യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു.

11:50 pm 31/5/2017 ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു. തർക്ക ഭൂമിയിലെ ക്ഷേത്രത്തിൽ അദ്ദേഹം ഇന്ന് പ്രാർഥന നടത്തും. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കൾക്കെതിരേ ലക്നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ അയോധ്യയിലെ സന്ദർശനം. യോഗി ആദിത്യനാഥിന്‍റെ സന്ദർശനത്തിനു മുന്നോടിയായി അയോധ്യയിൽ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പുത്തൻ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ

11;44 am 31/5/2017 മോസ്കോ: പുത്തൻ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ. മൂന്ന് അത്യാധൂനിക സംവിധാനങ്ങളുള്ള വിമാനങ്ങളാണ് റഷ്യ വാങ്ങുന്നത്. ഐഎൽ- 76 എംഡി- 90എ എന്ന വിമാനങ്ങളാകും റഷ്യൻ യുദ്ധ സന്നാഹങ്ങൾക്ക് കരുത്തുപകരുകയെന്നാണ് വിവരങ്ങൾ. സൈന്യത്തിന്‍റെ ഗതാഗത സംവിധാനങ്ങളുടെ ചുമതലയുള്ള ലഫ്റ്റനന്‍റ് ജനറൽ വ്‌ലാഡിമിൽ ബെനഡിറ്റോവ് ആണ് ഈ വിവരം പുറത്തു വിട്ടത്. ഇതിനു പുറമേ അടുത്ത വർഷവും ആധൂനിക യുദ്ധ വിമാനങ്ങൽ റഷ്യ വാങ്ങുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം പൂർത്തിയായെന്നും ബെനഡിറ്റോവ് വ്യക്തമാക്കി.

ഇറാക്കിലുണ്ടായ ചാവേറാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.

08:40 am 31/5/2017 ബാഗ്ദാദ്: ഇറാക്കിലുണ്ടായ ചാവേറാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇറാക്കിലെ അൻബർ പ്രവിശ്യയിലെ നഗരമധ്യത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. നഗരത്തിലെ ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ ചാവേർ പെട്ടന്ന് ബോംബ് സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണം നടത്തിയ ചാവേറും തൽക്ഷണം കൊല്ലപ്പെട്ടു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐഎസ് Read more about ഇറാക്കിലുണ്ടായ ചാവേറാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.[…]

ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ആലയം പ്രതിഷ്ഠിച്ചു

08:39 am 31/5/2017 – കുര്യന്‍ ഫിലിപ്പ് ഷിക്കാഗോ: ഇവിടെയുള്ള ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന് സ്വന്തമായി വാങ്ങിയ ആരാധനാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകള്‍ മെയ് 21-ന് ഞായറാഴ്ച വൈകുന്നേരം നടന്നു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജു വില്‍സണ്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഭയുടെ പ്രാരംഭ ശുശ്രൂഷകന്മാരില്‍ ഒരാളായിരുന്ന പാസ്റ്റര്‍ സാംകുട്ടി മത്തായി പ്രധാന ശുശ്രൂഷ നിര്‍വഹിച്ചു. പാസ്റ്റര്‍മാരായ സി.സി. കുര്യാക്കോസ്, ജിജു പി. ഉമ്മന്‍, ജോഷ്വാ ഐസക്ക്, രാജു മാത്യു, ജോര്‍ജ് വര്‍ഗീസ്, ബേബി കുമ്പനാട്ട്, തോമസ് കോശി, Read more about ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ആലയം പ്രതിഷ്ഠിച്ചു[…]

അറ്റ്‌ലാന്റയില്‍ ക്‌നാനായ വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസനീയ നേട്ടം

08:36 am 31/5/2017 അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ ക്‌നാനായ സമൂഹത്തിനും, അമേരിക്കന്‍ ക്‌നാനായ സമൂഹത്തിനും അഭിമാനമായ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമേരിക്കന്‍ ആര്‍മിയുടെ കമ്മീഷന്‍ ഓഫീസില്‍ നിന്നും Second Lieutenant Officer ആയി മരിയ ഷാജു തെക്കേല്‍ യോഗ്യത നേടി. മെയ് ആറാംതീയതി അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജമി പുതുശേരിയിലും, അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയ്ക്കലും നേതൃത്വം നല്‍കിയ ചടങ്ങില്‍ ഷിക്കാഗോ രൂപതാ സഹായ Read more about അറ്റ്‌ലാന്റയില്‍ ക്‌നാനായ വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസനീയ നേട്ടം[…]

അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോള്‍ മനോഹര്‍ തോമസ്

08;33 am 31/5/2017 Chaim Potok തന്റെ നോവലായ “ഇന്‍ ദി ബിഗിനിങ് ” ല്‍ പറഞ്ഞു വച്ച ഒരു പ്രശസ്തമായ വാചാകമുണ്ട് ” എല്ലാ തുടക്കങ്ങളും പ്രശ്‌ന സങ്കിര്‍ണങ്ങളാണ് ‘ ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ,ആ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയുമാണ് . അവനുപേക്ഷിച്ചു പോരുന്ന സ്‌നേഹവായ്പുകള്‍ വ്യക്തി ബന്ധങ്ങള്‍ ,കാലാവസ്ഥ ,ഭക്ഷണരീതി ,വേഷവിധാനങ്ങള്‍ , കലാസാംസ്കാരിക തലങ്ങള്‍ , എല്ലാം അവനെ ഒരു വിഭ്രാന്ത ദുഖത്തിന്‍റെ കൊടുമുടിയില്‍ കയറ്റി നിര്‍ത്തുന്നു. അതിനെ അതിജീവിക്കാനുള്ള ഏക Read more about അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോള്‍ മനോഹര്‍ തോമസ്[…]

പി.എ.തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

08:34 am 31/5/2017 ന്യൂയോര്‍ക്ക്:എയര്‍ ഇന്ത്യ ചീഫ് എന്‍ജിനീയര്‍ ആയിരുന്ന പള്ളം പോളയ്ക്കല്‍ പി.എ.തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്ക് സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: ചെങ്ങന്നൂര്‍ കൈലാത്ത് സാറാമ്മ. മക്കള്‍: സോണി, ചച്ചു, സുനില്‍. മരുമക്കള്‍: സൂസന്‍, ബെറ്റ്‌സി, ആനി. (എല്ലാവരും യുഎസ്). MoreNews_64984.

ഒരുമയ്ക്ക് നവ നേതൃത്വം: വിനോയി കുര്യന്‍ പ്രസിഡന്റ്

08:22 pm 30/5/2017 – ജെ.ചാക്കോ മുട്ടുങ്കല്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍സ്‌റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ (ORUMA- OUR RIVERSTONE UNITED MALAYALEE ASSOCIATION) 2017 ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് ജോയി പൗലോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പ്രസിഡന്റായി വിനോയി കുര്യനെ തെരെഞ്ഞെടുത്തു. സെലിന്‍ ബാബു വൈസ് പ്രസിഡന്റ് ജെ.ചാക്കോ മുട്ടുംകല്‍സെക്രട്ടറി ജിഷ ജോണ്‍ ജോയിന്റ് സെക്രട്ടറി റോയി സെബാസ്റ്റിയന്‍ ട്രഷറര്‍ ജോബി വി ജോസ് ജോയിന്റ് ട്രഷറര്‍ ജോജോ Read more about ഒരുമയ്ക്ക് നവ നേതൃത്വം: വിനോയി കുര്യന്‍ പ്രസിഡന്റ്[…]

റവ.ഫാ. കെ.കെ. ജോണ്‍ സപ്തതിയുടെ നിറവില്‍

08:20 pm 30/5/2017 – ജോജോ കോട്ടൂര്‍ ഫിലാഡെല്‍ഫിയ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ.കെ.കെ.ജോണ്‍ വൈദീകന്റെ എഴുപതാം ജന്മദിനം ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. മെയ് 28 ഞായറാഴ്ച ആരാധനാസ്തുതികളും കൃതജ്താഗീതികളും മുഴങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നടന്ന ലളിതമായ ജന്മദിനാഘോഷത്തില്‍ അഭിവന്ദ്യ സഖറിയ നിക്കോളോവോസ് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി. സഭയ്ക്കു ലഭിച്ച ദൈവീകദാനമായ ജോണച്ചന്റെ സേവനം ഇടവകയ്ക്കും സമൂഹത്തിനും അനുഗ്രഹപ്രദവും പ്രചോദനകരവുമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുതിര്‍ന്ന വൈദീകന്‍ ബഹു.ഫാ.എം.കെ.കുര്യാക്കോസ് അനുമോദനപ്രസംഗം നടത്തി ആശംസകള്‍ Read more about റവ.ഫാ. കെ.കെ. ജോണ്‍ സപ്തതിയുടെ നിറവില്‍[…]

ഹ്യൂസ്റ്റനില്‍ കൃപാഭിഷേകം-2017 ആത്മീയ ധ്യാനം

08:14 pm 30/5/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്‌സ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വെച്ച് അണകര മരിയന്‍ ധ്യാനകേന്ദ്രം ഡയരക്ടര്‍ ബഹുമാനപ്പെട്ട ഡോമനിക് വാളന്മാലച്ചന്‍ നയിക്കുന്ന ആത്മീയധ്യാനം ജൂണ്‍ 9-ാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച്, രാത്രി 8 മണിക്ക് അവസാനിക്കും. തുടര്‍ന്ന്, പിറ്റേന്ന് ജൂണ്‍ 10 (ശനി), ജൂണ്‍ 11 (ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9ന് ആരംഭിച്ച് വൈകുന്നേരം 6ന് അവസാനിക്കും. ശനിയും, ഞായറും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി Read more about ഹ്യൂസ്റ്റനില്‍ കൃപാഭിഷേകം-2017 ആത്മീയ ധ്യാനം[…]