മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു

03:24 pm 2/3/2017 കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനു ശേഷവും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘംത്തിന്റെ നീക്കം. എന്നാല്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കുറ്റം മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെങ്കില്‍ നിലനില്‍ക്കുമോയെന്ന് സംശയിക്കുന്നുണ്ട്. നടിയുടെ അപകീര്‍ത്തികരമായ ദ്യശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങിന് ശ്രമിച്ചു എന്നതാണ് പ്രതികള്‍ക്കെതിരായ കുറ്റം. ഒപ്പം Read more about മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു[…]

കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി.

03:22 pm 2/3/2017 നാസിക്: കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെ കാണാനില്ലായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. റോയിയെ തടവില്‍ വെച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കരസേനയിലെ റോക്കറ്റ് റജിമെന്ററിയില്‍ ലാന്‍സ് നായികായിരുന്നു റോയ് മാത്യു. 13 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തിരുന്ന ജോയ് രണ്ട് വര്‍ഷം മുമ്പാണ് Read more about കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി.[…]

പി.കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

03:18 pm 2/3/2017 കൊച്ചി: തൃശൂർ പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും കോടതി അനുവദിച്ചില്ല. ജിഷ്ണുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താൻ മതിയായ തെളുവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് അവസാനിക്കുന്നത് വരെ നെഹ്റു കോളജിൽ പ്രവേശിക്കരുതെന്ന നിർദ്ദേശം കൃഷ്ണദാസിനും കോടതി നൽകി.

വൈ​ദി​ക​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ഇന്നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

03:11 pm 2/3/2017 ഇ​രി​ട്ടി(കണ്ണൂർ): പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വൈ​ദി​ക​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ഇന്നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ഇ​തി​നാ​യി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ല്കും. ‌ കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി​യി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഫാ.​റോ​ബി​ൻ വ​ട​ക്കും​ചേ​രി (48) ഇ​പ്പോ​ൾ ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ, പേ​രാ​വൂ​ർ സി​ഐ സു​നി​ൽ കു​മാ​ർ Read more about വൈ​ദി​ക​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ഇന്നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.[…]

ലോ അക്കാദമി: അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല.

03:12 pm 2/3/2017 തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ നിയമാവലി ഭേദഗതിയും ഘടനാമാറ്റവും സംബന്ധിച്ച് അന്വേഷിക്കുന്നതിന് രജിസ്ട്രേഷന്‍ ഐ.ജിക്ക് നിര്‍ദേശം ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല. 1984ല്‍ ഭൂമി പതിച്ചുകിട്ടിയതിനു ശേഷം ലോ അക്കാദമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ, അതിന്‍െറ നടപടി ചട്ടപ്രകാരമാണോ എന്നാണ് പരിശോധിക്കേണ്ടത്. ജില്ല രജിസ്ട്രാര്‍ ഫെബ്രുവരി ഏഴിന് നല്‍കിയ റിപ്പോര്‍ട്ടില്‍ 1955ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധര്‍മ സംഘങ്ങള്‍ രജിസ്റ്റര്‍ ആക്കല്‍ നിയമപ്രകാരം 1966ലാണ് ലോ അക്കാദമി രജിസ്റ്റര്‍ ചെയ്തത്. 1972 Read more about ലോ അക്കാദമി: അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല.[…]

അവരുടെ രാവുകള്‍’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.

08:09 am 2/3/2017 ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക. മുകേഷ്, നെടുമുടി വേണു, കൊച്ചുപ്രേമന്‍, സുധി കോപ്പ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, അനു എലിസബത്ത് ജോസ്, സിബി പടിയറ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശങ്കര്‍ശര്‍മ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും പ്രതീഷ് പ്രകാശ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല.

08:08 am 2/3/2017 ന്യൂയോര്‍ക്: റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല. രാസായുധം പ്രയോഗിച്ചുവെന്നു കണ്ടത്തെിയതിനത്തെുടര്‍ന്ന് യു.എസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയമാണ് റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ത്തത്. രക്ഷാസമിതിയിലെ ഒമ്പത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യക്കും ചൈനക്കും പുറമെ ബൊളീവിയയും എതിര്‍ത്തു.ഏഴാം തവണയാണ് സിറിയന്‍ സര്‍ക്കാറിനെ സംരക്ഷിക്കുന്നതിനായി റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നത്. 2014ലും 2015ലുമായി മൂന്നുതവണ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി യു.എന്‍ Read more about റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല.[…]

39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു.

08:06 am 2/3/2017 ന്യൂഡല്‍ഹി: 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു. ഇതില്‍ 21 പേര്‍ സിവിലിയന്മാരും 18 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. ഇവരെ അട്ടാരി/വാഗ ചെക് പോസ്റ്റ് വഴി പാകിസ്താനിലേക്ക് മടക്കിയയച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യോഗ്യരായ പാകിസ്താനി തടവുകാരെ വിട്ടയക്കലുള്‍പ്പെടെ മനുഷ്യാവകാശപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരും നിലവില്‍ മറ്റ് കേസുകളൊന്നുമില്ലാത്തവരുമായ, ഏത് രാജ്യക്കാരാണെന്നുറപ്പുള്ള തടവുകാരെയാണ് വിട്ടയച്ചതെന്നും മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍ 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ Read more about 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു.[…]

ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്.

08:03 am 2/3/2017 താനെ: പൂനെ സോണിലേക്കുള്ള ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്. സൈനികരായ രവിന്ദർ കുമാർ, ധരംവിർ സിംഗ്, നികം കുമാർ പാഡേ എന്നിവരെ സംശയിക്കുന്നതായി താനെ സിറ്റി പോലീസ് കമ്മീഷണർ പരം വീർ സിംഗ് പറഞ്ഞു. ഇവരെ ഉടൻ കസ്റ്റഡിയിലെടുത്തെക്കും. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 21 പേരെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്നു അഹമ്മദാബാദ്, ഗോവ, നാഗ്പൂർ തുടങ്ങി നിരവധി സെന്‍ററുകളിൽ Read more about ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്.[…]

ബാഹുബലി ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്.

8:00 am 2/3/2017 ബാഹുബലി ആവേശത്തിരയിലേക്ക് രണ്ടാം പാര്‍ട്ട് എത്തുന്നത് ആകാംഷയോടെ കണ്ണില്‍ എണ്ണയൊഴിച്ച് ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുകയാണ്. ആകാംഷയ്‌ക്കൊടുവില്‍ ബാഹുബലി പ്രേക്ഷകരിലേക്ക് എത്തുന്നു. എന്നാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്. സിനിമ എന്ന കലയ്ക്കപ്പുറം സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഈ ദൃശ്യ വിരുന്ന് ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ എഴുപതാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ഇന്ത്യയും ബ്രിട്ടനും ചേര്‍ന്നാണ് ലണ്ടനില്‍ സാംസ്‌കഷാരിക ചടങ്ങ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 27 ന് നടക്കുന്ന സാംസ്‌കാരിക ചടങ്ങില്‍ ബാഹുബലി Read more about ബാഹുബലി ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്.[…]