തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു.

07:49 am 2/3/2017 ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 186 പേരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ 27 പേരിലാണു പന്നിപ്പനി കണ്ടെത്തിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 2016 ഓഗസ്റ്റ് ഒന്നു മുതൽ ഇതുവരെ 810 പേർക്ക് പനി സ്ഥിരീകരിച്ചു. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. വിവിധ ആശുപത്രികളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങളുമായെത്തുന്നവരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ.

7:55 am 2/3/2017 ബംഗളുരു: അനധികൃത സ്വത്ത് സന്പാദന കേസിൽ ജയിലിൽ കഴിയുന്ന എഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ. അഭിഭാഷകനായ എം.പി. രാജവേലായുധൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ടിവി മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയിൽ മുറിയിൽ ഉള്ള പ്രത്യേക സൗകര്യമെന്നും കിടക്ക, ഫാൻ, എസി, വാട്ടർ ഹീറ്റർ, പ്രത്യേക ശുചിമുറി എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ജയിൽ അധികാരികൾ അറിയിച്ചു.

സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്.

7:48 am 2/3/2017 കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്. കൂട്ടുകെട്ടാണ് വഴിതെറ്റിച്ചതെന്നും മകനെ ഇനി കാണേണ്ടെന്നും പിതാവ് സുരേന്ദ്രന്‍ പറ‍ഞ്ഞു. എറണാകുളം പെരുമ്പാവൂരാണ് മുഖ്യപ്രതി സുനില്‍കുമാറിന്‍റെ വീട്. ഇവിടെയിപ്പോള്‍ പ്രായമായ മാതാപിതാക്കളെ ഉളളൂ. മാതാവ് കൂലിപ്പണിക്കുപോയാണ് കുടുബം പുലര്‍ത്തുന്നത്. കൂട്ടുകെട്ടാണ് മകന്‍റെ ജീവിതം തകര്‍ത്തതെന്ന് പിതാവ് സുരേന്ദ്രന്‍ പറയുന്നു. മകന്‍ ചെറുപ്പത്തിലേ മോഷണം തുടങ്ങി. തങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് 15 വര്‍ഷമായി. സിനിമാ മേഖലയിലെന്നാണ് സ്വന്തക്കാരോട് പറഞ്ഞിരുന്നത്. സഹോദരിയുടെ വിവാഹത്തിന് പോലും Read more about സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്.[…]

മലയാളികള്‍ ധീരരോ ഭീരുക്കളോ ധര്‍മ്മിഷ്ഠരോ?

07:45 am 2/3/2017 തോമസ് ഫിലിപ്പ്, റാന്നി കേരളത്തിലെ വിദ്യാസമ്പന്നരായ മലയാളികള്‍ ജാതിമതഭേദമെന്യെ ചെയ്തുകൊണ്ടിരിക്കുന്ന നീചപ്രവൃത്തികളും ആഭാസത്തരങ്ങളും അരും കൊലകളുമൊക്കെ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഇതെല്ലാം കേട്ടുകേട്ടു ഞെട്ടുന്നതും അധികവും വിദേശമലയാളികളുമാണ്. എന്റെ ദേശം, എന്റെ ഭാഷ, എന്റെ സംസ്കാരം, എന്റെ കുടുംബം, എന്റെ സഹോദരങ്ങള്‍ എന്നൊക്കെയുള്ള ചിന്ത അവര്‍ക്കാണേറെയുള്ളതും. കേരളമെന്ന മനോഹരദേശത്തെ ചൂഷണം ചെയ്തും, മെയ്യനങ്ങാതെ കഞ്ചാവും കള്ളുമടിച്ചു മൂന്നും നാലും നേരം മൃഷ്ടാന്നഭോജനവും കഴിച്ചു നാട്ടില്‍ പുളച്ചഹങ്കരിച്ചു ജീവിക്കുന്ന അധികം മലയാളികള്‍ക്കും മറ്റുള്ളവര്‍ക്ക് എന്തു Read more about മലയാളികള്‍ ധീരരോ ഭീരുക്കളോ ധര്‍മ്മിഷ്ഠരോ?[…]

കൊടുംവേനലില്‍ കിളികള്‍ക്കു ദാഹജലമൊരുക്കി ഡോ. ബാബു പോള്‍

07:44 am 2/3/2017 – എസ്. മഞ്ജുളാദേവി തിരുവനന്തപുരം: തിളയ്ക്കുന്ന പകല്‍ച്ചൂടില്‍ എങ്ങുനിന്നോ പറന്നെത്തിയതാണ് ഈ ചിത്തിരക്കിളി. “ചീരോത്തോട്ട’ത്തിലെ മുറ്റത്തു പുല്‍ത്തകടിയില്‍ വച്ചിട്ടുള്ള പാത്രത്തിലെ റൊട്ടി കൊത്തിത്തിന്ന ശേഷം പരന്ന പാത്രത്തിലെ വെള്ളം ദാഹം തീരുവോളം കുടിച്ചു കുഞ്ഞ് ചിത്തിരക്കിളി. അപ്പോഴേക്കും ഒരു ബലിക്കാക്കയും മറ്റൊരു നാടന്‍ കാക്കയും വെള്ളംതേടി എത്തി. ചിത്തിരക്കിളി ഉടനെ കാക്കകള്‍ക്കായി ഭക്ഷണം വിട്ടുനല്‍കി. കാക്കകള്‍ വെള്ളവും റൊട്ടിയും കഴിക്കുംവരെ താഴെ മാറിയിരിക്കുകയും ചെയ്തു. തൊണ്ട നനഞ്ഞ ആശ്വാസത്തില്‍ കാക്കകള്‍ പറന്നു അകന്നപ്പോള്‍ Read more about കൊടുംവേനലില്‍ കിളികള്‍ക്കു ദാഹജലമൊരുക്കി ഡോ. ബാബു പോള്‍[…]

വൈദികന്‍റെ ബലാത്സംഗം ഒളിപ്പിച്ച് വയ്ക്കാന്‍ രൂപതയിലെ പുരോഹിതനും കന്യസ്ത്രീകളും കൂട്ടുനിന്നു

07:40 am 2/3/2017 മാനന്തവാടി: വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ട്. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫയര് കമ്മിറ്റിതന്നെയാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രൂപതയിലെ പുരോഹിതനും കന്യസ്ത്രിയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍ കണ്ണൂര്‍ തോക്കിലങ്ങാടിയിലെ ആശുപത്രിയില്‍ ബലാത്സംഗം പെണ്‍കുട്ടി പ്രസവിക്കുന്നത് ഫെബ്രുവരി 7ന് അന്നു ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യസ്ത്രികള്‍ നടത്തുന്ന അഡോപ്ഷന്‍ സെന്‍ററിലെത്തിച്ചുവെന്നാണ് പിതാവ് പറയുന്നത്. Read more about വൈദികന്‍റെ ബലാത്സംഗം ഒളിപ്പിച്ച് വയ്ക്കാന്‍ രൂപതയിലെ പുരോഹിതനും കന്യസ്ത്രീകളും കൂട്ടുനിന്നു[…]

സിസ്റ്റര്‍ സിറ്റി പദ്ധതിക്ക് തുടക്കമായി

07:40 am 2/3/2017 അമേരിക്കന്‍ പ്രവാസി മലയാളികള്‍ കേരളത്തിലെ ഇരുപത്തിഞ്ചിലധികം നഗരങ്ങളെ അമേരിക്കയിലെ പ്രമുഖ നഗരങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്ന “സിസ്റ്റര്‍ സിറ്റി’ പദ്ധതിക്ക് തുടക്കമായി. നോര്‍ത്ത് അമേരിക്കയിലെ അയ്യായിരത്തിലധികം വരുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ആഗോള സംഘടനയായ “നൈപി’ ന്റെ നേതൃത്വത്തില്‍ പ്രമുഖ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ, നൈന തുടങ്ങിയ സംഘടനകളാണ് ഈ പദ്ധതിയില്‍ സഹകരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തേയും ഫിലാഡല്‍ഫിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സിസ്റ്റര്‍ സിറ്റി പദ്ധതിക്കാണ് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ Read more about സിസ്റ്റര്‍ സിറ്റി പദ്ധതിക്ക് തുടക്കമായി[…]

അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് നാലിന് ഫിലഡല്‍ഫിയയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07:39 am 2/3/2017 ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലിനു ശനിയാഴ്ച പ്രാര്‍ത്ഥനാദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 9.30-മുതല്‍ 1.30 വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു (1009 അന്‍ റൂ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19111) നടത്തുന്ന മീറ്റിംഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായതായി ഭാരവാഹികള്‍ അറിയിച്ചു. എക്യൂമെനിക്കല്‍ വനിതാ വിഭാഗം ആണ് ഈ പ്രാര്‍ത്ഥനാദിനാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. ഈവര്‍ഷം ഫിലിപ്പീന്‍സ് രാജ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് “ഞാന്‍ നിങ്ങളോട് അന്യായം Read more about അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് നാലിന് ഫിലഡല്‍ഫിയയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

വനപ്രദേശത്തും വിനോദ സഞ്ചാരമേഖലകളിലും പുകവലി കർശനമായി നിരോധിക്കപ്പെടും.

9:06 pm 01/3/2017 തിരുവനന്തപുരം: വേനൽ കഠിനമാകും തോറും കാട്ടുതീമൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തിനശിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി സർക്കാർ. കാട്ടുതീ മൂലം കൂടുതൽ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയൽസംസ്ഥാനങ്ങളിലെ വനംവകുപ്പുമായി യോജിച്ച് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാട്ടുതീ തടയുന്നതിനു വനാതിർത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും സർക്കാരിതര സംഘടനകളുടെ പ്രവർത്തനവും ഏകോപിപ്പിക്കും. ഈ മേഖലകളിൽ ഫയർഫോഴ്സിന്‍റെ സേവനം ലഭ്യമാകുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കും. Read more about വനപ്രദേശത്തും വിനോദ സഞ്ചാരമേഖലകളിലും പുകവലി കർശനമായി നിരോധിക്കപ്പെടും.[…]

ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന് എകെപിടി സംസ്ഥാന പ്രസിഡന്‍റ്

09:03 pm 01/3/2017 കണ്ണൂർ: ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന് എകെപിടി സംസ്ഥാന പ്രസിഡന്‍റ് തോമസ് വൈദ്യൻ. പെട്രോൾ പന്പ് ജീവനക്കാർക്കെതിരേ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് പന്പുടമകളും ജീവനക്കാരും കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ പന്പുകൾക്കുനേരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങൾ തടയാൻ നിയമംകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ഒരുവർഷമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാത്രിയിൽ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.