ഗോവയിൽ ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല.
02:26 pm 11/3/2017 പനാജി: ആം ആദ്മിക്ക് ആകെയുള്ള നാൽപത് സീറ്റിൽ 7 വരെ ലഭിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. അമിത ആത്മവിശ്വാസമാണ് ഗോവയിൽ ആപ്പിന് തിരിച്ചടിയായത്.
02:26 pm 11/3/2017 പനാജി: ആം ആദ്മിക്ക് ആകെയുള്ള നാൽപത് സീറ്റിൽ 7 വരെ ലഭിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. അമിത ആത്മവിശ്വാസമാണ് ഗോവയിൽ ആപ്പിന് തിരിച്ചടിയായത്.
02:22 pm 11/3/2017 ലക്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നതായാണ് മായാവതി ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷനു പരാതി നൽകുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുമെന്ന് തനിക്ക് നേരത്തേ റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് താൻ അവഗണിച്ചു. യുപിയിലെ മുസ്ലീങ്ങൾ ബിജെപിക്കു വോട്ടു ചെയ്തു എന്നു വിശ്വസിക്കാൻ സാധിക്കില്ല. അതിനാൽ വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റിൽ വോട്ടെടുപ്പ് നടത്തണമെന്നും മായാവതി പറഞ്ഞു.
01:20 pm 11/3/2017 കുവൈത്ത് സിറ്റി: രാജ്യം ഭൂകമ്പ ഭീഷണിക്ക് പുറത്തല്ളെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ ഇനീസി മുന്നറിയിപ്പുനല്‍കി. വന്‍ നാശനഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന വലിയ ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കൂറ്റന്‍ കെട്ടിടങ്ങള്‍ തകരുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങള്‍ കണക്കുകൂട്ടലിനപ്പുറമാവും. ഭൂകമ്പത്തെ നേരിടുന്നതിന് അന്താരാഷ്ട്ര മാനങ്ങള്‍ക്കനുസരിച്ചുള്ള നിയമാവലികളാണ് മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്. വന്‍തോതിലുള്ള എണ്ണഖനനം പ്രകൃതിക്കുണ്ടാക്കിയ മാറ്റങ്ങള്‍ പരിഗണിക്കുമ്പോള്‍ കുവൈത്തിന് പ്രത്യേക നിയമാവലി വേണ്ടതുണ്ട്. ഭവനക്ഷേമ അതോറിറ്റി, Read more about കുവൈറ്റ് ഭൂകമ്പ ഭീഷണിയിൽ: ശാസ്ത്ര ഗവേഷണ റിപ്പോർട്ട് .[…]
01:05 pm 11/3/2017 ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കും. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നലവിൽ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളിൽ ബിജെപി മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍. ഉത്തരാഖണ്ഡില്‍ ആകെ 79 സീറ്റുകളാണ് ഉള്ളത്. ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്നുമായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.
11:09 am 11/3/2017 ലക്നോ: ഉത്തർപ്രദേശിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും അഖിലേഷ് ഗവർണറെ കാണുന്നത്. യുപിയിൽ ഭരണകക്ഷിയായിരുന്ന എസ്പി തെരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതോടെയാണ് അദ്ദേഹം രാജി സമർപ്പിക്കുന്നത്. എസ്പി-കോൺഗ്രസ് സഖ്യത്തിന് 75 സീറ്റിൽ മാത്രമാണ് ഇതുവരെ മുന്നേറാൻ കഴിഞ്ഞത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ബിജെപി യുപിയിൽ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഉറപ്പായി കഴിഞ്ഞു.
10:40 am 11/3/2017 ന്യൂജേഴ്‌സി: വാതില്‍പ്പഴുതിലൂടെ നിന്‍മുന്‍പില്‍ കുങ്കുമം വാരിവിതറി ആ സന്ധ്യമറഞ്ഞിട്ടു ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒഎന്‍വി എന്ന മഹാ കവിക്ക് ആദരവ് ഒരുക്കി നായര്‍ മഹാമണ്ഡലം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി മാര്‍ച്ചു പത്തിന് അധികാരമേല്‍ക്കുന്ന ചടങ്ങിലാണ് ന്യൂജേഴ്‌സിയിലെയും,ന്യൂയോര്‍ക്കിലേയും പ്രശസ്ത ഗായകര്‍ അണി നിരക്കുന്ന ഒ.എന്‍.വി സ്മൃതി നടക്കുക എന്ന് നായര്‍ മഹാമണ്ഡലം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു . നോര്‍ത്ത് ബ്രൗണ്‍സിവിക്കിലുള്ള Read more about അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഒ.എന്‍.വി സ്മൃതിയുമായി നായര്‍ മഹാമണ്ഡലം[…]
10:18 am 11/3/2017 തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് പഞ്ചാബിൽ അധികാരമേറ്റു.. അധികാരം തിരിച്ചുപിടിക്കാൻ ആവുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുമുണ്ട്. ഏറ്റവും ജനസമ്മതിയുള്ള നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ വീണ്ടും കളത്തിലിറക്കി. പ്രശസ്ത ഇലക്ഷൻ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ മേൽനോട്ടത്തിൽ പ്രചാരണം ക്രമീകരിച്ചു. സോഷ്യൽ മീഡിയ അടക്കം പ്രചാരണത്തിന്റെ സർവസാധ്യതകളും പ്രയോജനപ്പെടുത്തി. കർഷകരേയും യുവജനങ്ങളേയും ആകർഷിക്കുന്നതായിരുന്നു കോൺഗ്രസിന്റെ പ്രചാരണമെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. അഞ്ചുവർഷം കൊണ്ട് എല്ലാ കുടുംബത്തിലേക്കും തൊഴിൽ എത്തിക്കും, പെൺകുട്ടികൾക്കു പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം നൽകും എന്നീ വാഗ്ദാനങ്ങൾ Read more about പഞ്ചാബിൽ കോൺഗ്രസ്[…]
10:15 am 11/3/2017 ചിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടുകളി മത്സരം മാര്‍ച്ച് 11-ന്
10:10 am 11/3/2017 കൊല്ലം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം 16 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇത്തവണത്തെ നാടകോത്സവം സമർപ്പിച്ചിരിക്കുന്നത്. ടാഗോർ തിയേറ്ററാണ് മുഖ്യവേദി. രാജ്യത്തെ പ്രശസ്തമായ തിയേറ്റർ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന 17 നാടകങ്ങൾ നാടകോത്സവത്തിൽ ഉണ്ടാവും. എല്ലാ ദിവസവും വൈകിട്ട് ആറിനും എട്ടിനുമായി രണ്ട് നാടകങ്ങൾ വേദിയിലെത്തും. ദീപൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം.
10:02 am 1 1/3/2017 പനാജി: ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോറ്റു. 676 വോട്ടിനാണ് പർസേക്കർ തോറ്റത്. മുഖ്യമന്ത്രി തോറ്റത് ബിജെപിക്കു കനത്ത തിരിച്ചടിയായി. മണ്‍ഡ്രേം മണ്ഡലത്തിൽ കോണ്‍ഗ്രസിന്‍റെ ദയാനന്ത് സോപ്തെയാണ് മുഖ്യമന്ത്രിയെ വീഴ്ത്തിയത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയിൽ ആദ്യ സൂചനകൾ പ്രകാരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്. കോണ്‍ഗ്രസ് ആറു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടുനിൽക്കുകയാണ്.