ബി​ഹാ​റി​ൽ ഐ​എ​സ് അ​നു​കൂ​ല പോ​സ്റ്റ​ർ

05:57 pm. 19/3/2017 പാ​റ്റ്ന: യു​വാ​ക്ക​ൾ ഐ​എ​സി​ൽ ചേ​ര​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന പോ​സ്റ്റ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. റോ​ഹ്താ​സി​ലെ മാ​വോ​യി​സ്റ്റ് ശ​ക്തി​കേ​ന്ദ്ര​മാ​യ സി​ക്രൗ​ലി ബി​ഗ​യി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വൈ​ദ്യു​ത പോ​സ്റ്റി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്ന​ത്. ബി​ഹാ​ർ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ എ​ല്ലാ യു​വാ​ക്ക​ളും ഐ​എ​സി​ൽ ചേ​ര​ണ​മെ​ന്ന് പോ​സ്റ്റ​റി​ൽ ആ​ഹ്വാ​നം ചെ​യ്യു​ന്നു. ഇം​ഗ്ലീ​ഷി​ലാ​ണ് പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റോക്ക് ​ആൻറ്​ റോൾ ഇതിഹാസം ചക്​ബെറി അന്തരിച്ചു.

05:56 pm 19/3/2017 മിസോറി: റോക്ക് ​ആൻറ്​ റോൾ ഇതിഹാസം ചക്​ബെറി(90) അന്തരിച്ചു. ശനിയാഴ്​ച ഉച്ചയോടെയായിരുന്നു അന്ത്യം. സംഗീതജ്​ഞ​െന പ്രാദേശിക സമയം ഉച്ചക്ക്​ 12.40ഒാടെ അനക്കമില്ലാത്ത അവസ്​ഥയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തിയ ശേഷം 1.26ഒാടുകൂടിയാണ്​ മരണം സ്​ഥീരീകരിച്ചത്​. അമേരിക്കയിലെ മിസോറിയിൽ സെൻറ്​ ലൂയിസിൽ 1926ലാണ്​ ചാൾസ്​ എഡ്​വാർഡ്​ ആൻഡേഴ്​സൺ ബെറി എന്ന ചക്​ബെറി ജനിച്ചത്​. 70 വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ റോക്ക്​ ആൻറ്​ റോൾ സംഗീതജ്​ഞൻ എന്ന നിലയിൽ ഇതിഹാസ തുല്യനായിരുന്നു ബെറി. 1984 സമഗ്ര സംഭാവനക്ക്​ Read more about റോക്ക് ​ആൻറ്​ റോൾ ഇതിഹാസം ചക്​ബെറി അന്തരിച്ചു.[…]

കു​ണ്ട​റ​യി​ൽ 10 വ​യ​സു​കാ​രി​യു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ൽ പ്രതി മുത്തച്ഛനെന്ന് പൊലീസ്.

05:55 pm 19/3/2017 കൊ​ട്ടാ​ര​ക്ക​ര: പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പ്രതിയായ മുത്തച്ഛന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചികിത്സയിലായിരുന്ന മുത്തശ്ശിയെ ഇന്നലെയാണ് പൊലീസ് ചോദ്യം ചെയ്തത്. മുത്തച്ഛനെതിരെ പെൺകുട്ടി തന്നോട് പരാതിപ്പെട്ടിരുന്നതായി മുത്തശ്ശി മൊഴി നൽകിയിരുന്നു. കൂടാതെ ആത്മഹത്യ ചെയ്ത ദിവസം പെൺകുട്ടിയെ മുത്തച്ഛൻ ചീത്ത വിളിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തു വയസുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ Read more about കു​ണ്ട​റ​യി​ൽ 10 വ​യ​സു​കാ​രി​യു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ൽ പ്രതി മുത്തച്ഛനെന്ന് പൊലീസ്.[…]

ചി​ത്ര​യ്ക്കും എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു​മെ​തി​രെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്ക്.

05:48 pm 19/3/2017 ചെ​ന്നൈ: ഗാ​യ​ക​രാ​യ കെ.​എ​സ് ചി​ത്ര​യ്ക്കും എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു​മെ​തി​രെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്ക്. താ​ൻ‌ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​ന​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വേ​ദി​ക​ളി​ൽ ആ​ല​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ള​യ​രാ​ജ ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​ക്കീ​ൽ‌ നോ​ട്ടീ​സ് അ​യ​ച്ചു. എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ക​ര്‍​പ്പാ​വ​കാ​ശം ലം​ഘി​ച്ച​തി​നാ​ല്‍ ത​ങ്ങ​ള്‍ വ​ലി​യ തു​ക അ​ട​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് നോ​ട്ടീ​സി​ലു​ള്ള​തെ​ന്ന് എ​സ്പി​ബി പ​റ​യു​ന്നു. മ​ക​ന്‍ ച​ര​ണ്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത എ​സ്പി​ബി 50 യു​ടെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താനിപ്പോൾ. Read more about ചി​ത്ര​യ്ക്കും എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു​മെ​തി​രെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്ക്.[…]

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ മ​ല​യാ​ളി വൈ​ദി​ക​ന് കു​ത്തേ​റ്റു.

05:45 pm 19/3/2017 മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്കി​ടെ മ​ല​യാ​ളി വൈ​ദി​ക​ന് കു​ത്തേ​റ്റു. ഫാ.​ടോ​മി ക​ള​ത്തൂ​ർ മാ​ത്യു​വി​നാ​ണ് (48) കു​ത്തേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റ​ത്. മെ​ൽ​ബ​ൺ ഫോ​ക്ന​ർ നോ​ർ​ത്തി​ലെ സെ​ന്‍റ് വി​ല്യം ദേ​വാ​ല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഇ​റ്റാ​ലി​യ​ൻ കു​ർ​ബാ​ന​യാ​ണ് ഈ ​സ​മ​യം ന​ട​ന്നു​വ​ന്ന​ത്. പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ക്ര​മി വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ഫാ.​ടോ​മി​യെ കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി ര​ക്ഷ​പെ​ട്ടു. നി​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ഹി​ന്ദു​വോ മു​സ്‌​ലി​മോ Read more about ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ മ​ല​യാ​ളി വൈ​ദി​ക​ന് കു​ത്തേ​റ്റു.[…]

കാ​ണാ​താ​യ ര​ണ്ട് ഇ​ന്ത്യ​ൻ മു​സ്‌​ലിം പു​രോ​ഹി​ത​രും തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി .

12:06pm 19/3/2017 ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ കാ​ണാ​താ​യ ര​ണ്ട് ഇ​ന്ത്യ​ൻ മു​സ്‌​ലിം പു​രോ​ഹി​ത​രും തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് അ​റി​യി​ച്ചു. ക​റാ​ച്ചി​യി​ലു​ള്ള സ​യ്യി​ദ് ആ​സി​ഫ് അ​ലി നി​സാ​മി​യു​മാ​യി താ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും സു​ഷ​മ പ​റ​ഞ്ഞു. താ​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​ത്തു​മെ​ന്നും സ​യ്യി​ദ് ആ​സി​ഫ് അ​ലി നി​സാ​മി അ​റി​യി​ച്ച​താ​യി സു​ഷ​മ ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം പു​രോ​ഹി​ത​രെ ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പാ​ക് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് സ​ർ​താ​ജ് അ​സീ​സും ച​ർ​ച്ച Read more about കാ​ണാ​താ​യ ര​ണ്ട് ഇ​ന്ത്യ​ൻ മു​സ്‌​ലിം പു​രോ​ഹി​ത​രും തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി .[…]

ജമ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് പാ​ക് സൈ​ന്യ​ത്തി​ന്‍റെ പ്ര​കോ​പ​നം

12:02 pm 19/3/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ കാ​ർ ലം​ഘി​ച്ച് പാ​ക് സൈ​ന്യ​ത്തി​ന്‍റെ പ്ര​കോ​പ​നം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ജൗ​രി​യി​ലും പൂ​ഞ്ചി​ലും പാ​ക്കി​സ്ഥാ​ൻ ഷെ​ല്ലിം​ഗും വെ​ടി​വ​യ്പും ന​ട​ത്തി. ര​ജൗ​രി​യി​ലെ ബിം​ബ​ർ ഗാ​ലി സെ​ക്ട​റി​ലും പൂ​ഞ്ചി​ലെ ബ​ലാ​കോ​ട്ടി​ലു​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ര​ജൗ​രി​യി​ൽ പു​ല​ർ​ച്ചെ നാ​ലി​ന് ആ​രം​ഭി​ച്ച വെ​ടി​വ​യ്പ് ആ​റി​നാ​ണ് അ​വ​സാ​നി​ച്ച​ത്. പൂ​ഞ്ചി​ൽ ആ​റി​ന് ആ​രം​ഭി​ച്ച ആ​ക്ര​മ​ണം മു​ക്കാ​ൽ മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​രു​പ​ക്ഷ​ത്തും ആ​ള​പാ​യ​മോ പ​രി​ക്കോ ഉ​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ജാട്ട് പശ്​ചാത്തലത്തിൽ ഡൽഹി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു.

10:03 am 19/3/2017 ന്യൂഡൽഹി: ജാട്ട്​ പ്രക്ഷോഭത്തിന്റെ പശ്​ചാത്തലത്തിൽ ഡൽഹി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു. ഡൽഹി നഗരത്തിന്​ പുറത്തേക്കുള്ള മെട്രോ സർവീസുകളാണ്​ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്​. ജാട്ട്​ പ്രക്ഷോഭത്തെ വിലയിരുത്തിയതിന്​ ശേഷമാവും സർവീസുക​ൾ പുനരാരംഭിക്കുന്നതിനെ കുറിച്ച്​ ഡൽഹി മെട്രോ തീരുമാനമെടുക്കുക. ഹരിയാനയിൽ നിന്നുള്ള ജാട്ടുകളാണ്​ തിങ്കളാഴ്​ച ഡൽഹിയിൽ മാർച്ച്​ നടത്തുന്നത്​ ഡൽഹി-ഗുരുദ്രോണാചാര്യ, ഗുരുദ്രോണാചാര്യ-ഹുദ സിറ്റി സെൻറർ, കൗശാമ്പി–വൈശാലി, നോയിഡ സെക്​ടർ–15 നോയിഡ, തുടങ്ങിയ സർവീസുകളാണ്​ ഡൽഹി മെട്രോ ഞായറാഴ്​ച രാത്രി മുതൽ നിർത്തലാക്കുക. പ്രക്ഷോഭത്തെ കുറിച്ചുള്ള പൊലീസി​െൻറ റിപ്പോർട്ട്​ Read more about ജാട്ട് പശ്​ചാത്തലത്തിൽ ഡൽഹി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു.[…]

മാ​​​​രു​​​​തി സു​​​​സു​​​​കി​​​​ കൊലപാതകം: 13 പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം.

09:56 am 19/3/2017 ഗു​​​​​ഡ്ഗാ​​​​​വ്: വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​കി​​​​യു​​​​ടെ മാ​​​​നേ​​​​സ​​​​റി​​​​ലെ പ്ലാ​​​​ന്‍റി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​ ക​​​​യ​​​​റി എ​​​​ച്ച്.​​​​ആ​​​​ർ. മാ​​​​നേ​​​​ജ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത കേ​​​​സി​​​​ൽ 13 പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം. അ​​​​ഞ്ചു​​​​പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷം വീ​​​​തം ത​​​​​ട​​​​​വും ഗു​​​​​ഡ്ഗാ​​​​​വ് ജി​​​​​ല്ലാ സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജി ആ​​​​​ർ.​​​​​പി. ഗോ​​​​​യ​​​​​ൽ വി​​​​​ധി​​​​​ച്ചു. ‌ 2012ൽ ​​​​തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​നി​​​​ഷ്ട​​ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ.

അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.

09:55 am 19/3/2017 കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക്ലാ​സ് മു​റി​യി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ധ്യാ​പ​ക​നാ​യ ഫി​റോ​സി​നെ​തി​രെ കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പ​രാ​തി​കി​ട്ടി മൂ​ന്നു ദി​വ​സ​മാ​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.