ഫോമാ വിമന്‍സ് ഫോറം അന്താരാഷ്ട്രവനിതാദിനം മാര്‍ച്ച് 11 ന് ന്യൂയോര്‍ക്കില്‍

10:02 pm 6/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി റീജിയണുകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷങ്ങള്‍ മാര്‍ച്ച് പതിനൊന്നിനു ശനിയാഴ്ച വൈകുന്നേരം റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ നടത്തുന്നു. മാര്‍ച്ച് എട്ടാം തീയതിയാണ് ലോകമൊട്ടാകെ 2017 ലെ അന്താരാഷ്ട്രവനിതാദിനം കൊണ്ടാടുന്നത്. രാഷ്ട്രീയ, സാമൂഹ്യകലാസാംസ്കാരികമേഖലകളില്‍ സ്ത്രീകള്‍ വരിച്ചിട്ടുള്ള നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം തൊഴില്‍രംഗത്തും സമൂഹത്തിലും സ്ത്രീപുരുഷസമത്വം കൈവരിക്കുന്നതിനു വനിതകളെ ആഹ്വാനം ചെയ്യുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യം. 1908ല്‍ ന്യൂയോര്‍ക്കില്‍ നടന്ന Read more about ഫോമാ വിമന്‍സ് ഫോറം അന്താരാഷ്ട്രവനിതാദിനം മാര്‍ച്ച് 11 ന് ന്യൂയോര്‍ക്കില്‍[…]

ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു

10:02 pm 6/3/2017 – ജോര്‍ജ് ജോണ്‍ ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നായി അഭയം തേടിയത്തെിയവര്‍ക്കെതിരായ ആക്രമണം ജര്‍മനിയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം 2016 ല്‍ മാത്രം രാജ്യത്ത് 3500 ലധികം അഭയാര്‍ഥികര്‍ തദ്ദേശീയരുടെ ആക്രമണത്തിനിരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിദിനം പത്ത് ആക്രമണ സംഭവങ്ങളെങ്കിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പൊലീസ് സമ്മതിക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ പ്രായപൂര്‍ത്തി ആകാത്ത കുട്ടികളാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്ഥതമായി, അഭയാര്‍ഥികള്‍ക്ക് Read more about ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു[…]

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ അണ്ടര്‍വെയര്‍ പിന്‍വലിച്ചു

10:00 pm 6/3/2017 – പി.പി. ചെറിയാന്‍ സിയാറ്റില്‍: ഹിന്ദുക്കളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആമസോണ്‍ വില്‍പനയ്ക്കായി പുറത്തിറക്കിയിരുന്ന ഹനുമാന്‍ ഭഗവാന്റെ ചിത്രം ആലേപനം ചെയ്തിട്ടുള്ള അണ്ടര്‍വെയര്‍ പിന്‍വലിച്ചു.സാറ്റണ്‍ തുണിയില്‍ ഉണ്ടാക്കിയിരുന്ന അണ്ടര്‍വെയര്‍ 49.62 ഡോളറിനാണ് ഓണ്‍ലൈനിലൂടെ അമേരിക്കയിലെ വന്‍കിട ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ വില്‍പന നടത്തിയിരുന്നത്. ഹിന്ദുക്കള്‍ വളരെ ആദരവോടെ ആരാധിക്കുന്ന ഹനുമാന്‍ ഭഗവാന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കുന്ന ആമസോണിന്റെ നടപടിയില്‍ ഹിന്ദു സ്റ്റേറ്റ്‌സമാന്‍ രാജന്‍ സെണ്ട് നവേഡയില്‍ പുറത്തിറിക്കിയ ഒരു Read more about ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ അണ്ടര്‍വെയര്‍ പിന്‍വലിച്ചു[…]

ഇന്ത്യ പ്രസ് ക്ലബ് വി. പി. രാജു പള്ളത്തിന് സ്വീകരണം നല്‍കി

09:59 0m 6/3/2017 – പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാലസ്) : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഡാലസില്‍ എത്തി/ വൈസ് പ്രസിഡന്റ് രാജു പള്ളത്തിന് (ന്യുയോര്‍ക്ക്) ഡാലസ് ഐപിസിഎന്‍എ പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി.മാര്‍ച്ച് 4 ശനിയാഴ്ച ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബിജിലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് സ്വാഗതം ആശംസിച്ചു. ഐപിസിഎന്‍എ Read more about ഇന്ത്യ പ്രസ് ക്ലബ് വി. പി. രാജു പള്ളത്തിന് സ്വീകരണം നല്‍കി[…]

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു

09:48 pm 6/3/2017 ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും വി​വി​ധ ജി​ല്ലാ കോ​ട​തി​ക​ളി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വി​ല​ക്കി​നെ​തി​രേ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഈ ​മാ​സം 20നു ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ കേ​സ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി. ​ഗി​രി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റീ​സ് പി.​സി. ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. എ​ന്നാ​ൽ, കേ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​മ​മെ​ന്നു Read more about കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു[…]

വി എം രാധാകൃഷ്ണന്‍ വിജിലന്‍സില്‍ കീഴടങ്ങി.

05:12 pm 6/3/2017 മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട ഫ്ലൈ ആഷ് ഇറക്കുമതി കേസിലെ മൂന്നാം പ്രതിയാണ് വി എം രാധാകൃഷ്ണന്‍. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള എആര്‍കെ വുഡ് ആന്‍റ് മിനറല്‍സ് എന്ന സ്ഥാപനം ഫൈ ആഷ് ഇറക്കുമതിക്ക് മലബാര്‍ സിമന്‍റ്സുമായി 2004 ല്‍ കരാറുണ്ടായിരുന്നു. പിന്നീട് ആ കരാറില്‍ നിന്ന് ഏകപക്ഷീയമായി സ്ഥാപനം പിന്‍മാറുകയും, ബാങ്ക് ഗ്യാരണ്ടി പിന്‍വലിക്കുകയും ചെയ്ത തിലുടെ മലബാര്‍ സിമന്‍റ്സിന് 52 ലക്ഷം രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളായ മുന്‍ എംഡി Read more about വി എം രാധാകൃഷ്ണന്‍ വിജിലന്‍സില്‍ കീഴടങ്ങി.[…]

മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് .

05:11 pm 6/3/2017 തൃശൂർ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് നീട്ടി. നേരത്തെ മൂന്ന് ദിവസത്തേയ്ക്കായിരുന്നു നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര ലാബിലേക്ക് അയച്ച മണിയുടെ ആന്തരികാവയവങ്ങൾ സീൽ ചെയ്തിരുന്നില്ലെന്നും ഇതിലെ ദുരൂഹതയും നീക്കണമെന്ന് നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു. അതിനിടെ മണിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ഭാര്യ നിമ്മിയും മകളും എത്തി. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് മണി മരണത്തിന് Read more about മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് .[…]

ജയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി

05:09 pm 6/3/2017 ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലിലെ വിദഗ്ധസംഘം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി. എയിംസ് ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി ശ്രീനിവാസ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന് നല്‍കി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അഞ്ചിനും ഡിംസബര്‍ ആറിനും ഇടയില്‍ അഞ്ച് തവണയാണ് എയിംസ് മെഡിക്കല്‍ സംഘം ജയലളിതയെ സന്ദര്‍ശിച്ചത്. ജയലളിതയുടെ ചികിത്സയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന Read more about ജയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി[…]

സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം.

5:07 pm 6/3/2017 ദില്ലി: ടി പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയെതിനെതിരെ സുപ്രീംകോടതി. വ്യക്തിനിഷ്ടമായ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് നീരീക്ഷിച്ച കോടതി വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജിഷാ വധത്തിന്റെ ഉത്തരവാദിത്വം തനിക്കാണെങ്കില്‍ കണ്ണൂരിലെ കൊലപാതങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്ന് സെന്‍കുമാര്‍ ചോദിച്ചു. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സൂപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ജിഷ Read more about സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം.[…]

പു​ലി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

01:22 pm 6/3/2017 ക​ണ്ണൂ​ർ: നാ​ട്ടു​കാ​രെ​യും അ​ധി​കൃ​ത​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി​യ പു​ലി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞായറാഴ്ച രാ​ത്രി 10.45 ഓ​ടെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​ച്ച പു​ലിക്ക് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ബോ​ധം തി​രി​ച്ചു​കി​ട്ടി. തു​ട​ർ​ന്നു വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​റും മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​നു​മാ​യ ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘം പു​ലി​യെ വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ക​ഴു​ത്തി​നു മ​യ​ക്കു​വെ​ടി​യേ​റ്റ പു​ലി​യ്ക്കു മ​രു​ന്നു​ക​ൾ ന​ൽ​കി. കു​ടി​ക്കാ​ൻ Read more about പു​ലി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.[…]