ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം.

08:20 am 17/3/2017 ബെയ്​ജിങ്​​: ​സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം. കമ്യൂണിസ്​റ്റ്​ ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൾ ടൈംസാണ്​ മോദിയുടെ ജനസ്വീകാര്യത വർധിക്കുന്നതിൽ ആശങ്കയറിയിച്ചത്​. തെരഞ്ഞെടുപ്പ്​ വിജയത്തിലൂടെ മോദിയുടെ തീ​​വ്രനിലപാടുകൾ വീണ്ടും ശക്​തിപ്രാപി​ക്കുമെന്നും ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തിളക്കമാർന്ന വിജയത്തിനുശേഷം ചൈനയുടെ ആദ്യ പ്രതികരണമാണിത്​. സംസ്​ഥാനങ്ങളിലെ വൻ മു​േന്നറ്റം കാണിക്കുന്നത്​ 2019ൽ നരേ​ന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന്​ മാത്രമല്ല, രാജ്യത്ത്​ കൂടുതൽ തീവ്രനയങ്ങൾ സ്വീകരിക്കുന്നതു​ൾപ്പെടെയുള്ള മാറ്റങ്ങൾ സംഭവിക്കുമെന്നും Read more about ബി.ജെ.പിയുടെ വൻമുന്നേറ്റത്തിൽ ആശങ്കയറിയിച്ച്​ ചൈനീസ്​ മാധ്യമം.[…]

ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ ഇനി ഒരു വ്യക്തിക്ക് സ്വന്തം

08:18 am 17/3/2017 ലുധിയാന: നീതിന്യായ ചരിത്രത്തിൽ അത്യപൂർവമായ സംഭവമാണ്​ കഴിഞ്ഞദിവസം ലുധിയാന ജില്ല സെഷൻസ്​ കോടതിയിൽ നടന്നത്​. കേസ്​ ജയിച്ച അന്യായക്കാരന്​ ലഭിച്ചത്​ ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ. റെയിൽവേ വികസനത്തിന്​ ഭൂമി വിട്ടുനൽകിയതിന്​ മതിയായ നഷ്​ടപരിഹാരം നൽകുന്നതിൽ വീഴ്​ച വരുത്തിയതിനാണ്​ കർഷകനായ സമ്പൂർണ സിങ്ങിന്​ പണത്തിന്​ പകരമായി ട്രെയിൻ ലഭിച്ചത്​. സെഷൻസ്​ ജഡ്​ജി ജസ്​പാൽ വർമയാണ്​ വിധി പു​റപ്പെടുവിച്ചത്​. ലുധിയാന സ്​റ്റേഷനിൽ വെച്ച്​ ​െട്രയിൻ സാ​േങ്കതികമായി സമ്പൂർണ സിങ്ങിന്​ ​ൈകമാറുകയും ചെയ്​തു. ജപ്​തിയിൽ സ്​റ്റേഷൻ Read more about ഡൽഹി-അമൃത്​സർ സ്വർണ ശതാബ്​ദി ട്രെയിൻ ഇനി ഒരു വ്യക്തിക്ക് സ്വന്തം[…]

Default title

o8:14am 17/3/2017 മലപ്പുറത്തെ ഇടതു സ്ഥാനാർത്ഥിയെ ഇന്നറിയാം. തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക്എകെജി സെന്ററിൽ ആണ് യോഗം. ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെങ്കിൽ സർക്കാരിനും അത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത് . ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് റിയാസ്, കർഷകകസംഗം ജില്ലാ കമ്മിറ്റി അംഗം അ‍ഡ്വ.ടികെ റഷീദലി, മുൻ Read more about Default title[…]

കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി

08:12 am 17/3/2017 പേരാവൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫ.തോമസ് ജോസഫ് തേരകം അടക്കം മൂന്ന് പ്രതികള്‍ കീഴടങ്ങി. പേരാവൂര്‍ സിഐക്ക് മുന്നിലാണ് വയനാട്ടിലെ ശിശുക്ഷേമ സമിതി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ തേരകം കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സിഡബ്യൂസി അംഗമായ സിസ്റ്റർ ബെറ്റി, ദത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റർ ഒഫീലിയ എന്നിവര്‍ കീഴടങ്ങാന്‍ എത്തിയത്. നേരത്തെ തേരകത്തിന്‍റെ അടക്കം മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ച ഹൈക്കോടതി തേരകത്തോടും Read more about കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി[…]

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 17 മുതല്‍

08:10 am 17/3/2017 കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍ (30 Echo Lane, West HartFord) മാര്‍ച്ച് 17,18,19 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചനപ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന ഫാ. ഷാജി തുമ്പേചിറയില്‍, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡൊമിനിക്, ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്ര എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ ഒരു മണി മുതല്‍ കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 17 മുതല്‍[…]

1.63 കോടിയുടെ ശാസ്ത്ര പുരസ്കാരത്തിന് ഇന്ത്യൻ വംശജ അർഹയായി

08:05 am 17/3/2017 വാഷിംഗ്ടണ്‍: യുഎസിലെ ഏറ്റവും പഴക്കമുള്ളതും പ്രമുഖവുമായ ശാസ്ത്ര പുരസ്ക്കാരം ഇന്ത്യൻ വംശജയ്ക്ക്. ന്യൂജേഴ്സി സ്വദേശിയായ ഇന്ദ്രാണി ദാസാണ് 1.63 കോടിയുടെ ശാസ്ത്ര പുരസ്കാരത്തിന് അർഹയായത്. തലച്ചോറിലെ ക്ഷതം, ന്യൂറോ ഡിജനറേറ്റിവ് തുടങ്ങിയ രോഗങ്ങൾ മൂലമുണ്ടാകുന്ന മരണത്തെ ചെറുക്കുന്നതു സംബന്ധിച്ച ഗവേഷണത്തിനാണു 17കാരിയായ ഇന്ദ്രാണിക്ക് പുരസ്കാരം ലഭിച്ചത്. ഇന്ദ്രാണിക്കു പുറമേ ഇന്ത്യൻ വംശജരായ നാലു വിദ്യാർഥികൾ കൂടി ആദ്യ പത്തിൽ ഇടം പിടിച്ചു. ഇന്ത്യൻ വംശജനായ അർജുൻ രാമണി മൂന്നാം സ്ഥാനത്തിന് അർഹനായി. 98 Read more about 1.63 കോടിയുടെ ശാസ്ത്ര പുരസ്കാരത്തിന് ഇന്ത്യൻ വംശജ അർഹയായി[…]

വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ സംസ്കാരം മാര്‍ച്ച് 20-ന്

08:01 am 17/3/2017 – പി.പി. ചെറിയാന്‍ ടൊറന്റോ (കാനഡ): അമേരിക്കയിലെ അരിസോണയില്‍ വച്ചു വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ (39) സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 20-നു തിങ്കളാഴ്ച റാന്നി ഇട്ടിയപ്പാറ വൈ.എം.സി.എ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. റാന്നി വാഴക്കാലായില്‍ ടി.എസ് മാത്യു (റാന്നി സെന്റ് തോമസ് കോളജ്)- ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫ്രെന്‍സി (കല്ലിശേരി മുഴുക്കീര്‍ പള്ളത്ത് കുടുംബാംഗം). മക്കള്‍: എഫ്രേം, ഏജലിന്‍. സഹോദരി: അനുമോള്‍. തത്സമയ സംപ്രേഷണം Read more about വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ സംസ്കാരം മാര്‍ച്ച് 20-ന്[…]

വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ

08:00 am 17/3/2017 റാഞ്ചി: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ. കോഹ്ലിയുടെ പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും ടെസ്റ്റിന്‍റെ ബാക്കിദിവസങ്ങളിൽ മെഡിക്കൽ സംഘത്തിന്‍റെ സഹായത്തോടെ കോഹ്ലി കളിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യദിനം ഉച്ചയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു കോഹ്ലിക്കു പരിക്ക് വില്ലാനായെത്തിയത്. 40ാം ഓവറിൽ ഓസ്ട്രേലിയൻ താരം പീറ്റർ ഹാൻസ്കോന്പ് തോടുത്ത ഷോട്ട് ബൗണ്ടറി ലൈനിൽ എത്തുംമുൻപെ കൈക്കലാക്കാനുള്ള ശ്രമത്തിനിടയിലാണ് കോഹ്ലിക്കു പരിക്കേറ്റത്. വലതു ചുമൽ ഇടിച്ചു വീണ ഇന്ത്യൻ ക്യാപ്റ്റൻ നിവർന്നു നിൽക്കാനാവാതെ Read more about വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ[…]

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.273 കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി.

07:59 am 17/3/2017 കൊണ്ടോട്ടി: ദുബായിൽനിന്ന് മസ്കറ്റ് വഴി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.273 കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. മസ്കറ്റിൽനിന്നുളള ഒമാൻ എയറിൽ വിമാനത്തിൽ കരിപ്പൂരിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദ് അബ്ദുൽ ഹമീദ്(38), കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് റാഫി(24) എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.3 കോടി രൂപ വിലമതിക്കും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഉദ്യോഗസ്ഥർ രണ്ടുയാത്രക്കാരുടേയും ബാഗേജുകൾ Read more about കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.273 കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി.[…]

301 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

07:56 am 17/3/2017 ന്യൂഡൽഹി: 301 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിൽ 77 പേരുടെ തടവ് മാത്രമാണ് പാക്കിസ്ഥാൻ അംഗീകരിച്ചിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരുടെ മോചനത്തിനായി ഉൗർജിത ശ്രമങ്ങൾ നടക്കുകയാണെന്നും അവർ വ്യക്തമാക്കി. 2014നുശേഷം പാക് ജയിലുകളിൽ കഴിഞ്ഞിരുന്ന 1,261 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 438 പേരെയും മോചിപ്പിച്ചു. നിലവിൽ 301 മത്സ്യത്തൊഴിലാളികൾ പാക് ജയിലുകളിൽ കഴിയുന്നുണ്ട്. എന്നാൽ പാക്കിസ്ഥാൻ Read more about 301 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം[…]