കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു
10:01 am 20/5/2017 റാഞ്ചി: ജാർഖണ്ഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെയാണ് എട്ടു പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച സരട്കേല ഖർസാവവോം ജില്ലയിലെ രാജ്നഗറിലായിരുന്നു ഏറ്റവും ഒടുവിലായി അക്രമം അരങ്ങേറിയത്. മൂന്നു പേരാണ് വ്യാഴാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. അക്രമത്തിൽ വൃദ്ധയായ ഒരു സ്ത്രീക്കും ഗുരുത പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ സൊസൊമോലി ഗ്രാമത്തിൽ രണ്ടു പേർ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവർ ശോഭാപുർ ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. Read more about കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു[…]










