പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് 1.10 ലക്ഷം രൂപയ്ക്ക്

07:57 am 17/3/2017 പുലിമുരുകനില്‍ മോഹന്‍ലാല്‍ അണിഞ്ഞിരുന്ന മാല കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റില്‍ ലേലത്തില്‍ വച്ചിരുന്നു. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല വിറ്റ് പോയത് ഒരുലക്ഷം പതിനായിരം രൂപയ്ക്കാണ്. മാത്യു ജോസ എന്നയാളാണ് മാല സ്വന്തമാക്കിയത്. മോഹന്‍ലാലാണ് മാത്യുവിന് മാല കൈമാറുക. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് വിവരം. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം 150 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് Read more about പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് 1.10 ലക്ഷം രൂപയ്ക്ക്[…]

റിച്ചാര്‍ഡ് ജോസഫ് (64) ഈസ്റ്റ് ഹാമില്‍ നിര്യാതനായി

07:56 am 16/3/2017 ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ മലയാളി ക്യാന്‍സര്‍ രോഗം പിടിപെട്ടു അന്തരിച്ചു.കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് അന്തരിച്ചത്.ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്‍റ്റര്‍ ‘ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികെയാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം രണ്ടു വര്‍ഷത്തോളം ദുബായിയിലും സേവനം ചെയ്ത ശേഷം Read more about റിച്ചാര്‍ഡ് ജോസഫ് (64) ഈസ്റ്റ് ഹാമില്‍ നിര്യാതനായി[…]

മോണ്‍. അലക്‌സ് താരമംഗലം നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാഅന്നയില്‍

07:55 am 17/3/2017 – ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ലോസ് ആഞ്ചലസ്: ഷിക്കഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള സാന്റാ അന്ന സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ വലിയ നോമ്പുധ്യാനം മാര്‍ച്ച് 31 വെള്ളി, ഏപ്രില്‍ 1,2 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. സെന്റ് തോമസ് മേജര്‍ സെമിനാരി, വടവാതൂര്‍, കോട്ടയം പ്രൊഫസറും റെക്ടറുമായി ദീര്‍ഘകാലം സേവനം ചെയ്തിട്ടുള്ള റവ.ഡോ. അലക്‌സ് താരമംഗലം ധ്യാനം നയിക്കുന്നത്. ഇപ്പോള്‍ തലശേരി അതിരൂപതാ വികാരി ജനറാളായി സേവനം Read more about മോണ്‍. അലക്‌സ് താരമംഗലം നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാഅന്നയില്‍[…]

ഫോമ ഷിക്കാഗോ റീജിയന്‍ ഫാമിലി നൈറ്റ് മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ മിസിസ് നീതാ ഭൂഷണ്‍

10:04 am 16/3/2017 ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയണ്‍ ഫാമിലിനൈറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മിസിസ് നീതാഭൂഷണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു.(7800 LYONS ST, MORTON GROVE IL-60053) ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തുള്ള പ്രമുഖരോടൊപ്പം ഫോമയുടെ Read more about ഫോമ ഷിക്കാഗോ റീജിയന്‍ ഫാമിലി നൈറ്റ് മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ മിസിസ് നീതാ ഭൂഷണ്‍[…]

ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു

10:02 am 16/3/2017 – പി.പി. ചെറിയാന്‍ ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ഗര്‍ഭിണിയായ യുവമോഡല്‍ ഫൊട്ടോഷൂട്ടിനിടെ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. ഫ്രെഡ്സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് വെള്ളിയാഴ്ച നവസോട്ടയിലെ റെയില്‍വേ ട്രാക്കില്‍ ഷൂട്ടിനിടെ അപകടത്തില്‍പെട്ടത്. രണ്ടു ട്രാക്കുകള്‍ക്കിടയില്‍നിന്നു ഫൊട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ഒരു ട്രാക്കിലൂടെ ട്രെയിന്‍ വരികയായിരുന്നു. ഇതു കണ്ട് ഫ്രെഡ്സാനിയ രണ്ടാം ട്രാക്കിലേക്കു കയറിയപ്പോള്‍ മറ്റൊരു ട്രെയിനിനു മുന്നില്‍ പെടുകയായിരുന്നു. മണിക്കൂറില്‍ അമ്പതു മൈല്‍ വേഗത്തിലാണ് ട്രെയിന്‍ വന്നിരുന്നത്. ഹോണ്‍ മുഴക്കിയാണ് ട്രെയിന്‍ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവര്‍ Read more about ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു[…]

ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി

10:00 pm 16/3/2017 – പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല (ടെക്‌സസ്) : വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പു ദൃക്‌സാക്ഷികളെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചും ജീസ്സസ് ലവ്‌സ് മി എന്ന ഗാനം ഉച്ചത്തില്‍ ആലപിച്ചും യുവാവ് കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ടേബിളില്‍ കൈകാലുകള്‍ ബന്ധിച്ചു വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിനു മുന്‍പു വധശിക്ഷക്ക് ദൃക്‌സാക്ഷികളാകാന്‍ എത്തിച്ചേര്‍ന്നവരെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചതും ജീസ്സസ് ലവ്‌സ് മി എന്ന Read more about ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി[…]

അമ്മിണി ഡാനിയേലിന്റെ സംസ്കാരം 18-ന് ബാംഗ്ലൂരില്‍

09:59 pm 16/3/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: മാര്‍ച്ച് 12-ന് നിര്യാതയായ അമ്മിണി ഡാനിയേലിന്റെ (67) സംസ്ക്കാര ശുശ്രൂഷകള്‍ ബാംഗ്ലൂര്‍ ഐ.പി.സി. സെട്രര്‍ ഹാളില്‍ മാര്‍ച്ച് 18-നു രാവിലെ 10 മണിയ്ക്കു ആരംഭിക്കും. പരേതനായ എം.കെ.ഡാനിയേല്‍ ആയിരുന്നു ഭര്‍ത്താവ്. മക്കള്‍ ഷീബാ, ഫെബാ, ഇരുവരും അറ്റ്ലാന്റായില്‍, രൂപാ(ബാംഗല്‍ര്‍).മരുമക്കള്‍: ജോ ചെറിയാന്‍, ജോര്‍ജ്ജ്, ഫിലിപ്പ്.ഐ.പി.സി. ആസഥാനമായ കുമ്പനാട് ഹെബ്രോന്‍ ബാംഗല്‍രിലും താമസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെര്‍ലി ചാക്കോ 360-223-8249 ബന്ധപ്പെടാവുന്നത്.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു

09:58 pm 16/3/2017 ന്യൂയോര്‍ക്ക്: പഞ്ചാബില്‍ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയം കൈവരിച്ചത് പ്രമാണിച്ച്, ക്യൂന്‍സിലുള്ള വേള്‍ഡ് ഫെയര്‍ മെറീന റെസ്റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വമ്പിച്ച വിജയാഘോഷം നടത്തി. ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് അധ്യക്ഷതവഹിച്ചു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോണ്‍ഗ്രസ് അനുഭാവികള്‍ പങ്കെടുത്ത മീറ്റിംഗില്‍ കേരളാ Read more about ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു[…]

ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി

09:55 am 16/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ നൃത്തസംഗീതകലാകേന്ദ്രമായ ക്രെസന്റോ സ്ക്കൂള്‍ ഓഫ് ആര്‍ട്സിന്റെ വാര്‍ഷാകാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.ഏകദേശം നാലര മണിയ്ക്കൂര്‍ നീണ്ടുനിന്ന വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികള്‍ മാര്‍ച്ച് 11 ന് ശനിയാഴ്ച സ്റ്റാഫോഡ് സിവിക് സെന്ററില്‍ വച്ചാണ് നടത്തപ്പെട്ടത്. 2005ല്‍ ആരംഭിച്ച ഈ കലാസ്ഥാപനത്തിന്റെ മിസോറി സിറ്റി, പെയര്‍ലാന്റ്, കേറ്റി തുടങ്ങിയ ശാഖകളിലെ 300 ല്‍ പരം വിദ്യാര്‍ത്ഥിനികളാണ് നൃത്തച്ചുവടുകള്‍ വച്ചത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളീയ നൃത്ത Read more about ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി[…]

ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

07:38 Pm 16/3/2017 ന്യൂഡൽഹി: റിലയൻസിന്‍റെ ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ടെലികോം തർക്ക പരിഹാര ട്രൈബ്യൂണലിന്‍റെ മുന്നിലാണ് ജിയോ പരസ്യത്തിന് വേണ്ടി നൽകിവരുന്ന സൗജന്യം സ്റ്റേ ചെയ്യണമെന്ന ഹർജി വന്നത്. എന്നാൽ സൗജന്യം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ജിയോയ്ക്ക് സൗജന്യം നൽകാൻ അനുവദിച്ച നടപടിയെക്കുറിച്ച് പരിശോധിക്കണമെന്ന് ടെലികോ റെഗുലേറ്ററി അഥോറിറ്റി (ട്രായ്)യോട് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ട്രായിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജിയോ Read more about ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.[…]