ഉത്തരകൊറിയ ​റോക്കറ്റ്​ എൻജിൻ വിജയകരമായി പരീക്ഷിച്ചു.

09:48 am 19/3/2017 സിയോൾ: കൊറിയൻ മാധ്യമങ്ങളാണ്​ ഞായറാഴ്​ച വാർത്ത പുറത്ത്​ വിട്ടത്​. രാജ്യത്തി​െൻറ ​റോക്കറ്റ്​ വ്യവസായത്തിൽ പുതിയ തുടക്കമാണ്​ പരീക്ഷണമെന്ന്​ ​ഉത്തരകൊറിയൻ നേതാവ്​ കിം ജോങ്​ ഉൻ പറഞ്ഞു. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ചൈന സന്ദർശിക്കാനിരിക്കെയാണ്​ ഉത്തരകൊറിയയുടെ റോക്കറ്റ്​ എൻജിൻ പരീക്ഷണം എന്നതും ശ്രദ്ധയമാണ്​. മേഖലയിലെ പ്രശ്​നങ്ങൾ ചൈനയുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്ന്​ നേരത്തെ അമേരിക്ക വ്യക്​തമാക്കിയിരുന്നു. പല വിഷയങ്ങളിലും ഉത്തരകൊറിയക്ക്​ പരോക്ഷ പിന്തുണ നൽകുന്ന നിലപാടാണ്​ ചൈന സ്വീകരിക്കുന്നതെന്ന്​ ആക്ഷേപമുണ്ട്​. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ Read more about ഉത്തരകൊറിയ ​റോക്കറ്റ്​ എൻജിൻ വിജയകരമായി പരീക്ഷിച്ചു.[…]

എറണാകുളത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു

09:47 am 29/3/2017 കൊച്ചി: എറണാകുളത്ത് മൂലംമ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. കടമക്കുടി ദ്വീപു നിവാസികളുടെ സ്വപ്‍ന പദ്ധതിയായിരുന്ന മൂലമ്പിള്ളി-പിഴല പാലമാണ് തകർന്നത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പാലത്തിന്റെ ഒരു തൂണ്‍ തകര്‍ന്നു വീഴുകയായിരുന്നു. നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ചായകുടിക്കാന്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പാലത്തിലുണ്ടായിരുന്ന ഒരാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. മൂലമ്പിള്ളി-ചാത്തനാട് റോഡുപദ്ധതിയിലെ ആദ്യ പാലമായിരുന്നു ഇത്. 600 മീറ്റര്‍ നീളമുള്ള പാലത്തിന് 21 സ്പാനുകളാണുള്ളത്. മൂലമ്പിള്ളി കരഭാഗത്തുള്ള പാലത്തിന്റെ നിര്‍മാണ Read more about എറണാകുളത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു[…]

കാമറൂണിൽ ബോക്കോഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.

09:43 am 19/3/2017 യോണ്ടെ: കാമറൂണിൽ ബോക്കോഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടു സൈനികർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. കാമറൂണിലെ വടക്കൻ പ്രവിശ്യയായ സൗറേമിലാണ് ആക്രമണമുണ്ടായത്. ആക്രമണമുണ്ടായതിനു പിന്നാലെ ശക്തമായി തിരിച്ചടിച്ച സൈന്യം നാല് തീവ്രവാദികളെ കൊലപ്പെടുത്തി. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

വടക്കൻ സീനായ് പ്രവിശ്യയിൽ ഈജിപ്ഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 ഭീകരർ കൊല്ലപ്പെട്ടു.

09:42 am 19/3/2017 കയ്റോ: വടക്കൻ സീനായ് പ്രവിശ്യയിൽ ഈജിപ്ഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 ഭീകരർ കൊല്ലപ്പെട്ടു. എൽ ആരിഷ്, റാഫ, ഷെയ്ഖ് സുവൈദ് തുടങ്ങിയ നഗരങ്ങളിൽ നടത്തിയ വ്യോമാക്രണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് തമർ അൽ റാഫേ പറഞ്ഞു. ഇസ്രയേലിന്‍റെയും ഗാസാ മുനന്പിന്‍റെയും അതിർത്തിയായ സീനായ് മുനന്പ് മേഖലയിലാണ് ഭൂരിഭാഗം ആക്രമണങ്ങളും നടക്കുന്നത്. സീനായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ ഐഎസിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ആക്രമണം നടത്തുന്നത്.

ഇന്ത്യയിൽ എത്തിയ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു

09:40 am 19/3/2017 മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന വിശേഷണവുമായി വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിൽ എത്തിയ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈജിപ്ഷ്യൻ സ്വദേശി ഇമാന്‍റെ ഭാരം ഇപ്പോൾ 358 കിലോയാണ്. വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് വരുന്പോൾ ഇമാന് 500 കിലോയിലധികം ഭാരമുണ്ടായിരുന്നു. ഇമാന് ഇപ്പോൾ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. സ്വന്തമായി ഇരിക്കാനും എഴുന്നേൽക്കാനും ഇമാന് ഇപ്പോൾ സാധിക്കുന്നുണ്ട്. എന്നാൽ ഇമാന്‍റെ Read more about ഇന്ത്യയിൽ എത്തിയ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു[…]

നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ അ​ന്ത​രി​ച്ചു.

09:37 am 19/3/2017 ചെ​ന്നൈ: നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ (82) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളും ന​ടി​യു​മാ​യ അ​നു​ഹാ​സ​ന്‍റെ ല​ണ്ട​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു.

9:40 am 19/3/2017 ട്രിപ്പോളി: ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു. രാജ്യത്തെ വടക്കുകിഴക്കൻ നഗരമായ ബെൻ‌ഘാസിയിലാണ് വിമാനം തകർന്നു വീണത്. ലിബിയൻ ദേശീയ സൈനിക വക്താവ് അഹമ്മദ് മിസ്മരിയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികളുടെ ആക്രമണത്തിലാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്‍റെ പൈലറ്റായിരുന്ന സൈനികൻ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങൾ. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസത്തോളമായി ജനറൽ ഖലീഫ ഹഫ്തറിന്‍റെ നേതൃത്വത്തിലുള്ള സൈന്യവും ബെൻഘാസിയിലെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ നടന്നുവരികയായിരുന്നു. ഇവിടുത്തെ സിദ്‌ർ, റാസ Read more about ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു.[…]

പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി സുധാകരന്‍

09:37 am 19/3/2017 പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്നും സര്‍ക്കാരിന് അതില്‍ വലിയ പങ്കില്ലെന്നും മന്ത്രി ജി സുധാകരന്‍. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്നും ഈ ഉത്തരവാദിത്വം സ്വയം നിര്‍വഹിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു. പൊലീസിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുധാകരന്‍റെ വിവാദപ്രസംഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ പിന്തുണച്ച് രാവിലെ രംഗത്ത് എത്തിതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസംഗവും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുളള കേസുകള്‍ വ്യക്തിപരമാണെന്നും Read more about പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി സുധാകരന്‍[…]

സൗദി സേനയുടെ വ്യോമാക്രമണത്തിൽ യെമനിൽ ആറ് പേർ മരിച്ചു.

09:34 am 19/3/2017 സനാ: യെമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ടൈസിലാണ് സംഭവം. ശനിയാഴ്ച സൗദി വ്യോമസേന യെമനിലെ നിരവധി പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. യെമനിൽ സൗദി സേനയുടെ ആക്രമണത്തിൽ 10,000 പേർ കൊല്ലപ്പെടുകയും 40,000 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. എന്നാൽ സ്ത്രീകളും കുട്ടികളുമടക്കം 12,000 ആളുകൾ കൊല്ലപ്പെട്ടതായി യെമൻ വക്താവ് അറിയിച്ചു.

വ്യാ​പാ​രി​യു​ടെ കാ​റി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

09:33 am 19/3/2017 ബു​ല​ന്ദേ​ശ്വ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ‌ വ്യാ​പാ​രി​യു​ടെ കാ​റി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. യു​പി​യി​ലെ ബു​ല​ന്ദേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. അ​രി​വ്യാ​പാ​രി​യു​ടെ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. വ്യാ​പാ​രി ബാ​ർ​ബ​ർ ഷോ​പ്പി​ലാ​യി​രു​ന്ന സ​മ​യം കാ​റി​ന്‍റെ സൈ​ഡ് വി​ൻ​ഡോ ത​ക​ർ​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.