർപ്പറേഷൻ വാർഡുകളിൽ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ് മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പിൽ Read more about കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.[…]

പൊ​ന്പി​ള ഒ​രു​മൈ : അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

12:55 pm 26/4/2017 തി​രു​ന​ന്ത​പു​രം: പൊ​ന്പി​ള ഒ​രു​മൈ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്കം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. വി.​ഡി. സ​തീ​ശനാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പൊ​ന്പി​ള ഒ​രു​മൈ സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​ന്പി​ള ഒ​രു​മൈ സ​മ​ര​ത്തി​ൻ ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.