അലബാമയില്‍ കാണാതായ അധ്യാപകനേയും വിദ്യാര്‍ഥിയേയും കണ്ടെത്താന്‍ പൊലീസ് സഹായമഭ്യര്‍ത്ഥിച്ചു

08:02 pm 21/3/2017 – പി.പി. ചെറിയാന്‍ ടെന്നിസ്സി: മാര്‍ച്ച് 13 മുതല്‍ കാണാതായ അധ്യാപകന്‍ കുമ്മിന്‍സ് (50) വിദ്യാര്‍ഥിനി എലിസബത്ത് (15) എന്നിവരെ കണ്ടെത്തുന്നതിന് ടെന്നിസ്സി അധികൃതര്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. സയന്‍സ് അധ്യാപകനായ കുമ്മിന്‍സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനിയായ എലിസബത്തിനെ തട്ടികൊണ്ടുപോയതായാണ് പൊലീസ് ഭാഷ്യം. കുട്ടിയെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 20 വരേയും ഇവരുവരും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. 13 ന് കൊളംബിയായിലെ റസ്റ്ററന്റില്‍ ഒരു സുഹൃത്താണ് എലിസബത്തിനെ ഇറക്കിവിട്ടത്. അതേസമയം അധ്യാപകനെ റസ്റ്ററന്റിനടുത്തുള്ള Read more about അലബാമയില്‍ കാണാതായ അധ്യാപകനേയും വിദ്യാര്‍ഥിയേയും കണ്ടെത്താന്‍ പൊലീസ് സഹായമഭ്യര്‍ത്ഥിച്ചു[…]

ആറു വയസുകാരി ജന്മദിനം ആഘോഷിച്ചത് ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കി

8:01 pm 21/3/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്ന് ആറ് വയസ്സുകാരി മാതാവിനോട് പറഞ്ഞപ്പോള്‍ ആദ്യം തമാശയാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഗതി വളരെ ഗൗരവമാണെന്നറിഞ്ഞതോടെ മകളുടെ ഇഷ്ടം നിറവേറ്റുന്നതിനു മാതാവിനോടൊപ്പം കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. ഷിക്കാഗോ കിന്റര്‍ ഗാര്‍ഡന്‍ വിദ്യാര്‍ഥിനി ആര്‍മനി ക്രൂസാണ് ജന്മദിനം തന്റെ കൂട്ടുകാരികള്‍ക്കൊപ്പമല്ല സമീപത്തുള്ള ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കി കൊണ്ടാകണം എന്ന തീരുമാനിച്ചത്. ഈ തീരുമാനത്തിന് പ്രചോദനമായത് ഒരിക്കല്‍ തന്റെ അമ്മാവന്‍ ബാക്കിവന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭവനരഹിതര്‍ക്കു നല്‍കിയതാണ്. ആര്‍മനി Read more about ആറു വയസുകാരി ജന്മദിനം ആഘോഷിച്ചത് ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കി[…]

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ റവ.അല്‍ഫാ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

08:00 pm 21/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 3 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന സെന്റ് തോമസ് സിഎസ്‌ഐചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇടവക വികാരി റവ.അല്‍ഫാ വര്‍ഗീസിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നല്‍കി. മാര്‍ച്ച് 14ന് വൈകീട്ട് ഏഴുമണിയ്ക്ക് സ്റ്റാഫോഡിലുള്ള ദേശി റസ്‌റ്റോറന്റില്‍ വച്ച് കൂടിയ യാത്രയയപ്പ് യോഗത്തില്‍ വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. സിഎസ്‌ഐ സഭയ്ക്കു മാത്രമല്ല Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ റവ.അല്‍ഫാ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി[…]

ഒ.സി.വൈ.എം.പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു

07:56 pm 21/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹൂസ്റ്റണിലെ ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു. മാര്‍ച്ച് 25 ന് വൈകീട്ട് ആറുമണിക്ക് ദേവാലയത്തില്‍ വച്ച് സന്ധ്യാ നമസ്ക്കാരത്തോടു കൂടി നടത്തപ്പെടുന്ന വചന സന്ദേശത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രസിഡന്റുമായ റവ.ഫാ.ഡേവിസ് ചിറമേല്‍ വചന സന്ദേശം നല്‍കുന്നതായിരിക്കും. ദാനം ചെയ്യുന്നതാണ് നവീകരിക്കുന്നതിനേക്കാള്‍ മഹത്തരമെന്നുള്ള സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ച് അവയവദാനത്തെ Read more about ഒ.സി.വൈ.എം.പ്രയര്‍ ഫെല്ലോഷിപ്പും വചന സന്ദേശവും നടത്തുന്നു[…]

കറൻസി ഇടപാട്​ പരിധി രണ്ട്​ ലക്ഷമാക്കി നിശ്​ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം.

07:53 pm 21/3/2017 ന്യൂഡൽഹി: ഡിജിറ്റൽ ഇടപാട്​ ശക്​തിപ്പെടുത്താനും കള്ളപ്പണം തടയാനും നടപടി കാരണമാവുമെന്നാണ്​ സർക്കാർ വാദം. ഇതനുസരിച്ച്​ ഒരു വ്യക്‌തിയിൽനിന്ന് ഒരു ദിവസം കറൻസിയായി രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ സ്വീകരിക്കാനാവു. കറൻസിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. നിയമം ലംഘിക്കുന്നവർക്ക്​ ഇടപാട്​ നടത്തിയ തുകയുടെ നൂറ്​ ശതമാനം പിഴ ചുമത്തുകയും ചെയ്യും. അതേസമയം ഫെബ്രുവരിയിലെ ബജറ്റ്​ പ്രഖ്യാപന വേളയിൽ കറൻസി ഇടപാട്​ പരിധി മൂന്ന്​ ലക്ഷമാക്കി നിശ്​ചയിക്കുമെന്നാണ്​ സാമ്പത്തിക കാര്യ മന്ത്രി Read more about കറൻസി ഇടപാട്​ പരിധി രണ്ട്​ ലക്ഷമാക്കി നിശ്​ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം.[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് മാര്‍ച്ച് 30ന്

07:49 pm 21/3/2017 – ജിമ്മി കണിയാലി ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ തുടര്‍ന്നുള്ള കര്‍മ്മ പരിപാടികള്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് ഈ മാര്‍ച്ച് 30 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഡെസ്‌പ്ലെയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ (1717 Rand Rd, Desplaines, IL) വെച്ച് നടത്തപ്പെടുന്നതാണ്. ഏതാണ്ട് 150തോളം Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് മാര്‍ച്ച് 30ന്[…]

ഫാ. ഡേവിസ് ചിറമേലിനെ ഡാലസില്‍ ഡബ്ല്യൂ.എം.സി. ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു

07:49 pm 21/3/2017 – ജിനേഷ് തമ്പി ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസിലെ ശാഖ, ഫാ. ഡേവിസ് ചിറമേലിനെ കിഡ്‌നി ഫൗണ്ടേഷന് ഉദാരമായ സംഭാവന നല്‍കി കൊണ്ട് ആദരിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം ആണ് പ്രോവിന്‌സിനുവേണ്ടി സംഭാവന തുക നല്‍കിയത്. അച്ചന്റെ ലോകം എമ്പാടുമുള്ള പ്രവര്‍ത്തനങ്ങളെ തോമസ് അനുമോദിച്ചു. ചടങ്ങില്‍ ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ശ്രീ. പി. സി. മാത്യു, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകത്തു, പ്രൊവിന്‍സ് വൈസ് Read more about ഫാ. ഡേവിസ് ചിറമേലിനെ ഡാലസില്‍ ഡബ്ല്യൂ.എം.സി. ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു[…]

എയര്‍ബസ് പറക്കുന്ന കാര്‍ വികസിപ്പിച്ചെടുത്തു

07:44 pm 21/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: റോഡ് ഗതാഗത തിരക്കുമൂലം കഷ്ടപ്പെടുമ്പോള്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടോ നമ്മുടെ കാറിന് പറക്കാന്‍ സാധിക്കുമായിരുന്നെങ്കിലെന്ന്. എന്നാല്‍ ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വന്നുകഴിഞ്ഞു. ഇന്ധനം വളരെക്കുറച്ച് ഉപയോഗിക്കുന്നവ വേറെ. പുതുതലമുറ കാറുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് രണ്ടും കല്‍പ്പിച്ച് ഈ രംഗത്ത് ഗവേഷണം നടത്തി ഏതാണ്ട ് വിജയിച്ചു. താനെ ഓടിച്ചുപോകുന്ന ഒരു കൊച്ചുകാറാണ് എയര്‍ബസ് അവതരിപ്പിച്ചത്. പിന്നില്‍ യാത്രക്കാരന് വെറുതേയിരിക്കുകയേ വേണ്ടൂ. ഇനി ഈ Read more about എയര്‍ബസ് പറക്കുന്ന കാര്‍ വികസിപ്പിച്ചെടുത്തു[…]

ദിലീപിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന താര മാമാങ്കം അമേരിക്കയിലും കാനഡയിലും ഏപ്രില്‍ മെയ് മാസങ്ങളില്‍

07:43 pm 21/3/2017 ഡാളസ്: നാദിര്‍ഷ, കാവ്യ മാധവന്‍, നമിത പ്രമോദ് , രമേഷ് പിഷാരടി, ധര്‍മ്മജന്‍ , വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍, ഹരിശ്രീ യൂസഫ് , ഏലൂര്‍ ജോര്‍ജ് , ടീവി – സിനിമാ താരം സ്വാസിക, റോഷന്‍ ചിറ്റൂര്‍ , സമദ് എന്നിങ്ങനെ 22 കലാകാരന്മാര്‍ അടങ്ങുന്ന ഒരു വന്‍ താരനിരയുമായി ജനപ്രിയ നായകന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മെഗാ ഷോയുടെ ഒരുക്കങ്ങള്‍ കലാകാരന്‍മാര്‍ കേരളത്തില്‍ ആരംഭിച്ചു. അമേരിക്കയിലും ക്യാനഡയിലുമായി പതിനാറ് സ്റ്റേജുകളിലാണ് യു Read more about ദിലീപിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന താര മാമാങ്കം അമേരിക്കയിലും കാനഡയിലും ഏപ്രില്‍ മെയ് മാസങ്ങളില്‍[…]

ഡാലസില്‍ സ്‌പെല്ലിംഗ് ബി മത്സരം 26 ന്

07:41 pm 21/3/2017 – പി.പി. ചെറിയാന്‍ റിച്ചാര്‍ഡ്‌സണ്‍ (ഡാലസ്) : 2003 മുതല്‍ തുടര്‍ച്ചയായി ലില്ലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സ്‌പെല്ലിംഗ് ബി മത്സരം 26 ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ സഹകരണത്തില്‍ നടത്തപ്പെടുന്നു. റിച്ചാര്‍ഡ്‌സണിലുള്ള ഇന്ത്യ അസോസിയേഷന്‍ ഓഫിസിലാണ് മത്സരങ്ങള്‍ നടക്കുക. യുകെജി മുതല്‍ 8ാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ദേശീയ സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരങ്ങളിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്നതാണ് മത്സരം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ Read more about ഡാലസില്‍ സ്‌പെല്ലിംഗ് ബി മത്സരം 26 ന്[…]