മണ്ണാർക്കാട്ട് ഇരുന്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.
09:22 am 26/4/2017 പാലക്കാട്: മണ്ണാർക്കാട്ട് ഇരുന്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വട്ടവനാൽ ടോമി (58) ആണ് മരിച്ചത്.
09:22 am 26/4/2017 പാലക്കാട്: മണ്ണാർക്കാട്ട് ഇരുന്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വട്ടവനാൽ ടോമി (58) ആണ് മരിച്ചത്.
09:17 am 26/4/2017 ന്യൂഡൽഹി: നക്സൽ ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിെൻറ വിമർശനം. നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന് പ്രസ്താവന താൻ കേട്ടിരുന്നു. സർക്കാറിെൻറ സമീപനത്തിൽ ഇനി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. നക്സൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിെൻറ ട്വീറ്റ്. നോട്ട് പിൻവലിക്കലിന് ശേഷം നക്സൽ പ്രവർത്തനങ്ങളിൽ കുറവ് ഉണ്ടാകുമെന്ന് Read more about നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.[…]
09:13 am 26/4/2017 ന്യൂഡൽഹി: ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. വിവിധ കേന്ദ്രങ്ങളിൽ ഇന്നു രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഭരണകക്ഷിയായ ബിജെപിയും ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ ത്രികോണമത്സരമാണ് നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആംആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തെരഞ്ഞെടുപ്പിൽ തലസ്ഥാനനഗരിയിലെ മൂന്നു കോർപറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്.
09:12 am 26/4/2017 ബാങ്കോക്ക്: തായ്ലൻഡിൽ യുവാവ് ഫേസ്ബുക്ക് ലൈവിൽ മകളോടൊപ്പം ജീവനൊടുക്കി. തിങ്കളാഴ്ച ഫുകെറ്റിൽ ഹോട്ടലിലായിരുന്നു സംഭവം. 21 കാരനായ യുവാവ് തന്റെ പിഞ്ചു കുഞ്ഞുമായി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കടിച്ച ശേഷമാണ് യുവാവ് ‘കടുംകൈ’ ചെയ്തത്. സംഭവത്തിൽ ഫേസ്ബുക്ക് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പുചോദിച്ചു. ഫേസ്ബുക്കിൽനിന്ന് അധികൃതർ ഈ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വീഡിയോ യുടൂബിൽ ലഭ്യമായിരുന്നു. പിന്നീട് യുടൂബും ഈ വീഡിയോ നീക്കം ചെയ്തു. സംഭവം ഫേസ്ബുക്ക് ലൈവിൽ കണ്ട യുവാവിന്റെ Read more about യുവാവ് ഫേസ്ബുക്ക് ലൈവിൽ മകളോടൊപ്പം ജീവനൊടുക്കി.[…]
09:10 am 26/4/2017 ന്യൂഡൽഹി: ഡൽഹിയിൽ ഐടി കമ്പനിയിലെ ജീവനക്കാരനെ അജ്ഞാതർ തോക്കുചൂണ്ടി 5.30 ലക്ഷം രൂപ കവർന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗറിലായിരുന്നു സംഭവം. സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായ രമേഷിനെയാണ് അക്രമി സംഘം തോക്കുചൂണ്ടി പണം കവർന്നത്. രമേഷ് പണവുമായി തന്റെ ബൈക്കിൽ കരോൾ ബാഗിലേക്ക് പോകുകയായിരുന്നു. സത്യാവതി കോളനി ഭാഗത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ ഇയാളെ മറികടക്കുകയും വിലങ്ങുകയും ചെയ്തു. അക്രമികൾ തോക്കുചൂണ്ടി രമേഷിൽനിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
09:10 am 26/4/2017 തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്. മണിയോട് നിയമസഭയിൽ ഇനി ചോദ്യങ്ങൾ ചോദിക്കേണ്ടെന്നാണ് യു.ഡി.എഫ് പാർലമെൻററി സമിതി തീരുമാനം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം ഇന്നും ബഹളം തുടരുകയാണ്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എം.എൽ.എമാർ രംഗത്തെത്തി. പെമ്പിളൈ ഒരുമൈ സമരക്കാർക്കെതിരെയും മൂന്നാർ സബ്കലക്ടർക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എം.എം മണി നടത്തിയത്. പരാമർശങ്ങളിൽ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാറിൽ സമരത്തിലാണ്.
09:09 am 26/4/2017 – ഈപ്പന്‍ ചാക്കോ നൂയോര്‍ക്ക്: ദീര്‍ഘായുസ്സ് എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും ആ അനുഗ്രഹം അവരെ വൃദ്ധരാക്കുന്ന വിവരം അറിയുന്നത് ജോലിയില്‍ നിന്നും വിരമിക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴാണ്. ന്യൂയോര്‍ക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികള്‍ക്ക് ജോലിയില്‍ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേര്‍ന്ന് പ്രതിദിനം കണ്ടുമുട്ടിയിരുന്നവര്‍ പല വഴിയായ് വേര്‍പിരിഞ്ഞു. യാത്രക്കരുടെ ഉറ്റതോഴരായി ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ഒരു ദിവസം ഒറ്റപ്പെട്ടപ്പോള്‍ വീണ്ടും കണ്ടുമുട്ടാനും സൗഹ്രുദങ്ങള്‍ പങ്കിടാനുമുള്ള ഒരു Read more about ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ[…]
09:06 am 26/4/2017 ന്യൂഡൽഹി: വ്യക്തികളുടെ വിവരങ്ങളും ആധാർ ഡേറ്റയും ഒൗദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും അത്തരം നടപടികൾ മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഒൗദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങൾ വീണ്ടും പരിശോധിക്കാനും സ്വകാര്യ വിവരങ്ങൾ വെബ്സൈറ്റുകളിൽ ചേർത്തിട്ടില്ലെന്ന് ഉറപ്പുവരുത്താനും കേന്ദ്ര ഐടി മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഐടി സെക്രട്ടറി അരുണ സുന്ദർരാജൻ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കത്തു നൽകി. അടുത്തിടെ ആധാർ വിവരങ്ങൾ അടക്കമുള്ളവ ചോർന്നതിന്റെ Read more about ആധാർ വിവരങ്ങൾ ചോരുന്നതിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.[…]
09:04 am 26/4/2017 ചങ്ങനാശേരി : രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ അഡ്വ. ടോമി കണയംപ്ലാക്കല്‍ (48) സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കൊല്ലത്ത് യോഗത്തില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെത്തി തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. വാഴൂര്‍ റോഡിലെ മേല്‍പ്പാലത്തില്‍നിന്നു ഫാത്തിമാപുരത്തേക്കുള്ള റെയില്‍വേ ഗുഡ്‌സ്‌ഷെഡ് റോഡില്‍ ക്ലൂണി പബ്ലിക് സ്കൂളിനു സമീപം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു മറിയുകയായിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താതെ വന്നതോടെ ഭാര്യ നിഷ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു സുഹൃത്തുക്കളും Read more about അഡ്വ. ടോമി കണയംപ്ലാക്കല്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു[…]
09:04 am 26/4/2017 – ബിജു കൊട്ടാരക്കര അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (കഇഅഅ) ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഈ ശനിയാഴ്ച്ച വൈകിട്ട് ന്യൂ യോര്‍ക്ക് വൈറ്റ് പ്ലൈന്‍സിലുള്ള റോയല്‍ പാലസില്‍ (Royal Palace 77 Knollwood Rd, White Plains, NY 10607, April 29th 2017, 5.30 PM to 9.30 PM.) വച്ച് സമുചിതമായി ആഘോഷിക്കുമെന്നു പ്രസിഡന്‍റ് ജോണ്‍ കെ ജോര്‍ജ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ Read more about ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച്ച[…]