ഓണത്തിന് ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണിയും

02.28 AM 07-09-2016 ഓണത്തിനൊരുങ്ങി ഓണ്‍ലൈന്‍ വിപണി. വസ്ത്രങ്ങള്‍ക്കും ഇലക്്യുട്രോണിക് സാധനങ്ങള്‍ക്കുമെല്ലാം പ്രമുഖ സൈറ്റുകള്‍ വന്‍ വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഓണം പ്രമാണിച്ച് ഓഫറുകളുടെ പെരുമഴയാണ്. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങി വലുതും ചെറുതുമായ ഓണ്‍ലൈന്‍ വാണിജ്യ കമ്പനികളെല്ലാം ഓണം ഓഫറുമായി രംഗത്തുണ്ട്. ഓണത്തിനായി പ്രത്യേക പേജും സജ്ജം. ആവശ്യക്കാര്‍ ഏറെയുള്ള മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവക്കാണ് കൂടുതല്‍ ഓഫറുകള്‍. ഓണം പ്രമാണിച്ച് തനത് കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. കേരള Read more about ഓണത്തിന് ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണിയും[…]

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

02.21 PM 05-09-2016 കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 23,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,905 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സാംസംഗ് ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ തിരികെവിളിക്കുന്നു

01.16 AM 03-09-2016 സാംസംഗിന്റെ ഏറ്റവും പുതിയ ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി തിരികെവിളിക്കുന്നു. ചാര്‍ജിംഗിനിടെ ഫോണുകള്‍ക്ക് തീപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ട്-7 ശ്രേണിയിലെ എല്ലാ ഫോണുകളും തിരികെവിളിക്കാന്‍ സാംസംഗ് തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ് കഴിഞ്ഞ മാസമാണ് അവരുടെ അഭിമാനപദ്ധതിയായി ഗാലക്‌സി നോട്ട് -7 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. സാംസംഗിന്റെ മുഖ്യ എതിരാളികളായ ആപ്പിള്‍ അടുത്തയാഴ്ച അവരുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഫോണുകള്‍ പിന്‍വലിക്കുന്നത് കമ്പനിക്ക് ഏറെ Read more about സാംസംഗ് ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ തിരികെവിളിക്കുന്നു[…]

റിയലന്‍സ് ജിയോ നിരക്കുകള്‍ പ്രഖ്യാപിച്ചു

12.27AM 03-09-2016 രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെ അമ്പരിപ്പിച്ച് റിയലന്‍സ് ജിയോ. പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൗജന്യമായി ട്രയല്‍ ഓഫര്‍ നല്‍കിയാണ് ജിയോ തങ്ങളുടെ ടെസ്റ്റിംഗ് ആരംഭിച്ചത്. തുടര്‍ന്നുള്ള നിരക്ക് സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പരിഹാരമായാണ് റിയലന്‍സ് ജിയോ സ്ഥാപകന്‍ മുകേഷ് അംബാനി ജിയോ നിരക്കുകള്‍ പരിചയപ്പെടുത്തിയത്. ജിയോ ഓഫറുകള്‍ ഇങ്ങനെ റോമിങ് അടക്കം ഫോണ്‍കോളുകളും എസ്എംഎസുകളും തികച്ചും സൗജന്യം ഒരു ജിബി 4 ജി ഡാറ്റയ്ക്ക് അമ്പത് രൂപയാണ് നിരക്ക്. Read more about റിയലന്‍സ് ജിയോ നിരക്കുകള്‍ പ്രഖ്യാപിച്ചു[…]

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

06.12 AM 01-09-2016 സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

സ്വർണവില : പവന് 23,480 രൂപ

01:30 PM 22/08/2016 കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 2,935 രൂപയിലും പവന് 23,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് 18നാണ് പവൻ വില 23,320ൽ നിന്ന് 23,480 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 7.42 ഡോളർ താഴ്ന്ന് 1,332.98 ഡോളറിലെത്തി.

സ്വര്‍ണ വിലയില്‍ മാറ്റമില്ല

11:16 am 12/8/2016 കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 23,160 രൂപയിലും ഗ്രാമിന് 2,895 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ട്.

പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതികളുമായി കല്യാണ്‍ ഡെവലപ്പേഴ്‌സ് രണ്ടു പദ്ധതികള്‍ക്കു തുടക്കമിട്ടു

10:30 am 12/8/2016 തിരുവനന്തപുരം: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സഹോദര സ്ഥാപനമായ കല്യാണ്‍ ഡെവലപ്പേഴ്‌സ് തിരുവനന്തപുരത്ത് പേട്ടയിലും കുടപ്പനക്കുന്നിലുമായി രണ്ട് പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിപൂജയോടെ തുടക്കമിട്ടു. ചടങ്ങില്‍ കല്യാണ്‍ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക്, ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു. 40 അപ്പാര്‍ട്ടുമെന്റുകളുള്ള പേട്ടയിലെ കല്യാണ്‍ സെന്‍ട്രം, 56 അപ്പാര്‍ട്ട്‌മെന്റുകളുള്ള കുടപ്പനക്കുന്നിലെ കല്യാണ്‍ സഫയര്‍ എന്നിവയുടെ നിര്‍മാണം 2019 ഡിസംബറിനു Read more about പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതികളുമായി കല്യാണ്‍ ഡെവലപ്പേഴ്‌സ് രണ്ടു പദ്ധതികള്‍ക്കു തുടക്കമിട്ടു[…]

സ്വര്‍ണ വില കൂടി

01:25 pm 10/8/2016 കൊച്ചി: സ്വര്‍ണ വില കൂടി. പവന് 200 രൂപ കൂടി 23,160 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.