ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി

08:31 am 20/3/2017 മണര്‍കാട്:തേറമ്പില്‍ കൊച്ചുപറമ്പില്‍ പരേതനായ കെ. സി. ഏബ്രഹാമിന്റെ മകന്‍ ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കോഴഞ്ചേരി വെളിയത്തുമണ്ണില്‍ അന്‍സു. മകള്‍: എലിസബത്ത്.

ചിക്കാഗോ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി

08:30 am 20/3/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 11-ന് സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍ കോര്‍ഡിനേറ്റര്‍ മാത്യു പുളിക്കത്തൊട്ടിയില്‍ അധ്യക്ഷതവഹിച്ചു. ബഹുമാനപ്പെട്ട മുളവനാലച്ചന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം ക്‌നാനായ സമുദായത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും, വരുന്ന രണ്ടുവര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും അറിയിച്ചു. Read more about ചിക്കാഗോ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി[…]

ജാട്ട് വിഭാഗക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു

8:29 am 20/3/2017 ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ സമരക്കാരുടെ പത്ത് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് വിവരങ്ങള്‍. ഓള്‍ ഇന്ത്യ ജാട്ട് ആക്ഷന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭാവി പരിപാടികളുടെ ചര്‍ച്ചക്കായി മാര്‍ച്ച് 26ന് യോഗം ചേരുമെന്ന് ജാട്ട് നേതാവ് യെശ്പാല്‍ മാലിക്ക് അറിയിച്ചു.

ഐ.എന്‍.ഒ.സി ചിക്കാഗോ പൊതുയോഗം മാര്‍ച്ച് 26-ന് സി.എം.എ ഹാളില്‍

08:29 am 20/3/2017 – തോമസ് മാത്യു പടന്നമാക്കല്‍ ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോയുടെ ഒരു പ്രത്യേക പൊതുയോഗം മാര്‍ച്ച് 26-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834 ഈസ്റ്റ് റാന്‍ഡ് റോഡ്) വച്ചു ചേരുന്നതാണെന്നു ജനറല്‍ സെക്രട്ടറി പ്രൊഫ. തമ്പി മാത്യു അറിയിക്കുന്നു. തദവസരത്തില്‍ എല്ലാ ഐ.എന്‍.ഒ.സി പ്രവര്‍ത്തകരും, ഭാരവാഹികളും, കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. മുന്‍കാല പ്രവര്‍ത്തകരും അനുഭാവികളും സമാന Read more about ഐ.എന്‍.ഒ.സി ചിക്കാഗോ പൊതുയോഗം മാര്‍ച്ച് 26-ന് സി.എം.എ ഹാളില്‍[…]

ഓര്‍മാ യൂ,എ.ഇ പ്രൊവിന്‍സ് പ്രസിഡന്റ് ജോഷി കുഴിപ്പാലയ്ക്ക് സ്വീകരണം

08:28 am 20/3/2017 – ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ്മ) യൂഎഇ പ്രൊവിന്‍സ് പ്രസിഡന്റ് ജോഷി കുഴിപ്പാലയ്ക്ക് ഫിലഡല്‍ഫിയയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഓര്‍മാ (ഇന്റര്‍നാഷനല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. “പവിഴങ്ങളുടെ നാടായ അബുദാബിയിലെ മലയാളികള്‍ക്ക്് തങ്ങള്‍ താലോലിക്കുന്ന കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സംഘടിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ ഓര്‍മ്മ യൂ ഏ ഇ പ്രൊവിന്‍സിന്റെ അമരക്കാരന്‍ എന്ന നിലയില്‍ ജോഷി ചെയ്യുന്ന സേവനങ്ങള്‍ അമൂല്യം എന്നേ Read more about ഓര്‍മാ യൂ,എ.ഇ പ്രൊവിന്‍സ് പ്രസിഡന്റ് ജോഷി കുഴിപ്പാലയ്ക്ക് സ്വീകരണം[…]

ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി

10:00 on 19/3/2017 ലാസ്‌വേഗസ്: പരേതനായ റെജ്ജി ടി ജോര്‍ജിന്റെ ഭാര്യ ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി. കൊച്ചി പാലാരിവട്ടം അഴിക്കകത്ത് മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ വര്‍ഗീസ് സഖറിയയുടെ പുത്രിയാണ്. സംസ്കാരം പിന്നീട് നാട്ടില്‍. Helen Zacharia (42), W/o of late Reggie T. George, D/o Mrs. &Mr. Varghese Zachariah, Azhikkakathu House, Palarivatoom, Cochin. She passed away at 5:30 PM today ( March 18th) at Read more about ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി[…]

ആവിഷ്കാര സ്വാതന്ത്രത്തില്‍ കാവി മുക്കുന്നവര്‍ സംസ്കാരത്തിന്റെ ഭാഗമോ?

08:49 pm 19/3/2017 (ജയശങ്കര്‍ പിള്ള) ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ കന്നഡ സാഹിത്യകാരന്‍ യോഗേഷ് മാഷിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ച് വീണ്ടും സാഹിത്യലോകത്തിനോട്,ആവിഷ്കാര സ്വാതന്ത്രത്തിനോട് അക്രമവും ഭീഷണിയും മുഴക്കി.അടിയന്തിരാവസ്ഥ കാലത്തോ,വിദേശ ഭരണത്തിന്‍ കീഴിലോ സംഭവിക്കാത്ത അവഗണനയും,ആക്രമണവും ആണ് കഴിഞ്ഞ കുറച്ചു കാലങ്ങള്‍ ആയി മാധ്യമ പ്രവര്‍ത്തകരോടും,സാഹിത്യകാരന്മാരോടും,വര്‍ഗ്ഗീയ വാദികള്‍ അഴിച്ചു വിട്ടിരിക്കുന്നത്.യോഗേഷിന്റെ പുതിയ നോവല്‍ ആയ “ദുണ്ണ്ടി” എന്ന നോവലിന്റെ പ്രകാശന വേളയില്‍ ആണ് ഒരു സംഘം അക്രമികള്‍ അദ്ദേഹത്തെ കരിഓയില്‍ ഒഴിച്ച് അപമാനിച്ചത്.ലങ്കേഷ് പത്രിക ആണ് Read more about ആവിഷ്കാര സ്വാതന്ത്രത്തില്‍ കാവി മുക്കുന്നവര്‍ സംസ്കാരത്തിന്റെ ഭാഗമോ?[…]

കുട്ടികളുടെ “24 ഹവര്‍ 0‘ ബഡ്ജറ്റ് സിനിമ തരംഗമാകുന്നു…..

08:47 pm 19/3/2017 മുണ്ടക്കയം: സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ കുറച്ച് പേര്‍ മാത്രം. അങ്ങനെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണാണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്‌സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടനയുടെ ഉദയം. ‘തിരക്കഥാ പരിശീലനവും ഹൃസ്വ Read more about കുട്ടികളുടെ “24 ഹവര്‍ 0‘ ബഡ്ജറ്റ് സിനിമ തരംഗമാകുന്നു…..[…]

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി

08:44 pm 19/3/2017 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 17 , 18 ,19 എന്നി ദിവസങ്ങളില്‍ നടത്തപ്പെട്ടു . പാലാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ ഷീന്‍ പാലാക്കാത്തടത്തില്‍ വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കി . കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വികാരി ഫാദര്‍ ജോസ് തറക്കലിന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണം നടന്നു . പരിപാടികള്‍ക്ക് വികാരിയെക്കൂടാതെ കൈക്കാരന്മാരായ ജെയിംസ് തോട്ടം,എബ്രഹാം പുല്ലാനപ്പള്ളി ,സിറിയക് ആകംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം Read more about ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി[…]

ഉത്തർപ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

08:00 pm 19/3/017 ലക്നോ: ഉത്തർപ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഒരു വിഭാഗത്തോടും അവഗണന ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനനില ഉറപ്പാക്കുമെന്നു പറഞ്ഞ യോഗി ആദിത്യനാഥ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ഉറപ്പു നൽകി.