പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

8:45 am 20/3/2017 മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് മലപ്പുറം കലക്ട്രേട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ഉച്ചക്ക് മൂന്ന് മണിക്ക് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.

8:44 am 20/3/2017 ഈ അവസരം നിയമലംഘകരായ വിദേശികള്‍ എല്ലാം പ്രയോജനപ്പെടുത്തണമെന്നും അതിനു ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണമെന്നും ആഭ്യന്ത്രര മന്ത്രാലയം ആവശ്യപ്പെട്ടു. ഈ മാസം 29 മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്ന നിയമലംഘകരായ വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകില്ല.

മൂന്ന് വര്‍ഷം മുന്‍പ് മരിച്ച വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്‌ടിച്ചിരുന്നതായി പരാതി

08:40 am 20/3/2017 റാഗിങിനിരയായി മൂന്ന് വര്‍ഷം മുന്‍പ് മരിച്ച തൃശൂരിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്‌ടിച്ചിരുന്നതായി പരാതി. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ശസ്‌ത്രക്രിയയുടെ പാടുണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ബംഗളുരു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി.

08:38 am 20/3/2017 ദമാസ്കസ്: ഒരു ഇടവേളയ്ക്ക് ശേഷം സിറിയ വീണ്ടും കലുഷിതമാകുന്നു. സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി. അല്‍ ഖാഇദ അനുകൂല സംഘടനയായ ജബാഹത്ത് ഫത്തേ അല്‍ ഷായാണ് ദമാസ്കസിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇതിനെതിരെ സിറിയന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. ദമാസ്കസിലെ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്ഥോടനത്തില്‍ 31 പേര്‍ മരിക്കുകയും തൊട്ടടുത്ത ദിവസം ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ 20ലധികം പോര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. Read more about സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി.[…]

ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ൾ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ അ​​​ടി​​​ച്ചുത​​​ക​​​ർ​​​ത്തു.

08:37 am 20/3/2017 മും​​​ബൈ: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ മ​​​ത​​​വി​​​ദ്വേ​​​ഷം ജ​​​നി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പോ​​​സ്റ്റ് ഇ​​​ട്ട​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ളെ വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി എ​​​ത്തി​​​യ ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ൾ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ അ​​​ടി​​​ച്ചുത​​​ക​​​ർ​​​ത്തു. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റും തീ​​​യി​​​ടു​​​ക​​​യും ചെ​​​യ്തു. സ​​​ബ​​​ർ​​​ബ​​​ൻ ട്രോം​​​ബൈ​​​യി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നാ​​​ണ് ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 17പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി.

08:36 am 20/3/2017 തിരുവനന്തപുരം: മണിപ്പുർ മനുഷ്യാവകാശ നായിക ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്കാര കമ്മിഷൻ വി.എസ്. അച്യുതാനന്ദൻ എന്നിവരുമായി ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും.

പാക്കിസ്ഥാനിലെ കിഴക്കൻ ബക്കാർ ജില്ലയിൽ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു.

08:34 am 20/3/2017 ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കിഴക്കൻ ബക്കാർ ജില്ലയിൽ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ബക്കാറിലെ പഞ്ച് ഗാറയിൻ മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ എത്തിയ വാൻ എതിരെ വരികയായിരുന്ന വാഹനത്തെ ഇടിപ്പിക്കുകയായിരുന്നു. സംഭവശേഷം വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ വേണ്ടിയുള്ള തെരച്ചിൽ പോലീസ് നടത്തുകയാണ്.

അരുണാചൽ പ്രദേശിലെ മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിപ്പോയ 127 വിനോദ സഞ്ചാരികളെ സുരക്ഷാസേന രക്ഷപ്പെടുത്തി.

08:33 am 20/3/2017 ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാംഗിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിപ്പോയ 127 വിനോദ സഞ്ചാരികളെ സുരക്ഷാസേന രക്ഷപ്പെടുത്തി. ജപ്പാൻ, ന്യൂസിലാൻഡ്, ബൾഗേറിയ എന്നിവിടങ്ങളിൽനിന്നുള്ള അഞ്ചു വിദേശ സഞ്ചാരികളും ഇതിൽ ഉൾപ്പെടുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അഹിർഗ്രാഹ്, നുറനാംഗ് എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കുടുങ്ങിപ്പോയത്. മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റിന് നൂറാം ടെസ്റ്റിൽ ചരിത്രം വിജയം.

8:30 am 20/3/2017 കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നാലു വിക്കറ്റിന്‍റെ വിജയമാണ് മുഷ്ഫിഖുർ റഹീമും സംഘവും സ്വന്തമാക്കിയത്. അവസാന ദിവസം ആതിഥേയർ ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ബംഗ്ലാദേശിനെ സഹായിച്ചത് ഓപ്പണർ തമീം ഇക്ബാലിന്‍റെ (82) പ്രകടനമാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റിൽ ജയം നേടുന്നത്. ആദ്യ ടെസ്റ്റിൽ ലങ്ക വിജയം കണ്ടിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ ഇരു ടീമും പങ്കുവച്ചു. സ്കോർ: ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, ആറിന് 191. 191 Read more about ബംഗ്ലാദേശ് ക്രിക്കറ്റിന് നൂറാം ടെസ്റ്റിൽ ചരിത്രം വിജയം.[…]

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന് പുതിയ സാരഥികള്‍

08:32 am 20/3/2017 ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബ് 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്വീന്‍സിലെ ടേസ്റ്റ് ഒഫ് കൊച്ചിന്‍ എന്ന റസ്‌റ്റോറന്റില്‍ വച്ച് കൂടിയ പൊതു തിരഞ്ഞെടുപ്പ് യോഗത്തില്‍ വിവിധ തസ്തികയിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേനയും, തെരഞ്ഞെടുപ്പിലൂടെയും കണ്ടെത്തി. President- Chacko M. Eapen V. P.; Finance- Regi George V. P.; Seniors- Raju Parambil V. P.; Youths- John Koruth Secretary- Zachariah Mathai Jt. Secretary- Sanjay Joseph Treasurer- Read more about ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന് പുതിയ സാരഥികള്‍[…]