കെഎ​സ്ആ​ര്‍ടിസി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.

01:16 pm 6/3/2017 തിരുവനന്തപുരം: ​നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും കെഎ​സ്ആ​ര്‍ടിസി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.​ജെ​ബി​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.​ ഞാ​യ​റാ​ഴ്ച പുലർച്ചെ നെ​ടു​മ​ങ്ങാ​ട് കെഎ​സ്ആ​ര്‍ടിസി ഡി​പ്പോ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​തി​രെ വ​ന്ന മ​റ്റൊ​രു കെഎ​സ്ആ​ര്‍ടിസി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് ത​ട്ടി​ക്കൊ​ണ്ടുപോ​ക​ല്‍ പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണമായത്. ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ന​ട​ന്ന​പ്പോ​ഴാ​ണ് കെഎ​സ്ആ​ര്‍ടിസി ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​റ​ല്ലെന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യു​ന്ന​ത്. ​തു​ട​ര്‍​ന്ന് ബ​സെ​ടു​ത്തു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ജെ​ബി​നെ പി​ടി​കൂ​ടി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​നു കൈ​മാ​റി.​ ബ​സ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​നും അ​പ​ക​ട​മു​ണ്ടാ​ക്കി Read more about കെഎ​സ്ആ​ര്‍ടിസി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.[…]

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

01:10 pm 6/3/2017 കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.

01:04 pm 6/3/2017 ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയിൽ അതിർത്തിയിലെ മൂന്നു പാക് പോസ്റ്റുകൾക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഡോണ്‍ ന്യൂസ് റിപ്പോർട്ട് ചെയ്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 10 ഭീകരർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. സൈനികർ കൊല്ലപ്പെട്ടതിൽ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ദുഖം രേഖപ്പെടുത്തി.

ചില ശീലങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ കലാഭവൻ മണി ചെറിയ പ്രായത്തിൽ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി .

01:01 pm 6/3/2017 ചാലക്കുടി: ചില ശീലങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ കലാഭവൻ മണി ചെറിയ പ്രായത്തിൽ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിട്ടയായ ജീവിതവും ചില കൂട്ടുക്കെട്ടിൽ നിന്നുള്ള ഒഴിവാകലും ഉണ്ടായിരുന്നെങ്കിൽ ഈ അത്യാഹിതം മണിക്ക് സംഭവിക്കില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ മണിയെ എത്രയോ കാലത്തേക്ക് നമുക്ക് കിട്ടിയേനെ എന്നും പിണറായി പറഞ്ഞു. എന്നും സാധാരണക്കാരനായി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു മണി. ജനങ്ങളിൽ നിന്ന് മാറിനിൽകുന്നതാണ് തന്‍റെ Read more about ചില ശീലങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ കലാഭവൻ മണി ചെറിയ പ്രായത്തിൽ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി .[…]

നടി ആക്രമിക്കപ്പെട്ട കേസ്: തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്

09:37 am 6/3/2017 തൃശൂർ: കൊച്ചിയിൽ യുവനടിക്കെതിരായ ആക്രമണത്തെ തുടർന്നുണ്ടായത് തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്. നടിയെ അക്രമിച്ചവരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്‍റെ ആവശ്യമാണെന്നും തനിക്കെതിരേ വൻ ഗൂഡാലോചന നടന്നെന്നും ദിലീപ് പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്‍റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിവാദവിഷയങ്ങളിൽ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിനുശേഷം തനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത് ബോംബെയിൽനിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിൽനിന്നാണെന്നാണ് മനസിലാക്കുന്നത്. കേസിൽ തന്നെ ചോദ്യം ചെയ്തു, മഫ്തിയിൽ പോലീസ് വന്നു എന്നിങ്ങനെ വാർത്തകൾ Read more about നടി ആക്രമിക്കപ്പെട്ട കേസ്: തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്[…]

ജില്ലകളിൽ ഹർത്താൽ തുടങ്ങി.

09:28 am 6/3/2017 തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ നടക്കും. ഇടുക്കിയില്‍ യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും ആഹ്വാനംചെയ്ത ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യമേഖലകളും വിവാഹം, മരണം തുടങ്ങിയ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഒഴിവാക്കിയതായി യു.ഡി.എഫ് ഇടുക്കി ജില്ല ചെയര്‍മാന്‍ അഡ്വ. Read more about ജില്ലകളിൽ ഹർത്താൽ തുടങ്ങി.[…]

ജപ്പാനിൽ സുരക്ഷാ ഹെലികോപ്റ്റർ തകർന്നുവീണ് മരണം ഒൻപതായ് .

09:29 am 6/3/2017 ടോക്കിയോ: ജപ്പാനിൽ സുരക്ഷാ ഹെലികോപ്റ്റർ തകർന്നുവീണ് മരണം ഒൻപതായ് . ഒന്പതു യാത്രക്കാരുമായി പരിശീലന പറക്കൽ നടത്തുന്നതിനിടെ ഹെലികോപ്റ്റർ മധ്യ ജപ്പാനിലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾക്കിടയിലാണ് തകർന്നുവീണത്. സംഭവസ്ഥലത്തുനിന്ന് രണ്ടു പേരെ അബോധാവസ്ഥയിൽ കണ്ടുകിട്ടി. നാലുപേരെ കാണാതായിട്ടുണ്ട്. ടോക്കിയോയിൽനിന്നും 250 കിലോമീറ്റർ വടക്കു പടിഞ്ഞാറു മാറിയുള്ള ഹാച്ചിബസി മലനിരയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമായിട്ടില്ല. –

കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു.

09:23 am 6/3/2017 കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു. 13 കുട്ടികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. യുകെജി വിദ്യാർഥികളായ ആൻമരിയ, നയന, ജീപ്പ് ഡ്രൈവർ ജോസ് എന്നിവരാണ് മരിച്ചത്. മേരിഗിരി സ്കൂളിലെ കുട്ടികളെയും കൊണ്ടു വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇലഞ്ഞിമേഖലയിൽനിന്ന് വന്ന സ്വകാര്യ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബജറ്റ് ചോർന്നെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

09:22 am 6/3/2017 തിരുവനന്തപുരം: ബജറ്റ് ചോർന്നെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബജറ്റ് ചോർന്നതിലൂടെ അസാധാരണമായ ഒരു സാഹചര്യമാണ് സഭയിൽ ഉണ്ടായിരിക്കുന്നതെന്നും അതിനാൽ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തരവേള റദ്ദാക്കാനാകില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു.

സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു.

09:20 am 6/3/2017 കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു. നയിം അൻസാരി(52) മകൾ നേഹ അൻസാരി(22) എന്നിവരാണ് മരിച്ചത്. ഹൗറയിലെ മൗഖലിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ബസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബസ് പോലീസ് Read more about സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു.[…]