സ്വർണ വിലയിൽ നേരിയ കുറവുണ്ടായി.

12:43 pm 29/3/2017 കൊച്ചി: പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു.

899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറുമായി എയർ എഷ്യ

08:22 am 15/3/2017 മുംബൈ: ആഭ്യന്തര വിമാന യാത്ര നിരക്കിൽ വൻ ഇളവുകളുമായി എയർ എഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറാണ്​ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. സെപ്​തംബർ ഒന്ന്​ മുതൽ 2018 ജൂൺ അഞ്ച്​ വരെയാണ്​ ഇൗ ഒാഫർ പ്രകാരം യാത്ര ചെയ്യാൻ സാധിക്കുക. ഒാഫർ ലഭ്യമാകണമെങ്കിൽ മാർച്ച്​ 19നകം ടിക്കറ്റുകൾ ബുക്ക്​ ചെയ്യണം. ഹൈദരാബാദിൽ നിന്ന്​ ബംഗളൂരുവിലേക്ക് ഒാഫർ പ്രകാരം​ 899 രൂപ നൽകി പറക്കാം. കേരളത്തിൽ കൊച്ചിയിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ 1299 രൂപയും Read more about 899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറുമായി എയർ എഷ്യ[…]

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

01:10 pm 6/3/2017 കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യയിൽ വാട്സ്ആപിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്നു വാട്സ്ആപ് സഹസ്ഥാപകൻ .

09:22 am 25/2/2017 ന്യൂഡൽഹി: ഇന്ത്യയിൽ വാട്സ്ആപിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്നു വാട്സ്ആപ് സഹസ്ഥാപകൻ ബ്രയിൻ അക്റ്റണ്‍. ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളുമായി സംവദിക്കുന്പോളായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്സ്ആപിന്‍റെ ഇന്ത്യൻ സംഭാവനകളെ കേന്ദ്രികരിച്ചായിരുന്നു ചർച്ചകൾ. വാട്സ്ആപിന്‍റെ പുതിയ ഫീച്ചറും ചർച്ചാവിഷയമായി. വാട്സ്ആപ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാണ്.

ഇന്ത്യൻ ഐ.ടി യെ അമേരിക്ക തള്ളിയെങ്കിലും യൂറോപ്പ് സ്വീകരിക്കുന്നു.

05:50 pm 22/2/2017 ബ്രസൽസ്​​: എച്ച്​–1ബി വിസയുടെ കാര്യത്തിലുൾപ്പടെ ഇന്ത്യൻ ഐ.ടി മേഖലക്ക്​ തിരിച്ചടിയായേക്കാവുന്ന നടപടികളുമായി അമേരിക്ക മുന്നോട്ട്​ പോവുമ്പോഴും രാജ്യത്തിന്​​ അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ്​ യൂറോപ്പ്​. കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ തയാറാണെന്നാണ്​ യൂറോപ്യൻ യൂണിയൻ അറിയിച്ചു. അമേരിക്കൻ പ്രസിഡൻറ്​ ​ഡോണാൾഡ്​ ട്രംപി​െൻറ നയം യൂറോപ്പിനും തിരിച്ചടിയാണ്​. എങ്കിലും കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ യൂറോപ്പിന്​ കഴിയും. വിദഗ്​ധരായ ​െഎ.ടി പ്രൊഫഷണലുകളാണ്​ ഇന്ത്യയിലുള്ളതെന്നു ഇ.യു പ്രതിനിധി ഡേവിഡ്​ മക്​ലിസ്​റ്റർ പറഞ്ഞു. നേരത്തെ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ Read more about ഇന്ത്യൻ ഐ.ടി യെ അമേരിക്ക തള്ളിയെങ്കിലും യൂറോപ്പ് സ്വീകരിക്കുന്നു.[…]

സ്വർണ വിലയിൽ വർധന

02:09 pm 17/2/2017 കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 22,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ഇന്ന് 120 രൂപ കൂടി വർധിച്ചത്.

സ്വർണ വിലയിൽ കുറവ്

12:07 pm 10/2/2017 കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് പവന്‍റെ വിലയിൽ കുറവുണ്ടാകുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.

07:00 pm 5/2/2017 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,000 രൂപ ഗ്രാമിന് 2,750 രൂപ. നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,213 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

ഓഹരി വിപണിയില്‍ ഉണര്‍വ്

12:44 pm 2/1/2017 ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ഇപ്പോള്‍ നില മെച്ചപ്പെടുത്തി. സെന്‍സെക്സ് 345 പോയന്റിന്റെ നേടത്തോടെ 28,001 എന്ന നിലയിലും നിഫ്റ്റി 50 പോയന്റിന്റെ നേട്ടത്തോടെ 8,641 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്. ഇന്ത്യന്‍ രൂപയും യുഎസ് ഡോളറിനെതിരെ നേട്ടത്തിലാണ്.