കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം.
10:39 am 28/3/2017 കാബൂൾ: കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രി അബ്ദുള്ള ഹബീബിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് ഒൻപതിനാണ് ഡോക്ടർമാരുടെ വേഷത്തിൽ സൈനികാശുപത്രിയിൽ കടന്നുകയറിയ ഐഎസ് ഭീകരർ വെടിവയ്പ് നടത്തിയത്. സംഭവത്തിൽ 50ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ആറു മണിക്കൂർ ദീർഘിച്ച ആക്രമണത്തിൽ 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാബൂളിൽ യുഎസ് എംബസിക്കു സമീപമുള്ള സർദാർ മുഹമ്മദ് ദൗദ് ഖാൻ ആശുപത്രിയിലായിരുന്നു ഭീകരാക്രമണം നടന്നത്. Read more about കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം.[…]










