രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി.

07:35 am 24/3/2017 ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി. കർണാടക സ്വദേശിയായ ഹവിൽദാർ എറപ്പാ ഹുർളി (37) യെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

റോമിലെ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു.

07:33 am 24/3/2017 റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു. അഞ്ചു പേർ മരിച്ചതായാണ് ഒൗദ്യോഗിക അറിയിപ്പെങ്കിലും 235 പേരെ കാണാതായെന്നും അവരെല്ലാം തന്നെ മരിച്ചുവെന്നും രക്ഷാപ്രവർത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു. ലിബിയയിൽ നിന്നു പോയ രണ്ടു ബോട്ടുകളാണ് മുങ്ങിയത്. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് Read more about റോമിലെ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു.[…]

കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ?

07:28 am 24/3/2017 ജയശങ്കര്‍ പിള്ള ഇറ്റലിയിലെ കൊടും ഭീകര ആക്രമണങ്ങള്‍ക്കു വാര്‍ഷികം കുറിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച ഒരു ആക്രമണം കൂടി വീണ്ടും അരങ്ങേറിയിരുന്നു.അതും ഭരണ ചക്രത്തിന്റെ മൂക്കിന് താഴെ.വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു . ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്ക്. ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്‌റ്റേറ്റ് സംഭവത്തിന് ഉത്തരവാദികള്‍ ആയ ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ Read more about കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ?[…]

കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു

07:25 am 24/3/2017 വാഷിംഗ്ടണ്‍ ഡിസി: ബാള്‍ട്ടിമോറിലെ റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു. കാറ്റണ്‍സ്‌വില്‍ സെന്‍റ് മാര്‍ട്ടിന്‍സ് വയോജന മന്ദിരത്തില്‍ ഇന്നലെയായിരുന്നു അന്ത്യം. പെന്‍സില്‍വേനിയയിലെ ഹാരിസ്ബര്‍ഗ് ബിഷപ്പായിരുന്ന കീലര്‍1989ലാണ് ബാള്‍ട്ടിമോര്‍ അതിരൂപതാധ്യക്ഷനായി നിയമിതനായത്.യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അധ്യക്ഷനായി പ്രവര്‍ത്തിച്ച അദ്ദേഹം കത്തോലിക്കായഹൂദ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നിസ്തുല സംഭാവന നല്‍കിയിട്ടുണ്ട്. എക്യുമെനിക്കല്‍, മതാന്തര സമിതികളില്‍ അംഗമായിരുന്നു. 1994ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ കീലറുടെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം Read more about കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു[…]

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡോക്ടർക്കു ജീവപര്യന്തം

07:24 am 24/3/2017 റെയ്സൻ: സ്ത്രീധന തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡോക്ടർക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യ നീതുവിനെ കൊലപ്പെടുത്തിയ കേസിൽ അജയ് ചാന്ദൽ എന്ന 38കാരൻ ഡോക്ടറാണ് ശിക്ഷിക്കപ്പെട്ടത്. നീതു ഇയാളുടെ മൂന്നാം ഭാര്യയായിരുന്നു. അഞ്ചു ലക്ഷം രൂപ സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്ന് അജയ് നീതുവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 2011ലെ ക്രിസ്മസ് ദിനത്തിലാണ് കൊലപാതകം അരങ്ങേറിയത്.

ജര്‍മനിയില്‍ ജൂലായ് 01 മുതല്‍ പെന്‍ഷന്‍ വര്‍ദ്ധനവ്

07:22 am 24/3/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം 2016 ജൂലായ് 01 മുതല്‍ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഈ വര്‍ഷം 2017, ജൂലായ് 01 മുതല്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയുടെ വര്‍ദ്ധനവ് 1.9 ശതമാനവും, കിഴക്കന്‍ സംസ്ഥാനങ്ങളിലെ വര്‍ദ്ധനവ് 3.59 ശതമാനവുമാണ്. ഇതനുസരിച്ച് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 19 യൂറോ കൂടുതലും, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 35.90 Read more about ജര്‍മനിയില്‍ ജൂലായ് 01 മുതല്‍ പെന്‍ഷന്‍ വര്‍ദ്ധനവ്[…]

ഫൊക്കാനാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിക്കുന്നു

08:45 pm 23/3/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്: ഫൊക്കാനാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 25, ശനിയാഴിച്ച വൈകിട്ട് 3.30 മുതല്‍ ടൈസണ്‍ സെന്ററില്‍ ( Tyson Center, 26 N Tyson Ave, Floral Park, New York 11001) വെച്ച് നടത്തപ്പെടും. റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആന്‍ഡ് ചഅകചജ പ്രസിഡന്റ്ഉം മായാ ഡോ. ആനി പോള്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്നതും നാസു കൗണ്ടി കണ്‍ട്രോളര്‍ ജോര്‍ജ് മാര്‍ഗോസ് Read more about ഫൊക്കാനാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിക്കുന്നു[…]

ഒക്ലഹോമ അധ്യാപകരുടെ ശമ്പള വര്‍ദ്ധനവിന് സെനറ്റിന്റെ അംഗീകാരം

08:10 pm 23/3/2017 – പി.പി. ചെറിയാന്‍ ഒക്ലഹോമ: ഒക്ലഹോമയിലെ അധ്യാപകര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നിയമ ഭേദഗതിക്ക് സംസ്ഥാന സെനറ്റിന്റെ അംഗീകാരം.സെനറ്റര്‍ ഗാരി സ്റ്റെയ്ന്‍സ്ലവാക്കി അവതരിപ്പിച്ച ബില്‍ ഇന്ന് മാര്‍ച്ച് 22 ബുധനാഴ്ചയാണ് സെനറ്റ് പാസ്സാക്കിയത്. സംസ്ഥാനത്തിന് അധ്യാപകരുടെ ആനുകൂല്യം വര്‍ദ്ധിപ്പിച്ചതുവഴി 178 മില്യണ്‍ ഡോളറിന്റെ അധിക ചിലവാണ് പ്രതീക്ഷിക്കുന്നത്. ഒരു അധ്യാപകന്റെ ശരാശരി ശമ്പളം വര്‍ഷത്തില്‍ 38,000 ഡോളറാണ്. നാലുശതമാനമാണ് വര്‍ദ്ധനവ്. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ബഡ്ജറ്റില്‍ 878 മില്യണ്‍ ഡോളറിന്റെ കമ്മിയാണ് കണക്കാക്കിയിരിക്കുന്നത്. Read more about ഒക്ലഹോമ അധ്യാപകരുടെ ശമ്പള വര്‍ദ്ധനവിന് സെനറ്റിന്റെ അംഗീകാരം[…]

ന്യൂജഴ്‌സി ഇന്ത്യന്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഏപ്രില്‍ ഒന്നിന്

08:09 pm 23/3/2017 – ജീമോന്‍ റാന്നി ന്യൂജഴ്‌സി: അമേരിക്കയില്‍ ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടി നൂറുകണക്കിന് കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ന്യൂജഴ്‌സി ഇന്ത്യന്‍ ഫെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ 2017ന്റെ ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. യുഎസിലെ സ്കൂളുകളിലും കോളജുകളിലും പഠിയ്ക്കുന്ന ഇന്ത്യന്‍ കലാപ്രതിഭകളെ കണ്ടുപിടിച്ച് ദൈവദത്തമായ തങ്ങളുടെ കഴിവുകളെ നിരവധി വേദികളില്‍ അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുന്നതിനും പ്രോത്സാഹനം നല്കുന്നതിനും രൂപീകരിച്ച ഇന്റര്‍നാഷനല്‍ ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ആദ്യ സംരംഭമാണ് ന്യുജഴ്‌സിയില്‍ അരങ്ങേറുന്നത്. ഏപ്രില്‍ 1ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് Read more about ന്യൂജഴ്‌സി ഇന്ത്യന്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഏപ്രില്‍ ഒന്നിന്[…]

ഇന്ത്യയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് യു.എസ്

08:06 pm 23/3/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി നടത്തി വന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ടു. അമേരിക്കന്‍ ഹൗസ് മെമ്പര്‍മാര്‍ ഇന്ത്യന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. മാര്‍ച്ച് 21 നാണ് കത്ത് രാജ്നാഥ് സിങ്ങിനെ ഏല്‍പ്പിച്ചത്. യു എസ് ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മന്‍ എഡ്റോയ്ഡ് (ഡമോക്രാറ്റില്‍, കാലിഫോര്‍ണിയ) റാങ്കിങ്ങ് മെമ്പര്‍ എലിയറ്റ് (ഡമോക്രാറ്റില്‍- ന്യൂയോര്‍ക്ക്) എന്നിവര്‍ തയ്യാറാക്കിയ നിവേദനത്തില്‍ യു എസ് ഹൗസിലെ 107 Read more about ഇന്ത്യയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് യു.എസ്[…]