യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം നടന്നു

06:52 pm 28/3/2017 ന്യൂയോര്‍ക്ക്: ആണ്ടുതോറും വലിയ നോമ്പില്‍ നടത്താറുള്ള ധ്യാനയോഗം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 25-നു ശനിയാഴ്ച ഭംഗിയായി നടന്നു. റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം ധ്യാനത്തിനു നേതൃത്വം കൊടുത്തു. ദൈവവുമായുള്ള പൂര്‍ണ്ണ സംസര്‍ഗ്ഗത്തില്‍ വരണമെങ്കില്‍ നോമ്പിന്റെ അനുഭവത്തില്‍ക്കൂടി കടന്നു പോകണമെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ശരിയായ അനുഗ്രഹം മനുഷ്യരെ മാനസാന്തരത്തിലേക്ക് നടത്തും. യാത്രയ്ക്കിടയില്‍ ശരിയായ മാര്‍ഗ്ഗം തെറ്റാന്‍ പാടില്ല. ദൈവരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന സന്ദേശവും അച്ചന്‍ അനുസ്മരിപ്പിച്ചു. ധാരാളം പേര്‍ ധ്യാനത്തില്‍ സംബന്ധിക്കുകയും Read more about യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം നടന്നു[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ ഏപ്രില്‍ ഒന്നിന്

06:50 pm 28/3/2017 – ബിജു കൊട്ടാരക്കര ന്യൂയോര്‍ക്ക് : ആതുര സേവനരംഗത്തും സാമൂഹ്യപ്രവര്‍ത്തന രംഗത്തും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറ സാന്നിധ്യമായ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ന്യൂ യോര്‍ക്ക് ചാപ്ടര്‍ ഏപ്രില്‍ ഒന്നിന് വിദ്യഭ്യാസ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്ക് ഫ്‌ലോറല്‍പാര്‍ക്ക് 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവില്‍ (26 N Tyson Ave, Floral Park, NY 11001), സംഘടിപ്പിക്കുന്ന “കോംപ്രിഹെന്‍സീവ് ഇ കെ ജി റിറ്വ്യൂ”സെമിനാറില്‍ പ്രിയാ മാത്യു ചിറയില്‍, ബ്ലെസ്സി വര്‍ഗീസ് എന്നിവര്‍ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ ഏപ്രില്‍ ഒന്നിന്[…]

ജമ്മുകശ്‍മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു

06:11 pm 28/3/2017 ജമ്മുകശ്‍മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അവിടെയെത്തിയ പ്രക്ഷോഭകാരികള്‍ സുരക്ഷാ സേനയ്‍ക്കു നേരെ കല്ലെറിയുകയും പ്രകോപനം സൃഷ്‌ടിക്കുകയും ചെയ്തെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. ഒരു തീവ്രവാദിയേയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും സമാധാനവും ചര്‍ച്ചകളുമാണ് ശാന്തിക്കുള്ള മാര്‍ഗമെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ബുധനാഴ്ച ഏകദിന ഉപവാസം നടത്തും.

06:08 pm 28/3/2017 തിരുവനന്തപുരം: എസ്എസ്എൽസി കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തും. സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു. ക്ലിഫ് ഹൗസിൽ എത്തിയാണ് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കത്തു നിൽകിയത്.

മി​ഷേ​ൽ ഷാജിയെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ്.

06:06 pm 28/3/2017 കൊ​ച്ചി: കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാജിയെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ് ഷാ​ജി. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ഷാ​ജി ഇ​ത്ത​ര​ത്തി​ലൊ​രു സം​ശ​യ​മു​ന്ന​യി​ച്ച​ത്. മി​ഷേ​ലി​നെ കാ​ണാ​താ​യ ദി​വ​സം കൊ​ച്ചി​ക്കാ​യ​ലി​ൽ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ഉ​ല്ലാ​സ​ക്ക​പ്പ​ൽ എ​ത്തി​യി​രു​ന്നു. ഇ​ത്ത​രം ക​പ്പ​ലി​ലേ​ക്കു പെ​ണ്‍​കു​ട്ടി​ക​ളെ ബോ​ട്ടി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘം കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യ​മാ​ണു ഷാ​ജി വ​ർ​ഗീ​സി​ന്‍റെ പു​തി​യ മൊ​ഴി​യി​ലു​ള്ള​ത്. പ​രി​ച​യ​മു​ള്ള ആ​രെ​ങ്കി​ലും മി​ഷേ​ലി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ബോ​ട്ടി​ൽ ക​യ​റ്റി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും Read more about മി​ഷേ​ൽ ഷാജിയെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ്.[…]

മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു.

12:55 pm 28/3/2017 കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു. മൊബൈലിൽ പകർത്തിയ രംഗങ്ങളാണ് ചോർന്നിരിക്കുന്നത്. ഇതിനെതിരേ നിർമാതാക്കൾ പോലീസ് പരാതി നൽകി. ആരാധകർ വലിയ പ്രതീക്ഷ വച്ച് പുലർത്തു ചിത്രം മാർച്ച് 30-നാണ് തീയറ്ററുകളിൽ എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി സ്നേഹയാണ് ചിത്രത്തിൽ നായിക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് Read more about മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു.[…]

പരമ്പര ഇന്ത്യയ്ക്ക് സ്വന്തം

12:54 pm 28/3/2017 ധർമശാല: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പര 2-1ന് നേടി ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. പരന്പരയിലെ നിർണായകമായ അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. കെ.എൽ.രാഹുലിന്‍റെ അർധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രാഹുൽ 51 റൺസോടെയും രഹാനെ 38 റൺസോടെയും പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വർ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരന്പരയിലെ ആറാം അർധ സെഞ്ചുറിയിലൂടെ ഓപ്പണർ Read more about പരമ്പര ഇന്ത്യയ്ക്ക് സ്വന്തം[…]

.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്.

10:45 am 28/3/2017 തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്. അതേസമയം, ശശീന്ദ്രന്‍ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നു. സ്‌ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍ കുടുങ്ങിയോ എന്ന സംശയമാണ് പ്രാഥമിക വിവരശേഖരണം നടത്തുന്ന പൊലീസിനുള്ളത്. ഏറെനാള്‍ അടുപ്പമുള്ള ഒരാളുമായി സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. മന്ത്രിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിനും ശേഷവും പരാതിക്കാരാരും രംഗത്തെത്തിയിട്ടില്ല. ഗോവയില്‍ നിന്നാണ് ശശീന്ദ്രന്‍ സംസാരിക്കുന്നതെന്ന സൂചനകളാണ് ടേപ്പിലുള്ളത്. മന്ത്രിയായിരിക്കെ Read more about .കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്.[…]

ബറേലിയിൽ മുസ്‌ലീം പള്ളികളിൽൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

10:44 am 28/3/2017 ലക്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്‌ലീം പള്ളികളിൽൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്. ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പടങ്ങിയ ലഘുലേഖകൾ ബറേലിയിലെ പള്ളികളുടെ പരിസരത്തു നിന്ന് ലഭിച്ചു. കർഗൈന, സഭോഷ്നഗർ എന്നീ പള്ളികൾക്കു സമീപത്തുനിന്നുമാണ് ലഘുലേഖകൾ ലഭിച്ചത്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുസ്‌ലീം കുടുംബങ്ങൾ ഒഴിഞ്ഞു പോകണമെന്ന് എഴുതിയ പോസ്റ്ററുകളും കഴിഞ്ഞ ദിവസം ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

യമനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു.

10:44 am 28/3/2017 സന: യമനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. തെക്കൻ യമനിലെ ലഹ്‌ജി പ്രവിശ്യയിലുള്ള സർക്കാർ മന്ദിരത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ അൽക്വയ്ദയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.