എൻഡിഎയിൽ പൊട്ടിത്തെറി

06:12 pm 20/3/2017 തിരുവനന്തപുരം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മുന്നണിയെ വെട്ടിലാക്കി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നു വെള്ളാപ്പള്ളി തുറന്നടിച്ചു. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞു. Read more about എൻഡിഎയിൽ പൊട്ടിത്തെറി[…]

കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

06:10pm 20/3/2017 ലക്നോ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിനംതന്നെ കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ ആദ്യ ഉത്തരവ്. അലഹബാദിലെ രണ്ട് അറവുശാലകൾക്കാണ് പൂട്ടുവീഴുന്നത്. രാംബാഗ്, അടാല എന്നിവിടിങ്ങളിലെ കശാപ്പുശാലകൾ അടച്ചുപൂട്ടാൻ നിർദേശിച്ചു സർക്കാർ ഉത്തരവിറക്കി. അലഹബാദ് പോലീസിനോട് ഇതുസംബന്ധിച്ചു മേൽനോട്ടം വഹിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ ഒരു വിട്ടുവീഴ്ചയും സംഭവിക്കരുതെന്ന് സർക്കാർ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശവും നൽകി. യോഗി Read more about കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.[…]

പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.

06:07 pm 20/3/2017 കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു. പരാതിക്കാരില്ലാത്ത കേസില്‍ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്‍റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പൊലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നത്. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. തെറ്റായ Read more about പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.[…]

പി.കൃഷ്ണദാസിനെ കസ്റ്റടിയിൽ എടുത്തു.

02:12 pm 20/3/2017 തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാറി​ന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു കൃഷ്ണദാസിന്റെ ലീഗൽ അഡ്വൈസർ ചിത്രയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും തൃശൂർ എരുമപ്പെട്ടി പി.കൃഷ്ണദാസിനെ പൊലീസ്​ സ്​റ്റേഷനിൽ ചോദ്യം ചെയ്​ത്​ വരികയാണ്​. നെഹ്റു ഗ്രൂപ്പിന്റെ ലക്കിടി ജവഹർ കാമ്പസിലെ ലോ കോളജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിലാണ് നടപടി. അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ ഷഹീർ പരാതി നൽകിയിരുന്നു. ഇതി​െൻറ വൈരാഗ്യത്തിന് കഴിഞ്ഞ ജനുവരി Read more about പി.കൃഷ്ണദാസിനെ കസ്റ്റടിയിൽ എടുത്തു.[…]

ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ് ചുമതലയേറ്റു.

12:28 PM 20/3/2017 തിരുവന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മുൻപ് ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ്.

ബി.എസ്​.പി നേതാവിനെ വെടിയേറ്റ്​മരിച്ച നിലയിൽ കണ്ടെത്തി.

12:23 PM 20/3/2017 ന്യൂഡൽഹി: അലഹബാദിൽ ബി.എസ്​.പി നേതാവിനെ വെടിയേറ്റ്​മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ്​ ഷാമിയെയാണ്​സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. ബൈക്കിലെത്തിയ രണ്ട്​പേർ അദ്ദേഹത്തിന്​ നേരെ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്​ച രാത്രിയാണ്​ സംഭവം. രാഷ്​ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന്​ പിന്നിലെന്നാണ്​ പൊലീസി​െൻറ പ്രാഥമിക നിഗമനം. ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പമായും കൊലപാതകത്തിന്​ ബന്ധമില്ലെന്നും പൊലീസ്​ അറിയിച്ചു. എന്നാൽ, കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും​ മുഹമ്മദ്​ ഷാമിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഷാമിയുടെ മരണത്തിൽ ബി.ജെ.പിക്ക്​ പങ്കുള്ളതായി പ്രാദേശിക ബി.എസ്​.പി നേതാക്കൾ ആരോപണമുയർത്തിയിട്ടുണ്ട്​. Read more about ബി.എസ്​.പി നേതാവിനെ വെടിയേറ്റ്​മരിച്ച നിലയിൽ കണ്ടെത്തി.[…]

കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്.

12:22 pm 20/3/2017 കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പെൺകുട്ടിയുടെ പിതാവിന്‍റെ ആരോപണം. മകൾക്ക് പഴയലിപി അറിയില്ല. മുത്തച്ഛൻ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ Read more about കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്.[…]

മോഹന്‍ലാല്‍ എത്തി സുഭദ്രാമ്മയെ കാണാൻ

09:44 am 20/3/2017 മോനേ മോഹന്‍ലാലേ.. എന്നെ കാണാന്‍ വരുമോ ? സുഭദ്രാമ്മയുടെ വിളികേട്ട് ഒടുവില്‍ മോഹന്‍ലാല്‍ എത്തി. ശ്രീകാര്യം, കട്ടേല കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിക്കുന്ന സുഭദ്രാമ്മയെ കാണുക മാത്രമല്ല കവിളില്‍ ഉമ്മയും നല്‍കി. മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ വല്യ ഇഷ്ടാ. ഒന്ന് കാണാന്‍ വരുവോ..’ ഇങ്ങനെ സുഭദ്രാമ്മ പറയുന്ന വീഡിയോ കുറച്ചുനാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. തനിക്കും സെന്ററില്‍ കഴിയുന്ന നൂറോളം അമ്മമാര്‍ക്കും മോഹന്‍ലാലിനെ കാണാനും Read more about മോഹന്‍ലാല്‍ എത്തി സുഭദ്രാമ്മയെ കാണാൻ[…]

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.

09:44 am 20/3/2017 തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ജിഷ്ണുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്നും ജിഷ്ണുവിന്‍റെ മാതാപിതാക്കൾ അറിയിച്ചു.

ഘാനയിലെ ക്വിന്‍റാപോ വെള്ളച്ചാട്ടത്തിൽ മരം കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു.

08:49 am 20/3/2017 അക്ര: ഘാനയിലെ ക്വിന്‍റാപോ വെള്ളച്ചാട്ടത്തിൽ മരം കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. ശക്തമായ കാറ്റിനെ തുടർന്ന് വൻമരം വെള്ളത്തിലേക്കു കടപുഴകി വീഴുകയായിരുന്നു. അപകട സമയത്ത് നിരവധി സഞ്ചാരികൾ വെള്ളത്തിൽ നീന്തുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.