സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
01.45 AM 29/10/2016 കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
01.45 AM 29/10/2016 കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
10.38 PM 27/10/2016 സൂററ്റ്: ജീവനക്കാര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. 400 ഫഌറ്റുകളും 1260 കാറുകളുമാണ് ധൊലാക്കിയ ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്കു നല്‍കുന്നത്. 51 കോടി രൂപയാണ് ഇതിനു ചെലവു വരുന്നതെന്ന് ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദീപാവലിക്ക് 491 കാറുകളും 200 ഫഌറ്റുകളുമായിരുന്നു ധോലാക്കിയയുടെ ദീപാവലി സമ്മാനം. 2011 മുതലാണ് ധൊലാക്കിയ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന Read more about ജീവനക്കാര്‍ക്ക് സാവ്ജി ധൊലാക്കിയയുടെ ദീപാവലി സമ്മാനം 400 ഫഌറ്റുകളും 1260 കാറുകളും[…]
12:16 PM 20/10/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് 22,680 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ബുധനാഴ്ച 22,600 രൂപയായിരുന്നു പവൻവില. രാജ്യാ
11:09 am 15/10/2016 മുംബൈ: ലോകത്തെ ഏറ്റവും വലിയ വാഹന ഉല്‍പാദകരില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. ഓര്‍ഗനൈസേഷന്‍ ഇന്‍റര്‍നാഷനല്‍ കണ്‍സ്ട്രക്ടേഴ്സ് ഡി ഓട്ടോമൊബൈല്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016ല്‍ ഇതുവരെ രാജ്യത്ത് 25.7 ലക്ഷം കാറുകളാണ് ഉല്‍പാദിപ്പിച്ചതെന്ന് റിപ്പോര്‍ട്ടു പറയുന്നു. ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ, യാത്രാ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കണക്കാണിത്. ചൈന, യു.എസ്, ജപ്പാന്‍, ജര്‍മനി എന്നിവ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. 2015ല്‍ ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. ദക്ഷിണ കൊറിയയായിരുന്നു കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്ത്. Read more about ലോകത്തെ ഏറ്റവും വലിയ വാഹന ഉല്‍പാദകരില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം.[…]
10:29 am 8/10/2016 കൊച്ചി: സ്വർണ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് വിലയിൽ കുറവുണ്ടാകുന്നത്. പവന് 120 രൂപയാണ് ഇന്ന് താഴ്ന്നത്. 22,480 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു.
12;54 pm 6/10/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 120 കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. മൂന്നു ദിവസത്തെ സ്ഥിരതക്ക് ശേഷം ഒക്ടോബർ നാലിനാണ് വില 23,040 രൂപയിലേക്ക് താഴ്ന്നത്. അഞ്ചാം തീയതി 22,720 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.84 ഡോളർ കുറഞ്ഞ് 1,264.92 ഡോളറിലെത്തി.
09:37 am 4/10/2016 കൊച്ചി: ഒക്ടോബർ മാസത്തിന്‍റെ ആരംഭത്തിൽ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 കുറഞ്ഞ് 23,120 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 30 വെള്ളിയാഴ്ച 23,280 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2.47 ഡോളർ കൂടി 1,315.77 ഡോളറിലെത്തി.
03:03 pm 1/10/2016 ഓണത്തിന് സംസ്ഥാനത്തെ കാര്‍ വില്‍പ്പനയില്‍ കുതിപ്പ്. 660 കോടി രൂപയുടെ കാര്‍ വില്‍പ്പനയാണ് ഒരുമാസത്തിനിടെ നടന്നത്. പതിവ് തെറ്റിക്കാതെ മലയാളികളുടെ പ്രിയ ബ്രാന്‍ഡ് മാരുതി സുസുക്കി ഇത്തവണയും വില്‍പ്പനയില്‍ ഒന്നാമതെത്തി. ഇലക്ട്രോണിക് വിപണിക്ക് മാത്രമല്ല, കാര്‍ വിപണിക്കും ഇത്തവണത്തെ ഓണം ചാകരക്കാലമായിരുന്നു. കാര്‍ വില്‍പ്പനയില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായത്. ഇന്ധന വില കുറഞ്ഞതിനൊപ്പം ആകര്‍ഷക വായ്പകളുമായി ബാങ്കുകള്‍ എത്തിയതും വില്‍പ്പന കൂട്ടുന്നതില്‍ നിര്‍ണായകമായി. ശരാശരി 15,000 കാറുകളാണ് പ്രതിമാസം സംസ്ഥാനത്ത് Read more about കാര്‍ വില്‍പ്പനയില്‍ കുതിപ്പ്.[…]
01:12 pm 27/9/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.
12:01 PM 24/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 23,480 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,935 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 20നാണ് പവൻവില 23,280 രൂപയിലേക്ക് താഴ്ന്നത്. സെപ്റ്റംബർ 22ന് 120 കൂടി 23,400ലേക്ക് എത്തി. ഈ വില വെള്ളിയാഴ്ചയും തുടർന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.07 ഡോളർ കൂടി 1,337.27 ഡോളറിലെത്തി.