ജിയോക്ക്​ 50 മില്യൺ ഉപഭോക്​താക്കൾ :റിലയൻസ്​ ജിയോ.

റിലയൻസ്​ ജിയോക്ക് 50 മില്യൺ 12:30 PM 29/11/2016 മുംബൈ: സെപ്​തംബർ ഒന്നിന്​ ​ഇന്ത്യയിൽ ലോഞ്ച്​ ചെയ്​ത മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോക്ക്​ 83 ദിവസത്തിനുള്ളിൽ 50 മില്യൺ ഉപഭോക്​താക്കളുണ്ടെന്ന്​ റിലയൻസ്​ ജിയോ. ഗംഭീര ഒാഫറുകളായിരുന്നു ജിയോ ഇന്ത്യയിൽ അവതരിപ്പിച്ചത്​. 2016 ഡിസംബർ 31 വരെ ജിയോയിലുടെ ലഭിക്കുന്ന സേവനങ്ങളെല്ലാം പൂർണമായും സൗജന്യമായിരുന്നു. ഇതാണ്​ ജിയോക്ക്​ കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം ഉപഭോക്​താക്കളെ സമ്മാനിച്ചതെന്ന്​ റിലയൻസ്​ ​ജിയോ പ്രതിനിധി ദേശീയ ദിനപത്രമായ ടൈംസ്​ ഒാഫ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിൽ Read more about ജിയോക്ക്​ 50 മില്യൺ ഉപഭോക്​താക്കൾ :റിലയൻസ്​ ജിയോ.[…]

സ്വർണവില കുറഞ്ഞു; പവന് 22,240 രൂപ

01:09 PM 21/11/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നവംബർ ഒമ്പതിനാണ് പവൻ വില 23,480ൽ നിന്ന് 22,880 രൂപയിലേക്ക് ഉയർന്നത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി ഈ വിലയിൽ മാറ്റമില്ലായിരുന്നു. നവംബർ 19ന് 480 രൂപ കുറഞ്ഞ് 22,400ലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4.62 ഡോളർ കൂടി 1,213.21 ഡോളറിലെത്തി.

ടാറ്റ കെമിക്കൽസ് ഡയറക്ടർ ഭാസ്കർ ഭട്ട് രാജിവച്ചു

01.23 PM 11/11/2016 ന്യൂഡൽഹി: ടാറ്റ കെമിക്കൽസ് ഡയറക്ടർ ഭാസ്കർ ഭട്ട് രാജിവച്ചു. കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടർമാർ ടാറ്റ ഗ്രൂപ്പ് ചെർമാൻ സ്‌ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുകയും ഏകകണ്ഠമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടർന്നാണ് ഭട്ടിന്റെ രാജി. ബോർഡ് യോഗത്തിൽ തന്റെ വാദങ്ങൾ പൂർണമായി അവഗണിക്കപ്പെട്ടതായി അദ്ദേഹം രാജിക്കത്തിൽ ആരോപിക്കുന്നു.

മിസ്ത്രിയുടെ പുറത്താകലിനു ലൈംഗീകാരോപണം കാരണമായെന്നു റിപ്പോർട്ട്

01.07 PM 11/11/2016 മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയുടെ പുറത്താകലിലേക്കു നയിച്ചത് ലൈംഗീക ആരോപണങ്ങളെന്നും സൂചന. കഴിഞ്ഞമാസം 24നാണ് മിസ്ത്രി ചെയർമാൻ സ്‌ഥാനത്തുനിന്ന് പുറത്തായത്. മോശം ഭരണത്തെ തുടർന്നാണ് പുറത്താക്കൽ എന്നു പറയുന്നുണ്ടെങ്കിലും ലൈംഗീക ആരോപണങ്ങളും മിസ്ത്രിക്കു തിരിച്ചടിയായതായി ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഹോട്ടൽസ് മേധാവി രാകേഷ് സർണയ്ക്കെതിരേ കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി ലൈംഗീക പീഡനത്തിനു പരാതി നൽകിയിരുന്നു. ഹയാത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്‌ഥനായ Read more about മിസ്ത്രിയുടെ പുറത്താകലിനു ലൈംഗീകാരോപണം കാരണമായെന്നു റിപ്പോർട്ട്[…]

ഒാഹരി വിപണികളിൽ ഉയർച്ച

05:55 PM 08/11/2016 മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഒാഹരി വിപണികളിൽ ഉയർച്ചയുണ്ടായി. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എക്​സിറ്റ്​ പോൾ ഫലങ്ങൾ കഴിഞ്ഞയാഴ്​ച വിപണിയുടെ തകർച്ചക്ക്​ കാരണമായിരുന്നു. വിപണിക്ക്​ പ്രിയപ്പെട്ട ഹിലരി ക്​ളിൻറൺ പ്രസിഡൻറാവാൻ സാധ്യത കുറവാ​െണന്ന എക്​സിറ്റ്​പോൾ ഫലങ്ങളാണ്​ വിപണിയെ സ്വാധിനിച്ചത്​. ബോംബൈ സ്​റ്റാക്​ എക്​സേഞ്ച്​ സൂചിക സെൻസെക്​സ്​ 132.15 പോയിൻറ്​ ഉയർന്ന്​ 27,591.14ലാണ്​ വ്യാപരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തിൽ തന്നെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി 46.50 പോയിൻറ്​ ഉയർന്ന്​ 8,543.55 Read more about ഒാഹരി വിപണികളിൽ ഉയർച്ച[…]

സ്കോഡ റാപ്പിഡ് ഫേസ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ

01.57 AM 04/11/2016 ന്യൂഡൽഹി: സ്കോഡ റാപ്പിഡിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 2016 റാപ്പിഡ് ഫേസ്ലിഫ്റ്റ് എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന മോഡലിൽ, ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ലഭ്യമാകുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ എത്തിയിട്ടുള്ള റാപ്പിഡിന് ഡൽഹി എക്സ്ഷോറൂം 8.27–11.36 ലക്ഷം, 9.48–12.67 ലക്ഷം എന്ന യഥാക്രമത്തിലാണ് വില. 2011ൽ റാപ്പിഡ് പുറത്തിറക്കിയശേഷം ഏറ്റവും മെച്ചപ്പെട്ട മാറ്റം വരുത്തിയാണ് ഇപ്പോൾ ഫേസ്ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. 1.6 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ Read more about സ്കോഡ റാപ്പിഡ് ഫേസ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ[…]

ജിയോയെക്കുറിച്ച് ഏയര്‍ടെല്‍ അവസാനം അഭിപ്രായം പറഞ്ഞു

01.14 AM 04/11/2016 മുംബൈ: ജിയോയുടെ ഫ്രീ ഓഫറുകളെക്കുറിച്ച് എയര്‍ടെല്‍ മേധാവി ആദ്യമായി പ്രതികരിക്കുന്നു. എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗോപാല്‍ വിത്തലാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടെലികോം രംഗത്ത് ജിയോ നിലനില്‍ക്കുമെന്നും വരും കാലത്ത് ഈ രംഗങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു വരെ ജിയോ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ഉപയോക്താക്കളുടെ കൈയ്യില്‍ നിന്ന് യാതൊരു തരത്തിലുമുള്ള നിരക്കുകളും ഈടാക്കിയിരുന്നില്ല. ഓഫറിന്‍റെ കാലാവധി കൂട്ടിയതോടു കൂടി ഇനിയും കൂടുതല്‍ ഉപയോക്താക്കള്‍ Read more about ജിയോയെക്കുറിച്ച് ഏയര്‍ടെല്‍ അവസാനം അഭിപ്രായം പറഞ്ഞു[…]

ഇൻസ്​റ്റഗ്രാമിൽ ഇനി ഷോപ്പിങും

03:11 PM 02/11/2016 ന്യുയോർക്ക്​: ഫേസ്​ബുക്കി​െൻറ ഫോ​േട്ടാ ഷെയറിങ്​ ആപ്പായ ഇൻസ്​റ്റഗ്രാമിൽ ഷോപ്പിങിനുള്ള ​സംവിധാനവും ഫേസ്​ബുക്ക്​ കൂട്ടിചേർക്കുന്നു. ആദ്യ ഘട്ടത്തിൽ അമേരിക്കയിലാണ്​ സേവനം ലഭ്യമാകുക. റീടെയിൽ വിൽപന്നക്കാർക്ക്​ 5 ഉൽപ്പന്നങ്ങൾ വരെ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റുകളിലുടെ കാണിക്കാം, ഇതുമായി ബന്ധപ്പെട്ട ടാഗുകളിലുടെ ഉൽപ്പന്നങ്ങളെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന്​ ഇൻസ്​റ്റഗ്രാം അറിയിച്ചു. ​”ഷോപ്പ്​ നൗ​’ എന്ന ഇൻസ്​റ്റഗ്രാമിലെ ലിങ്കിൽ ക്​ളിക്ക്​ ചെയ്​താൽ ​ഷോപ്പിങ്​ വെബ്​സൈറ്റി​ലേക്ക്​ പോകാൻ സാധിക്കും പിന്നീട്​ ഇൗ വെബ്​ സൈറ്റ്​ വഴി ഷോപ്പ്​​ ചെയ്യാവുന്നതാണ്​. ഉപഭോക്​താക​​െള Read more about ഇൻസ്​റ്റഗ്രാമിൽ ഇനി ഷോപ്പിങും[…]

സുബാരു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

09.21 AM 30/10/2016 ടോക്കിയോ: വാഹന നിർമാതാക്കളായ സുബാരു യുഎസിൽനിന്നു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു. തുടർച്ചയായ ഉപയോഗം മൂലം വാഹനങ്ങളുടെ ടർബോ ചാർജർ എയർ പമ്പ് ചൂടാകുന്നതുമൂലമാണു വാഹനങ്ങൽ തിരിച്ചു വിളിക്കുന്നത്. 2007 മുതൽ 2014 വരെ പുറത്തിറങ്ങിയ വിവിധ മോഡൽ കാറുകളും എസ്യുവികളുമാണ് തിരിച്ചു വിളിക്കുന്നത്. ക്രമാതീതമായി ടർബോ ചാർജർ എയർ പമ്പ് ചൂടായതുമൂലം രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചായി സർക്കാർ റിപ്പോർട്ടുകൾ നിലവിലൂണ്ട്. എന്നാൽ ഇതുമൂലം ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നും വാഹനങ്ങളുടെ Read more about സുബാരു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു[…]