ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

12.13 AM 27/01/2017 മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതൽ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്‍റെ വില നിശ്ചയിച്ചിരിക്കുന്നത്. പൂനെ, ധർവാഡ്, പാന്‍റ്നഗർ, ലക്നോ എന്നിവിടങ്ങളിലാണ് ബസിന്‍റെ നിർമാണം, രൂപകൽപ്പന എന്നിവ നടക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിൽ Read more about ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു[…]

എച്ച്ഡിഎഫ്‌സി വായ്പാ പലിശ നിരക്ക് കുറച്ചു

03:11 pm 20/1/2017 വിദേശ ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകം ദില്ലി: ഭവന വായ്പാരംഗത്തെ പ്രമുഖരായ എച്ച്ഡിഎഫ്‌സി നിലവിലുള്ള വായ്പകളുടെ പലിശനിരക്ക് 0.15% കുറച്ചു. വിദേശ ഇന്ത്യക്കാരുടെ വായ്പകള്‍ക്കും ഇളവു ബാധകമാണ്.

ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറുകയാണ് പാന്‍കാര്‍ഡ്.

08:35 am 18/1/2017 പുതിയ സാമ്പത്തികനയങ്ങളുടെ കാലത്ത് പൗരന് ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറുകയാണ് പാന്‍കാര്‍ഡ്. ആദായനികുതി വകുപ്പ് വിതരണം ചെയ്യുന്ന പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡ് എന്ന പാന്‍ കാര്‍ഡ് ഉണ്ടെങ്കിലേ മിക്കവാറും സാമ്പത്തികയിടപാടുകളെല്ലാം നടക്കൂ. ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്ഥലമിടപാട് തുടങ്ങി ലക്ഷം രൂപയില്‍ കൂടുതല്‍ തുകക്ക് സ്വര്‍ണംവാങ്ങല്‍, രണ്ടുലക്ഷം രൂപയില്‍ കൂടുതലുള്ള തുകയുടെ കൈമാറ്റം അങ്ങനെ എന്തിനും ഏതിനും പാന്‍ കാര്‍ഡ് വേണം. പാന്‍ നിര്‍ബന്ധമാക്കിത്തുടങ്ങിയതിനുശേഷം ഇത്രയും കാലത്തിനിടക്ക് കാര്‍ഡിന്‍െറ രൂപത്തിലും ഭാവത്തിലും Read more about ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറുകയാണ് പാന്‍കാര്‍ഡ്.[…]

സ്വർണ വില വീണ്ടും കൂടി

12.06 AM 13/01/2017 കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് 160 രൂപ പവന് വർധിച്ചു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

നോട്ട് റദ്ദാക്കൽ: വാഹന വിൽപ്പനയിൽ തിരിച്ചടി

10.26 PM 10/01/2017 ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വാഹന വിൽപ്പനയിൽ കനത്ത തിരിച്ചടി സൃഷ്ടിച്ചതായി കണക്കുകൾ. നോട്ടു റദ്ദാക്കലിനുശേഷം ഡിസംബർ മാസത്തിൽ വാഹന വിൽപ്പന 18.66 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽസ് മാനുഫാക്ച്ചേഴ്സ്(എസ്ഐഎഎം) ആണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. സ്കൂട്ടർ, കാർ, ബൈക്ക് എന്നിവയുടെ വിൽപ്പനയാണ് കുറഞ്ഞത്. അതേസമയം, വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 1.15 ശതമാനം വർധിച്ചു. കഴിഞ്ഞ 16 വർഷത്തെ വാഹന വിൽപ്പനയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചത്. 2015 Read more about നോട്ട് റദ്ദാക്കൽ: വാഹന വിൽപ്പനയിൽ തിരിച്ചടി[…]

സ്വർണ വിലയിൽ മാറ്റമില്ല

12.38 PM 09/01/2017 കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസമായി സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

സ്മാർട് ഫോൺ വിപണിയിൽ ചൈനയുടെ മുന്നേറ്റം

02.06 PM 08-01-2017 മുംബൈ: ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ മികച്ച വില്പന നേട്ടം കൊയ്യുന്നുവെന്ന് കണക്കുകൾ. ചൈനീസ് കമ്പനികളുടെയത്ര പരസ്യ കാമ്പയിനുകൾ നടത്താനോ മികച്ച മോഡലുകൾ നൽകാനോ സാധിക്കാതെ ഇന്ത്യൻ ബ്രാൻഡുകൾ നഷ്ടവും കുറിക്കുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള ആഗോള ബ്രാൻഡായ സാംസംഗിനു ഇന്ത്യൻ വിപണിയിൽ ചൈനീസ് ഫോണുകൾക്ക് മുന്നിൽ അടിതെറ്റുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 30 ശതമാനം വിപണി വിഹിതം സാംസംഗിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ വിഹിതം 21 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഇന്ത്യൻ Read more about സ്മാർട് ഫോൺ വിപണിയിൽ ചൈനയുടെ മുന്നേറ്റം[…]

രാജ്യത്തെ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതിയുടെ ബുക്കിങിൽ 20 ശതമാനം കുറവ്​ .

08:50 am 25/12/2016 മുംബൈ: നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം രാജ്യത്തെ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതിയുടെ ബുക്കിങിൽ 20 ശതമാനം കുറവ്​ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്​ടോബർ, നവംബർ മാസത്തെ കണക്കുകളുമായി താരത്മ്യം ചെയ്യു​േമ്പാഴാണ്​ കാറുകളുടെ ബുക്കിങിൽ കുറവ്​ വന്നത്​​. എന്നാൽ ഡിസംബറിൽ കാറുകളുടെ ബുക്കിങിൽ 7 ശതമാനത്തി​െൻറ വർധനയുണ്ടായിട്ടുണ്ട്​. നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം കാറുകളുടെ ബുക്കിങിൽ നവംബർ മാസത്തിൽ 20 ശതമാനത്തി​െൻറ കുറവുണ്ടായി. അതു വരെ കാറുകളുടെ ബുക്കിങിൽ വർധനയാണ്​ രേഖപ്പെടുത്തിയിരുന്നതെന്നും Read more about രാജ്യത്തെ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതിയുടെ ബുക്കിങിൽ 20 ശതമാനം കുറവ്​ .[…]

സ്വർണ്ണ വില: പവന്​ 240 രൂപ​ കുറഞ്ഞ്​ 20,960 രൂപയിലെത്തി.

01:22 pm 15/12/2016 കൊച്ചി: നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ ഇടിവ്​ വന്ന സ്വർണവിപണിയിൽ വീണ്ടും തിരിച്ചടി. പവന്​ 240 രൂപ​ കുറഞ്ഞ്​ 20,960 രൂപയിലെത്തി. ഗ്രാമിന്​ 30 രൂപയാണ്​ താഴ്​ന്നത്​. സ്വർണം ഗ്രാമിന്​ 2590 രൂപയിലാണ്​ വ്യാപാരം നടക്കുന്നത്​. ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്​. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപക്ക്​ താഴെ എത്തിയത്. നോട്ട്​ പിൻവലിക്കലിനു ശേഷമുള്ള ഒന്നരമാസത്തിനിടെ പവന്‍വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര Read more about സ്വർണ്ണ വില: പവന്​ 240 രൂപ​ കുറഞ്ഞ്​ 20,960 രൂപയിലെത്തി.[…]

സെൻസെക്​സ്​ 232 പോയിൻറ്​ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു

11:12 am 12/12/2016 മുംംബെ: ​ക്രൂഡോയിൽ വില ഉയർന്നതും, ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്താനുള്ള സാധ്യതയും, ജി.എസ്​.ടി ബില്ല്​ സംബന്ധിച്ച്​ ആശങ്കകളും ഇന്നും ഒാഹരി വിപണിയെ ബാധിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 231.94 പോയിൻറ്​ താഴ്​ന്ന്​ 26,515.24 ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി 90.95 പോയിൻറ്​ താഴ്​ന്ന്​ 8,170.80തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ഒ.എൻ.ജി.സി,ടി.സി.എസ്​, എൻ.ടി.പി.സി, സൺഫാർമ, പവർഗ്രിഡ്​ എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കി​യപ്പോൾ ഏഷ്യൻ പെയിൻറ്​, ആക്​സിസ്​ ബാങ്ക്​, ബജാജ്​ ഒാ​േട്ടാ, ഹീറോ മോ​േട്ടാ കോർപ്പ്​ Read more about സെൻസെക്​സ്​ 232 പോയിൻറ്​ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു[…]