എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു

09:20 am 19/4/2017 മയാമി: “വീട്ടില്‍ ഒരു കൃഷിത്തോട്ടം’ എന്ന പദ്ധതിയുടെ ഭാഗമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് ഇടവകയില്‍ വിവിധ ഫലവൃക്ഷ തൈകളും, അടുക്കളതോട്ട ചെടികളും വിതരണം ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ അടുക്കള തോട്ട കൃഷികള്‍ക്കായുള്ള പാവല്‍, പടവലം, പയര്‍, ചീര, വെണ്ട, മത്തന്‍, കുമ്പളം, ചീനി, കോവല്‍ തുടങ്ങി കുരുമുളക്, കറിവേപ്പ് വരെ ചട്ടികളില്‍ മുളപ്പിച്ചും, തെങ്ങ്, Read more about എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു[…]

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ വിവിധ തുറകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചു

09:19 am 19/4/2017 സ്റ്റാറ്റന്‍ഐലന്റ്: മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ തുറകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുകയുണ്ടായി. അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകയും, സാമൂഹിക-സാംസ്കാരിക രംഗത്ത് നിരവധി വര്‍ഷങ്ങളായി നിശബ്ദ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡെയ്‌സി തോമസ്, കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. രാമചന്ദ്രന്‍ നായര്‍, പ്രകടനകലകള്‍ക്കും സംഗീതരംഗത്തും എന്നും പുതിയ ആളുകള്‍ക്ക് പ്രോത്സാഹനം നല്കിയിട്ടുള്ള ഫ്രെഡ് കൊച്ചിന്‍, സാഹിത്യ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ളതും, നിരവധി സാഹിത്യാകാരന്മാരെ അമേരിക്കന്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയിട്ടുള്ള Read more about സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ വിവിധ തുറകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചു[…]

ബാർ കോഴക്കേസ് : ബുധനാഴ്ച തിരുവനന്തപുരം പ്രത്യേക കോടതി വിധി പറയും.

09:17 am 19/4/2017 തിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണി ഉൾെപ്പട്ട ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹരജിയിൽ ബുധനാഴ്ച തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിധി പറയും. ശങ്കർ റെഡ്ഡിയെ കുറ്റമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിജിലൻസ് ജഡ്ജി പറയുക. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആർ. സുകേശനിൽ സമ്മർദം ചെലുത്തി ശങ്കർ റെഡ്ഡി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം.

ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് കോണ്‍ഫറന്‍സ്: ജോയിച്ചന്‍ പുതുക്കുളം പബ്ലിസിറ്റി കണ്‍വീനര്‍

09:15 am 19/4/2017 ചിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ സൗഹൃദത്തിന്റെ നെടുതൂണായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സിന് വിജയത്തിനായി മൂന്ന് ഭാരവാഹികളെക്കൂടി തിരഞ്ഞെടുത്തതായി ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡ ന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം എ ന്നിവര്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോയിച്ചന്‍ പുതുക്കുളമാണ് പബ്ലിസിറ്റി കണ്‍വീനര്‍. പ്രസ് പിളളയും അനിലാല്‍ ശ്രീനിവാസനും കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍മാരാണ്. വര്‍ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ Read more about ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് കോണ്‍ഫറന്‍സ്: ജോയിച്ചന്‍ പുതുക്കുളം പബ്ലിസിറ്റി കണ്‍വീനര്‍[…]

ആഷ്‌ലി സാമുവേല്‍ (16) ഡല്‍ഹിയില്‍ നിര്യാതയായി

09:13 am 19/4/2017 ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീണ്ട്രല്‍ അംഗവുമായ പത്തനംതിട്ട അഴൂര്‍ ഒഴുമണ്ണില്‍ ബഞ്ചമിന്‍ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകള്‍ ആഷ്‌ലി സാമുവേല്‍ (16 ) ഏപ്രില്‍ 15 നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിക്ക് ഡല്‍ഹിയില്‍ നിര്യാതയായി. ബോസ്റ്റണ്‍ പയനിയര്‍ ചാര്‍ട്ടര്‍ സ്ക്കൂളിലെ 11 ക്ലാസ് വിദ്യാര്‍ഥിനിയായ ആഷ്‌ലി സ്ക്കൂളിലെ മറ്റു നാല് വിദ്യാര്‍ഥികളോടൊപ്പം ഇന്ത്യയിലേക്ക് മിഷന്‍ ട്രിപ്പിന് പോയതായിരുന്നു. വലിയനോമ്പിലെ നാല്പതുദിവസം Read more about ആഷ്‌ലി സാമുവേല്‍ (16) ഡല്‍ഹിയില്‍ നിര്യാതയായി[…]

തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്ക് മാത്രം എച്ച്1 ബി വിസ: പ്രസിഡന്റിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍

09:10 am 19/4/2017 – എബി മക്കപുഴ ഡാളസ്:തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്ക് മാത്രം എച്ച്1 ബി വിസ അനുവദിച്ചാല്‍ മതി എന്നുള്ള പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കും. അനധികൃത കുടിയേറ്റം തടയുന്നതിനു വേണ്ടിയാണ് ഇങ്ങനൊരു മാനദണ്ഡം വച്ചതെന്നാണ് വിശദീകരണം. വലിയ ശമ്പളക്കാര്‍ക്കോ അല്ലെങ്കില്‍ തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്കോ മാത്രം എച്ച്1 ബി വിസ അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. ഇന്ത്യയില്‍ നിന്നടക്കമുള്ള എച്ച്1 ബി വിസ അപേക്ഷകര്‍ക്കു Read more about തൊഴിലില്‍ ഉന്നത പരിചയം ഉള്ളവര്‍ക്ക് മാത്രം എച്ച്1 ബി വിസ: പ്രസിഡന്റിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍[…]

പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര 21ന് ആരംഭിക്കുന്നു.

09:09 am 19/4/2017 മെല്‍ബണ്‍: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര ഈ മാസം 21ന് ആരംഭിക്കുന്നു. മെല്‍ബണ്‍ ,സിഡ്‌നി,ബ്രിസ്ബന്‍ അഡലൈഡ് പെര്‍ത്ത് കാന്‍ബറ തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവിചന്ദ്രന്‍മാഷ് പങ്കെടുക്കുന്നത്. ശാസ്ത്രബോധത്തില്‍ നിന്നും പിന്നോട്ട് പോകുന്ന സമൂഹചിന്തയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി പ്രഭാഷണങ്ങളും പ്രസന്റേഷനുകളും ഡിബേറ്റുകളും നടത്തുന്നതിലൂടെയാണ് കേരളസമൂഹം രവിചന്ദ്രന്‍മാഷിനെ പരിചയപ്പെടുന്നത്. ജ്യോതിഷം, വാസ്തു ,ജാതീയത തുടങ്ങി ചിന്താപരമായി ആരോഗ്യമുള്ള സമൂഹം നിരാകരിക്കേണ്ട വിശ്വാസങ്ങള്‍ക്കും വിഭാഗീയ ചിന്തകള്‍ക്കും എതിരെ സരസമായ പ്രഭാഷണങ്ങളും അവതരണങ്ങളുമാണ് Read more about പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര 21ന് ആരംഭിക്കുന്നു.[…]

ലോകത്തെ ആദ്യ കണ്ണാടി തീവണ്ടി ഇന്ത്യയില്‍

09:07 am 19/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തെ ആദ്യ കണ്ണാടി തീവണ്ടി ഇന്ത്യയില്‍ ഓട്ടം തുടങ്ങി. ഈ തീവണ്ടിയുടെ മേല്‍ക്കൂരയും സൈഡുകളും മുഴുവന്‍ വ്യക്തമായി കാഴ്ച്ച ലഭിക്കുന്ന ഗ്ലാസുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. ട്രെയിനില്‍ കയറുമ്പോള്‍ ജനലരികിലെ സീറ്റിനായി തിടുക്കം കൂട്ടേണ്ട. ഇന്ത്യയിലെ ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണം മുതല്‍ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ അരാക്കുവാലി വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇവിടുത്തെ അനന്തഗിരിയുടേയും, ബോറാ ഗുഹകളുടെയും ദ|ശ്യ മനോഹര സൗന്ദര്യം ആസ്വദിക്കാന്‍ ജനലിന് Read more about ലോകത്തെ ആദ്യ കണ്ണാടി തീവണ്ടി ഇന്ത്യയില്‍[…]

ജോർജ്. എച്ച്.ഡബ്ല്യു. ബുഷിനെ മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

09:07 am 19/4/2017 വാഷിംഗ്ടൻ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോർജ്. എച്ച്.ഡബ്ല്യു. ബുഷിനെ മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയേത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ടെക്സസിലെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ഓഫീസ് വൃത്തങ്ങൾ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലും അദ്ദേഹം ന്യുമോണിയ ബാധയേത്തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

09:00 am 19/4/2O17 ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാക് സൈന്യം രജൗരി ജില്ലയിലെ നൗഷേരയില്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ തിങ്കളാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ ഏഴ് തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചു. ഏപ്രില്‍ ഒന്നിന് പൂഞ്ച് സെക്ടറില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് ഒമ്പതിനുണ്ടായ പാക് Read more about ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.[…]