മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

06:36 pm 22/5/2017 തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രേ അ​വ​ത​രി​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ കാ​ര്യ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു മ​റു​പ​ടി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. പ്ര​തി​ക്ഷ​ത്തി​നെ​തി​രേ യു​ക്തി​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ.

06:36 pm 22/5/2017 തിരുവനന്തപുരം: ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു. നിലവിൽ നാലുവർഷമായി ബണ്ടി ചോര്‍ തടവില്‍ കഴിയുകയാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന രാജ്യാന്തരമോഷ്ടാവായ ബണ്ടിചോറിനെ കേരള പോലീസാണ് പിടികൂടിയത്. 2013 ജനുവരി 21ന് തിരുവനന്തപുരത്തെ വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടത്തുള്ള വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ പിടിയിലായത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന Read more about ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ.[…]

ഇന്ത്യൻ പൗരനായ ടാക്സി ഡ്രൈവർക്കു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം.

06:34 pm 22/5/2017 മെൽബൺ: ഓസ്ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം. 25കാരനായ പ്രദീപ് സിംഗ് എന്ന ടാക്സി ഡ്രൈവർക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ടാക്സിയിൽ കയറിയ യുവതിക്ക് ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം കാർ വൃത്തിയാക്കുന്നതിനുള്ള പണം നൽകണമെന്നും പ്രദീപ് സിംഗ് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് തന്നെ മർദിക്കുകയായിരുന്നുവെന്നാണ് പ്രദീപ് സിംഗ് വ്യക്തമാക്കിയത്. മർദിക്കുകമാത്രമല്ല വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പ്രദീപ് പറഞ്ഞു. “തന്നെപ്പോലുള്ള വൃത്തികെട്ട ഇന്ത്യക്കാർ ഇതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥരാണ്’ Read more about ഇന്ത്യൻ പൗരനായ ടാക്സി ഡ്രൈവർക്കു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം.[…]

രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ പ്രതിഷേധം.

06:33 pm. 22/5/2017 ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. 40പേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാർ താരത്തിന്‍റെ കോലം കത്തിച്ചു. ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ താരം രാഷ്ട്രീയ പ്രവേശനത്തിലെക്കെന്ന തരത്തിൽ ചില സൂചനകൾ നൽകിയിരുന്നു. ഇതിനു ശേഷം രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴകത്ത് ചൂടുള്ള ചർച്ചയാണ്. ഇതിനു പിന്നാലെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. Read more about രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ പ്രതിഷേധം.[…]

വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാര’ന്‍റെ ടീസർ പുറത്തിറങ്ങി.

10:19 am 22/5/2017 വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാര’ന്‍റെ ടീസർ പുറത്തിറങ്ങി. രജീഷാ വിജയനാണ് നായിക. നവാഗതനായ ലിജോ തദ്ദേവൂസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പസ് പെന്‍റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമിടുന്നു.

സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തിൽ 21 വിമതർ കൊല്ലപ്പെട്ടു.

10:15 am 22/5/2017 ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തിൽ 21 അഹ്റർ അൽ-ഷാം വിമതർ കൊല്ലപ്പെട്ടു. ഇഡ്ലിബിലിലെ ടെൽ തോഗ്വാൻ ഗ്രാമത്തിലുള്ള വിമത കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് വിമതർ കൊല്ലപ്പെട്ടത്. അഹ്റർ അൽ ഷാം കമാൻഡറും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നില്ലെന്ന് അഹ്റർ അൽ-ഷാം ആരോപിച്ചു.

ബാ​ബ​രി മ​സ്​​ജി​ദ്​: തി​ങ്ക​ളാ​ഴ്​​ച വി​ചാ​ര​ണ തു​ട​ങ്ങും.

10:12 am 22/5/2017 ല​ഖ്​​നോ: ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ ല​ഖ്​​നോ​വി​ലെ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്​​ച വി​ചാ​ര​ണ തു​ട​ങ്ങും. കേ​സി​ൽ ദി​വ​സ​വും വാ​ദം കേ​ൾ​ക്കാ​നും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പു​റ​പ്പെ​ടു​വി​ക്കാ​നും ഏ​പ്രി​ൽ 19ന്​ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഞ്ച്​ വി.​എ​ച്ച്.​പി നേ​താ​ക്ക​ൾ​ക്ക്​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​േ​ത്യ​ക കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. രാം​വി​ലാ​സ്​ വേ​ദാ​ന്തി, ച​മ്പ​ത്​ റാ​യി, വൈ​കു​ണ്ഡ്​​ലാ​ൽ ശ​ർ​മ, മ​ഹ​ന്ത്​ നൃ​ത്യ​ഗോ​പാ​ൽ ദാ​സ്, ധ​ർ​മ​ദാ​സ്​ മ​ഹാ​രാ​ജ്​ എ​ന്നി​വ​ർ​ക്കാ​ണ്​ ര​ണ്ടു പേ​രു​ടെ ആ​ൾ​ജാ​മ്യ​ത്തി​ലും 20,000 Read more about ബാ​ബ​രി മ​സ്​​ജി​ദ്​: തി​ങ്ക​ളാ​ഴ്​​ച വി​ചാ​ര​ണ തു​ട​ങ്ങും.[…]

സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി.

10:10 am 22/5/2017 ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ജ​ഡ്​​ജി സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. സു​പ്രീം​കോ​ട​തി​യി​ൽ ജ​സ്​​റ്റി​സ്​ ക​ർ​ണ​നു​വേ​ണ്ടി ഹാ​ജ​രാ​യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ മാ​ത്യു ജെ. ​നെ​ടും​പാ​റ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നും ജ​സ്​​റ്റി​സ്​ ക​ർ​ണ​​െൻറ മ​ക​ൻ സി.​എ​സ്. സു​ഗ​നും രാ​ഷ്​​ട്ര​പ​തി​യു​ടെ സെ​ക്ര​ട്ട​റി അ​ശോ​ക്​ മേ​ത്ത​ക്കാ​ണ്​ നി​വേ​ദ​നം ന​ൽ​കി​യ​തെ​ന്ന്​ അ​ഡ്വ. നെ​ടും​പാ​റ അ​റി​യി​ച്ചു. ക​ർ​ണ​ന്​ രാ​ഷ്​​പ്ര​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​നു​ള്ള അ​നു​മ​തി തേ​ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, Read more about സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി.[…]

മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു

10:09 am 22/5/2017 ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജ​ബ​ൽ​പൂ​രി​ൽ​നി​ന്നു ദി​ന്ദോ​റി​യി​ലേ​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ലു മ​ണി​യോ​ടെ കോ​ട്വാ​ലി​യി​ൽ ബ​സ് കു​ഴി​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം

10:07 am 22/5/2017 – സജി പുല്ലാട് തിരുവല്ല: പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ പുനരുജ്ജീവനത്തിലൂടെ മണ്‍മറഞ്ഞുപോകുന്ന നന്മകള്‍ നാട്ടില്‍ വീണ്ടും ഉണരുകയാണെന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഓതറയില്‍ വച്ചു നടന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മെത്രാപ്പോലീത്ത മനസ്സു തുറന്നത്. ഓതറ ഇക്കോ സ്പിരിച്വാലിറ്റി സെന്ററില്‍ കാഴ്ച ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. മെത്രാപ്പോലീത്തയുടെ ബാല്യകാല അനുഭവങ്ങള്‍ ചേര്‍ത്ത് ഓതറ സ്വദേശിയും നോവലിസ്റ്റുമായ ഇ.വി. റെജിയാണ് “എന്റെ ബാല്യകാല Read more about നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം[…]