ലോസ്ആഞ്ചലസില്‍ വിജയന്‍ പുതുമനക്കലിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി

08:06 pm 23/3/2017 – മനു തുരുത്തിക്കാടന്‍ ലോസ്ആഞ്ചലസ്: പ്രവാസി ചിത്രകാരന്‍ വിജയന്‍ പുതുമനക്കല്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സാന്‍ഫെര്‍ണാന്‍ഡോ വാലി ആര്‍ട്സ് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. വിവിധ അസോസിയേഷന്‍ ഭാരവാഹികളായ സോദരന്‍ വര്‍ഗീസ്, അനൂപ് സുബ്രമണ്യന്‍, ശ്രീലാല്‍ പുരുഷോത്തമന്‍ എന്നിവരും നൃത്താദ്ധ്യാപകരായ രതി വിജയന്‍, ദിനു ജോജി എന്നിവരും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. ഗുരുവായൂര്‍ സ്വദേശിയായ പി.വിജയന്‍ ലോസ് ഏഞ്ചലസില്‍ പ്രവര്‍ത്തിക്കുന്ന മകനെ സന്ദര്‍ശിക്കുവാന്‍ എത്തിയതാണ്. വാട്ടര്‍കളര്‍, ഓയില്‍ പെയിന്റ്, അക്രലിക്ക് വിഭാഗങ്ങളിലായി നൂറോളം ചിത്രങ്ങളാണ് Read more about ലോസ്ആഞ്ചലസില്‍ വിജയന്‍ പുതുമനക്കലിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി[…]

മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ്: സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

08:00 pm 23/3/2017 കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന് സാന്‍ ഫ്രാന്‍സിസ്‌കോ ഒരുങ്ങുന്നു. ‘ദേശത്ത് പാര്‍ത്ത് വിശ്വസ്തരായിരിക്ക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോര്‍ണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാര്‍ത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഭദ്രാസന Read more about മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ്: സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരുക്കങ്ങള്‍ തുടങ്ങി[…]

ഫിലഡല്‍ഫിയായില്‍ ദിലീപ് ഷോ 2017; വന്‍പ്രതികരണം

07:59 pm 23/3/2017 – ജീമോന്‍ ജോര്‍ജ് ഫിലഡല്‍ഫിയ: കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനായി സാഹോദരിയ നഗരത്തിന്റെ മടിത്തട്ടില്‍ വച്ച് അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയിട്ടുള്ള ദിലീപ് ഷോ 2017, മെയ് 29 തിങ്കളാഴ്ച 5 മണിക്ക് (മെമ്മോറിയല്‍ ഡേ) കൗണ്‍സില്‍ റോക്ക് (നോര്‍ത്ത്), ഹൈസ്കൂള്‍ ഓഡിറ്റോയത്തില്‍ (62 ടംമാു ഞഉ, ചലംീേംി, ജഅ18940) വച്ച് നടത്തുന്നതാണ്. മലയാള ചലച്ചിത്ര വേദിയിലെ സകല കലാവല്ലഭനും സ്റ്റേജ് ഷോകളിലെ പ്രശസ്തനുമായ നാദിര്‍ഷായുടെ നേതൃത്വത്തില്‍ ജനകീയ താരജോഡി ദിലീപ് കാവ്യ Read more about ഫിലഡല്‍ഫിയായില്‍ ദിലീപ് ഷോ 2017; വന്‍പ്രതികരണം[…]

ഡാലസ് ഹോളി ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ മാര്‍ച്ച് 26ന്

07:59 pm 23/3/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസിലെ ഹോളി ആഘോഷങ്ങള്‍ മാര്‍ച്ച് 26ന് രാധാകൃഷ്ണ ടെമ്പിളിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍വെച്ചു പന്ത്രണ്ടു മുതല്‍ 5 വരെ നടത്തപ്പെടുന്നു. ഡിജെ ഡാന്‍സ്, കളര്‍ പ്ലൊലന്റില്‍ റംഗോളി തുടങ്ങിയ പരിപാടികള്‍ ഹോളി ആഘോഷങ്ങളുടെ മാറ്റ് വര്‍ദ്ധിപ്പിക്കും. സ്വാമി മുകുന്ദാനന്ദ മുഖ്യ സന്ദേശം നല്‍കും. പ്രവേശനം തികച്ചും സൗജന്യമാണ്. ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ പുറമെ നിന്നും കൊണ്ടുവരുന്ന ചായങ്ങള്‍(കളറുകള്‍) അനുവദിക്കുകയില്ലെന്നും ഓര്‍ഗാനിക്ക് കളറുകള്‍ അമ്പലത്തില്‍ നിന്നും Read more about ഡാലസ് ഹോളി ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ മാര്‍ച്ച് 26ന്[…]

വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാലധ്യാനം ബേസ്സി0ഗ്‌സ്റ്റോക്കില്‍

07:56 pm 23/3/2017 – കെ.ജെ.ജോണ്‍ ബേസ്സി0ഗ്‌സ്റ്റോക്ക്: വേള്‍ഡ് പീസ് മിഷന്‍ ടീമിന്‍റെ നോമ്പുകാല വാര്‍ഷിക ധ്യാനം ബേസ്സി0ഗ്‌സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 മാര്‍ച്ച് മാസം 25, 26 തീയതികളില്‍ നടത്തുന്നു. ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയും, ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം Read more about വേള്‍ഡ് പീസ് മിഷന്‍ ടീം നയിക്കുന്ന നോമ്പുകാലധ്യാനം ബേസ്സി0ഗ്‌സ്റ്റോക്കില്‍[…]

ത്രേസ്യാമ്മ ജോസഫ് നിരൃാതയായി

07:55 pm 23/3/2017 ഗാമയുടെ അംഗമായ ജോസഫ് ചങ്ങങ്കരിയുടെ മാതാവും, പരേതനായ ജോസഫ്. സി.ജെയുടെ പത്‌നിയുമായ ത്രേസ്യാമ്മ ജോസഫ് നിരൃാതയായി. പരേതയുടെ മറ്റു മക്കളും,മരുമക്കളും സജി -ഡിനി(ദുബായ്), സൂസ്സി – ടോമി തയ്യില്‍, സിമി – ഫിലി (മസ്കറ്റ്), സിസ്സി -ജോയല്‍ (മസ്കറ്റ്). സംസ്കാരം വെള്ളിയാഴ്ച (03242017),സെന്റ് മേരീസ്സ് പള്ളി മുണ്ടുപലം, ചങ്ങനാശ്ശേരി. പരേതയുടെ നിരൃാണത്തില്‍ ഗാമയുടെ കമ്മറ്റിയംഗങ്ങളുടേയും, ഗാമാ കുടുംബാംഗങ്ങളുടേയും അനുശോചനവും, ആദരാജ്ഞലികളും അറിയിച്ചു.

ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കുവൈത്തിൽ പ്രദർശിപ്പിക്കില്ല.

07:30 pm 23/3/2017 കുവൈത്ത് സിറ്റി: വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സിെൻറ ഹിറ്റ് സിനിമയായ ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കുവൈത്തിൽ പ്രദർശിപ്പിക്കില്ല. തിയറ്ററുകളിൽനിന്ന് ചിത്രം പിൻവലിച്ചതായി കുവൈത്ത് നാഷനൽ സിനിമ കമ്പനി അറിയിച്ചു. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പ്രദർശനശാലകളിൽനിന്നും സിനിമ പിൻവലിക്കാൻ കെ.എൻ.സി.സി തീരുമാനിച്ചത്. ഹാരി പോർട്ടർ ഫെയിം എമ്മ വാട്സൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുവൈത്തിൽ റിലീസ് Read more about ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കുവൈത്തിൽ പ്രദർശിപ്പിക്കില്ല.[…]

പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

07:23 pm 23/3/2017 എറണാകുളം: ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്‍റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളെല്ലാം ചട്ടവിരുദ്ധമാണ്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് ജാമ്യമില്ലാവകുപ്പ് ചുമത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ ബോധപൂർവം പ്രതികൾക്കെതിരേ പ്രവർത്തിക്കുകയായിരുന്നു. Read more about പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു[…]

കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ഉപരോധത്തിനിടെ സംഘര്‍ഷം.

07:22 pm 23/3/2017 എറണാകുളം: ചെട്ടിച്ചിറയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ഉപരോധത്തിനിടെ സംഘര്‍ഷം. ഹൈബി ഈഡന്‍ എം.എല്‍.എ അടക്കമുള്ളവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തുനീക്കി. വൈപ്പിനിലെ മദ്യശാല ചെട്ടിച്ചിറയിലേക്ക് മാറ്റുന്നതിനെതിരെയായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തിനിടെ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ തങ്ങള്‍ക്ക് നേരെ മൂത്രം തളിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ 11.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. കണ്‍സ്യൂമര്‍ഫെഡ് മദ്യശാലക്ക് മുന്നില്‍ മൂന്ന് ദിവസമായി ജനങ്ങള്‍ വലിയ പ്രതിഷേധം നടത്തിവരികയാണ്. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്ന് രാവിലെ 11.30ഓടെ ഹൈബി Read more about കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ഉപരോധത്തിനിടെ സംഘര്‍ഷം.[…]

സഹപ്രവർത്തകൻ നടത്തിയ വെടിവയ്പിൽ ഒന്പത് അഫ്ഗാൻ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

07:12 pm 23/3/2017 കാബൂൾ: കുണ്ഡൂസ് പ്രവിശ്യയിലെ ചെക്ക്പോസ്റ്റിലായിരുന്നു കൂട്ടക്കൊല നടന്നത്. അഫ്ഗാൻ ലോക്കൽ പോലീസിൽ അംഗമായ പോലീസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്കു നേർക്കു വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഒന്പതുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി കരാമ പ്രസ് റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിനുശേഷം പോലീസുകാരുടെ മൃതദേഹങ്ങൾ കത്തിക്കാനും കൊലയാളി ശ്രമിച്ചു. ഇതിനുശേഷം അക്രമി ആയുധങ്ങൾ കവർന്ന് താലിബാനിൽ ചേർന്നു. കഴിഞ്ഞദിവസം, ഹെൽമണ്ട് പ്രവിശ്യയിൽ അഫ്ഗാൻ സൈനികൻ നടത്തിയ വെടിവയ്പിൽ യുഎസ് സൈനികർക്കു പരിക്കേറ്റിരുന്നു.