വിസാ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്നത് 30,000 ഇന്ത്യാക്കാര്‍

08:18 am 11/6/2017 പി.പി.ചെറിയാന്‍ വാഷിങ്ടന്‍ : വിസായുടെ കാലാവധി അവസാനിച്ചിട്ടും അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം 30,000 ത്തില്‍ കവിയുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി സമര്‍പ്പിച്ച 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വീസകളില്‍ അമേരിക്കയില്‍ പ്രവേശിച്ചവരുടെ കണക്കുകള്‍ യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചതിലാണ് 2016 അവസാനിക്കുന്നതിനിടെ ഇന്ത്യയിലേക്ക് മടങ്ങി പോകാത്തവരുടെ എണ്ണം ചൂണ്ടിക്കാണിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയവരില്‍ വീസാ കാലാവധി കഴിഞ്ഞിട്ടും 7,39,478 പേര്‍ തങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലഭ്യമായ സ്ഥിതി വിവരക്കണക്കനുസരിച്ച് Read more about വിസാ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്നത് 30,000 ഇന്ത്യാക്കാര്‍[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന്

07:34 am 10/6/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന് ഞായറാഴ്ച നടക്കും. നൈല്‍സിലെ ഫില്‍ഡ് മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W. Kathy Lane, Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. 15 ഇടവകകളുടെ സംഗമ വേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശം ഉണര്‍ത്തി Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന്[…]

പ്രവാസി സ്വത്തുസംരക്ഷണ നിയമം മുഖ്യ അജണ്ടയാവണം – പന്തളം ബിജു തോമസ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

07:30 am 10/6/2017 ലാസ് വെഗാസ്: ഇന്ത്യയിലെ മാറുന്ന സാമൂഹ്യപരിപ്രവര്‍ത്തന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള മലയാളീ പ്രവാസികളുടെ കേരളത്തിലെ സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ ആവിഷ്കരിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി രൂപീകരിച്ച നോര്‍ക റൂട്‌സ് നല്ല രീതിയിലുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ടങ്കിലും, നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത മൂലം പ്രവാസികളുടെ സ്വത്തുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഈ വകുപ്പിന് കൈകാര്യം ചെയ്യുവാന്‍ കഴിയുന്നില്ല. അമേരിക്കന്‍ മലയാളികള്‍ വിസ, പി ഐ ഓ, ഓ സി ഐ കാര്‍ഡ് വിഷയങ്ങളില്‍ Read more about പ്രവാസി സ്വത്തുസംരക്ഷണ നിയമം മുഖ്യ അജണ്ടയാവണം – പന്തളം ബിജു തോമസ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]

ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍

07:25 am 10/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ആധാര്‍ ഉള്‍പ്പെടെ വിവിധ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന് മാസത്തിനകം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. ടിക്കറ്റ് ബുക്കിംഗിനായി ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്ന് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും വ്യക്തമാക്കി. ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നക്കാരെ കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ Read more about ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍[…]

അമേരിക്കയില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉടന്‍; രേഖകള്‍ ഇല്ലാത്തവര്‍ക്ക് രക്ഷയില്ല

07:23 am 10/6/2017 വാഷിങ്ടന്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നിര്‍ദേശങ്ങള്‍ താമസിയാതെ കോണ്‍ഗ്രസിന് മുന്നിലെത്തും. നിലവിലെ നികുതി നിയമം അനുസരിച്ച് രാജ്യത്ത് രേഖകള്‍ ഇല്ലാതെ എത്തിയവര്‍ക്ക് ഒരു ഇന്‍ഡിവിഡ്വല്‍ ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഐടിഐഎന്‍) ഉപയോഗിച്ച് ആശ്രിതരായ കുട്ടികളുടെ പേരില്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റും റിഫണ്ടബിള്‍ അഡീഷണല്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റും അവകാശപ്പെട്ട് നികുതി ഇളവ് നേടാം. ഐടിഐഎന്‍ നിലവില്‍ വന്നത് 1996 ലാണ്. വിദേശീയര്‍ക്കും ഈ പദ്ധതി പ്രകാരം അമേരിക്കന്‍ നികുതി നിയമങ്ങള്‍ Read more about അമേരിക്കയില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉടന്‍; രേഖകള്‍ ഇല്ലാത്തവര്‍ക്ക് രക്ഷയില്ല[…]

പമ്പയുടെ മാതൃദിനാഘോഷവും കുടുംബ സംഗമവും വര്‍ണ്ണാഭമായി

07 pq am 9/6/2017 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളുംസംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ പതിനാറുവര്‍ഷമായി പമ്പ തുടര്‍ന്നു പോരുന്ന മാതൃദിനാഘോഷവുംവാര്‍ഷികകുടുംബ സംഗമവും ഈ വര്‍ഷംമെയ് 13 ശനിയാഴ്ച നോത്ത്ഈസ്റ്റ്ഫിലാഡല്‍ഫിയായിലെകണ്‍സ്റ്റാര്‍ട്ടര്‍ ബാങ്ക്വറ്റ്ഹാളിലാണ്‌സംഘടിപ്പിച്ചത്. പമ്പ പ്രസിഡന്റ്അലക്‌സ്‌തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.എസ് കോണ്‍ഗ്രസ്മാന്‍ ഡുവൈറ്റ് എവന്‍സ് മുഖ്യഅതിഥിയായിരുന്നു. ആശംസകള്‍ നേരാന്‍ പെന്‍സില്‍വേനിയസ്റ്റേറ്റ്‌സെനറ്റര്‍ജോണ്‍ സബറ്റീനി, ഫിലാഡല്‍ഫിയസിറ്റികണ്‍ട്രോളര്‍ അലന്‍ ബക്കോവിസ്റ്റ,് ഫിലാഡല്‍ഫിയസിറ്റിചീഫ് പോലീസ് ഇന്‍സ്‌ഫെറ്റര്‍ Read more about പമ്പയുടെ മാതൃദിനാഘോഷവും കുടുംബ സംഗമവും വര്‍ണ്ണാഭമായി[…]

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികളെ തെരഞ്ഞുടുത്തു

07:00 am 9/6/2017 ന്യൂ യോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംഘടനാ യായ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക( ഫൊക്കാന)യുടെ ന്യൂ യോര്‍ക്ക് റീജിയന്റെ ഭാരവാഹികളായി മേരിക്കുട്ടി മൈക്കിള്‍ (സെക്രട്ടറി ) മേരിക്കുട്ടി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) സജി പോത്തന്‍ (ട്രെഷറര്‍ ) എന്നിവരെ തെരഞ്ഞുടുത്തതായി റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഫൊക്കാനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മേരിക്കുട്ടി മൈക്കിള്‍ ന്യൂയോര്‍ക്കിലെ സാമുഖ്യ Read more about ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികളെ തെരഞ്ഞുടുത്തു[…]

അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു

06:58 am 9/6/2017 പി.പി. ചെറിയാന്‍ ഒര്‍ലാന്റൊ (ഫ്ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി വലിപ്പവുമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു.വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും വലിയ അപകടം ഒഴിവായതായി വിമാനതാവള അധികൃതര്‍ അറിയിച്ചു. ഒര്‍ലാന്റൊ എക്സിക്യൂട്ടീവ് എയര്‍ പോര്‍ട്ടിലായിരുന്നു സംഭവം. റണ്‍വേയ്ക്ക് സമീപമുള്ള തടാകത്തില്‍ നിന്നും രാവിലെയാണ് അലിഗേറ്റര്‍ റണ്‍വേയില്‍ എത്തിയത്. ഇടിയുടെ ആഘാതത്തില്‍ അലിഗേറ്റര്‍ കൊല്ലപ്പെട്ടുവെങ്കിലും, വിമാനം അപകടം കൂടാതെ പൈലറ്റ് ലക്ഷ്യസ്ഥാനത്തെത്തിച്ചു.സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഏവിയേഷന്‍ Read more about അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു[…]

ജലീറ്റ് ജോര്‍ജ് 2017 ലെ വാലിഡക്‌ടോറിയന്‍

06:56 am 9/6/2017 ഡാലസ്: ഇര്‍വിംഗ് വാലിറാഞ്ചിലുള്ള റാഞ്ച് വ്യൂ ഹൈസ്ക്കൂള്‍ (CFB, ISD) 2017 ലെ വാലിഡക്‌റ്റോറിയന്‍ ആയി ജലീറ്റ് ജോര്‍ജ് ഗ്രാജുവേറ്റ് ചെയ്തു. IB പ്രോഗ്രാമിലും ടഅഠ ലും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. ദൈവാനുഗ്രവും അദ്ധ്യാപകരുടെ പ്രോത്‌സാഹനവും കുടുംബത്തിന്റെ പിന്തുണയും ആണ് ഈ വിജയത്തിന്റെ പിന്നില്‍ എന്ന് യു.എന്‍.ടി യിലെ കൊളോസിയത്തില്‍ വച്ച് നടന്ന ഗ്രാജുവേഷന്‍ സെറിമണിയിലെ വാലിഡക്‌ടോറിയല്‍ പ്രസംഗത്തില്‍ ജലീറ്റ് അനുസ്മരിച്ചു. മെഡിസിനില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്ന Read more about ജലീറ്റ് ജോര്‍ജ് 2017 ലെ വാലിഡക്‌ടോറിയന്‍[…]

ഡബ്ല്യൂ.എം.സി. ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി

06:54 am 9/6/2017 ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ് ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെല്ലത്തിന്റെ പിതാവ് കുര്യന്‍ തോമസ് ചെല്ലേത്ത് (81) കല്ലിശ്ശേരിയില്‍ പ്രായാധിക്യം മൂലം നിര്യാതനായി. കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമായ പരേതന്‍ കസ്റ്റംസ് സൂപ്രണ്ടായി ജോലിയില്‍ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. അമേരിക്കയില്‍ പലതവണ മക്കളുടെ കൂടെ താമസിച്ചിരുന്ന പരേതന്‍ അടുത്ത കാലത്തു ആണ് നാട്ടില്‍ എത്തിയത്. പരേതന്‍ ആദ്യകാല പെന്റികോസ്തു വിശ്വാസിയും ഐ. പി. സി. Read more about ഡബ്ല്യൂ.എം.സി. ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി[…]