ചൈനയിലെ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.

03;03 pm 29/5/2017 ബെയ്ജിംഗ്: ചൈനയിലെ ഗുയിഷു പ്രവിശ്യയിൽ യുവാവ് നടത്തിയ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 18 പേർക്കു പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. ആക്രമിയെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി അദ്ദേഹത്തിന്‍റെ പിതാവ് അറിയിച്ചതായി ചൈനയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈനയിൽ കഴിഞ്ഞ വർഷം നിവധി കഠാര ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും നടന്നത്. കഴിഞ്ഞ ജനുവരിയിലും നവംബറിലുമായി ചൈനയിലുണ്ടായ കഠാര Read more about ചൈനയിലെ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.[…]

കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

12:19 pm 29/5/2017 പാലക്കാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. തൃശൂർ സ്വദേശിയായ കുട്ടി ജിജിൻ എന്ന ജിജിനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോത്തഗിരി കോടതിയിൽ ഹാജരാക്കും.

വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് കെപിസിസി ചർച്ച ചെയ്യണമെന്ന് വി.ഡി. സതീശൻ

12:16 pm 29/5/2017 തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് കെപിസിസി ചർച്ച ചെയ്യണമെന്ന് വി.ഡി. സതീശൻ. ഇതിനായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസനു സതീശൻ കത്തയച്ചു. വി​ഴി​ഞ്ഞം ക​രാ​റി​ൽ സം​സ്ഥാ​ന​ത്തി​നു ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യെ​ന്നു സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​നു കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​കി​ല്ല, ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന അ​ദാ​നി ഗ്രൂ​പ്പി​നു വ​ൻ സാ​ന്പ​ത്തി​ക നേ​ട്ടം സ​മ്മാ​നി​ക്കു​ക​യാ​ണു നി​ല​വി​ലെ ക​രാ​ർ തു​ട​ങ്ങി​യ ആ​ക്ഷേ​പ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു.

12:15 pm 28/5/2017 ശ്രീനഗർ: ജമ്മുകാഷ്മീരിലെ ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ശനിയാഴ്ച ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപുറപ്പെട്ടത്. കാഷ്മീർ താഴ്വരയിലെ ക്രമസമാധനവും നിയമ വ്യവസ്ഥകളും സംരക്ഷിക്കുന്നതിനാണു പ്രദേശത്ത് കർഫ്യൂ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. ശ്രീനഗറിലെ നൗഹാട്ട, റൈനാവരി, ഖ്യാനർ, എം.ആർ. ഗുഞ്ച്, സഫാ കടൽ, ഖർഖുണ്ട, മൈസുമ തുടങ്ങിയ ഏഴ് പോലീസ് സ്റ്റേഷനുകളിലും കർഫ്യൂ തുടരുമെന്ന് ജില്ലാ Read more about ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു.[…]

ചിന്നമ്മ തോമസ് (92) നിര്യാതയായി

07:36 am 29/5/2017 ഷിക്കാഗോ: കിടങ്ങന്നൂര്‍ കൊല്ലക്കുഴിയില്‍ പരേതനായ മാമ്മന്‍ തോമസിന്റെ (പാപ്പച്ചന്‍) ഭാര്യ ചിന്നമ്മ തോമസ് (92) നിര്യാതയായി. പരേത ഇടയാറന്മുള ചെല്ലിയില്‍ കുടുംബാംഗമാണ്. സംസ്കാരം മെയ് 31-നു ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കിടങ്ങന്നൂര്‍ സെന്റ് തോം മാര്‍ത്തോമാ പള്ളിയില്‍. മക്കള്‍: ലീല കാര്‍മ്മല്‍, തോമസ് മാമ്മന്‍, സാറാമ്മ തോമസ് (മോളി), സാം മാമ്മന്‍ തോമസ്, സാലി വര്‍ഗീസ്. (എല്ലാവരും ഷിക്കാഗോയില്‍). മരുമക്കള്‍: ജോണ്‍ കാര്‍മ്മല്‍, സാറാമ്മ മാമ്മന്‍, സാം തെക്കനാല്‍ തോമസ്, ലാലു Read more about ചിന്നമ്മ തോമസ് (92) നിര്യാതയായി[…]

ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ ‘തരംഗം’.

07:30 am 29/5/2017 തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ ‘തരംഗം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ‘തരംഗം; ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍’ എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. ടൊവിനോ തോമസ് ആണ് നായകൻ. നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ധനുഷിന്റെ വുണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം Read more about ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ ‘തരംഗം’.[…]

മോദി നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടും.

07:27am 29/5/2017 ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോദി നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടും. ജ​ർ​മ​നി, സ്​​പെ​യി​ൻ, റ​ഷ്യ, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ്​ സ​ന്ദ​ർ​ശ​ന​ത്തി​​െൻറ ല​ക്ഷ്യ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ആ​റു​ദി​വ​സം നീ​ളു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ദ്യം ജ​ർ​മ​നി​യി​ലാ​ണ്​ എ​ത്തു​ക. അ​വി​ടെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ചൊ​വ്വാ​ഴ്​​ച അ​വി​ടെ​നി​ന്ന്​ സ്​​പെ​യി​നി​ലേ​ക്ക്​ പു​റ​പ്പെ​ടും. മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​പെ​യി​നി​ലെ​ത്തു​ന്ന​ത്. Read more about മോദി നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടും.[…]

ആളെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ഭീമൻ റോക്കറ്റ്​ വിക്ഷേപണത്തിനൊരുങ്ങി: െഎ.എസ്​.ആർ.ഒ

07:22 am 29/5/2017 ന്യൂഡൽഹി: ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ ​െഎ.എസ്​.ആർ.ഒ സ്വന്തമായി വികസിപ്പിച്ച കൂറ്റൻ പേടകം ജി.എസ്​.എൽ.വി^ എം.കെ മൂന്ന്​ അടുത്ത മാസം ആദ്യവാരം ആന്ധ്രപ്രദേശിലെ ​ശ്രീഹരിക്കോട്ടയിൽനിന്ന്​ പരീക്ഷണാടിസ്​ഥാനത്തിൽ വിക്ഷേപിക്കും. 200 ആനകളുടെയ​ത്ര തൂക്കമുള്ള (640 ടൺ) റോക്കറ്റ്​ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിലെ വിപ്ലവമാകും. പരീക്ഷണം വിജയിച്ചാൽ ഒരു പതിറ്റാണ്ടിനകം ‘ഇന്ത്യൻ മണ്ണിൽനിന്ന്​ ഇന്ത്യക്കാരെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ആദ്യ ഇന്ത്യൻ റോക്കറ്റാ’യി ജി.എസ്​.എൽ.വി^ എം.കെ മൂന്ന്​ മാറും. ഇതുവരെ രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരമേറിയ Read more about ആളെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ഭീമൻ റോക്കറ്റ്​ വിക്ഷേപണത്തിനൊരുങ്ങി: െഎ.എസ്​.ആർ.ഒ[…]

എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

07:20 am 29/5/2017 കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ച പരേഷ് ചന്ദ്ര നാഥ്(58), ഗൗതം ഘോഷ്(50), കഴിഞ്ഞയാഴ്ച മരിച്ച രവികുമാർ(27) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. 8,000 മീറ്റർ ഉയരത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡെത്ത് സോണിന്‍റെ തുടക്കമാണ് ഇവിടം. മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് ഇന്ത്യൻ എംബസി അധികൃതർക്കു കൈമാറി. 1953നു ശേഷം 300 പേർ എവറസ്റ്റിൽ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 200 മൃതദേഹങ്ങൾ Read more about എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.[…]

കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള.

07:17 am 29/5/2017 ശ്രീനഗർ: ജമ്മു കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഗവർണർ ഭരണത്തെ ഇതുവരെ തങ്ങൾ അനുകൂലിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാഷ്മീരിനെ രക്ഷിക്കാൻ ഇതല്ലാതെ മറ്റു വഴികളില്ലെന്നും ശ്രീനഗറിൽനിന്നുള്ള ലോക്സഭാ എംപി കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. കാഷ്മീർ വിഷയം ചർച്ച ചെയ്യാൻ ഫറൂഖ് അബ്ദുള്ളയും മോദിയും ഈയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കാഷ്മീരിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ അവസാനമുണ്ടാക്കണമെന്നാണ് ചർച്ചയ്ക്കൊടുവിൽ തീരുമാനിച്ചതെന്നും അബ്ദുള്ള പറഞ്ഞിരുന്നു. Read more about കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള.[…]