സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
05:07 pm 19/5/2017 ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തന്‍റെ ജീവചരിത്രം ആധാരമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡോളർ ഡ്രീംസ്’ എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിൻ പ്രധാനമന്ത്രിയേ കണ്ടത്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഏറെ ആകാംഷയോടെയാണ് മോദി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേർന്നെന്നും മാസ്റ്റർബ്ലാസ്റ്റർ ട്വിറ്ററിൽ കുറിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തിൽ വിവരിച്ചിട്ടുണ്ട്. Read more about സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.[…]










