സ്വര്‍ണ വിലയില്‍ മാറ്റമില്ല
11:39AM 8/8/2016 കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
11:39AM 8/8/2016 കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
12:10pm 3/8/2016 കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപ വര്‍ധിച്ച് 23,280 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,910 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
01:21pm 2/8/2016 ന്യൂഡല്‍ഹി: രാജ്യത്തെ അവശ്യമരുന്നുകളുടെ വില കുറച്ചു. 24 ഇനം മരുന്നുകളുടെ വിലയില്‍ 25 ശതമാനം വരെയാണ് വില കുറച്ചത്. കാന്‍സര്‍, എച്ച്‌ഐവി, അണുബാധ, മാനസിക പിരിമുറുക്കം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചത്. ഷെഡ്യൂള്‍-ഒന്ന് വിഭാഗത്തില്‍പ്പെട്ട ഈ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റിയാണ്. ഈ മരുന്നുകളുടെ വിലയുയര്‍ത്താന്‍ കമ്പനികള്‍ക്ക് അധികാരമില്ല. അതേസമയം നോണ്‍-ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ വില വര്‍ഷംതോറും പത്തു ശതമാനം ഉയര്‍ത്താന്‍ മരുന്നുകമ്പനികള്‍ക്ക് അനുവാദം നല്കിയിട്ടുണ്ട്.
12:44pm 29/7/2016 കൊച്ചി: സ്വര്‍ണ വില പവന് 23,000 കടന്നു. ഇന്ന് 80 രൂപയാണ് പവന് വര്‍ധിച്ചത്. 23,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു.
01:39pm 28/07/2016 മുംബൈ: ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ ജബോങ്ങിനെ ഫ്ളിപ്കാര്‍ട്ടിന്‍െറ ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. ഇടപാടില്‍ ജബോങ്ങിന്‍െറ ഉടമസ്ഥരായ ഗ്ളോബല്‍ ഫാഷന്‍ ഗ്രൂപ്പിന് മിന്ത്ര നല്‍കുന്ന തുക പരസ്യപ്പെടുത്തിയിട്ടില്ല. ഇടപാടിലൂടെ 15 ദശലക്ഷം ഉപഭോക്താക്കളുടെ അടിത്തറയുള്ള കമ്പനിയായി ഫ്ളിപ്കാര്‍ട്ട് വളരും. 2012ല്‍ സ്ഥാപിതമായ ജബോങ് 2014ലാണ് ലാറ്റിനമേരിക്കയിലും റഷ്യയിലും മധ്യേഷ്യയിലും ആസ്ട്രേലിയയിലെയും ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനികളെ കൂടി ഉള്‍പ്പെടുത്തി ഗ്ളോബല്‍ ഫാഷന്‍ ഗ്രൂപ് ആയി വികസിച്ചത്. എന്നാല്‍, കുറച്ചുനാളായി നഷ്ടത്തിലായ ജബോങ്ങിനെ രക്ഷപ്പെടുത്താനുള്ള നടപടികളില്‍ ഗ്ളോബല്‍ Read more about ജബോങ്ങിനെ മിന്ത്ര സ്വന്തമാക്കി[…]
01.43 AM 27-07-2016 എസ്ബിടിക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 743 കോടി രൂപ നഷ്ടം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ പ്രവര്‍ത്തനഫലം ബാങ്ക് പുറത്തുവിട്ടു. കിട്ടാക്കടത്തിനുള്ള നീക്കിയിരുപ്പ് കൂടിയതാണു നഷ്ടത്തിനു കാരണം. 1170 കോടി രൂപയാണ് ഈയിനത്തില്‍ നീക്കിവച്ചിരിക്കുന്നത്. മുന്‍ പാദത്തില്‍ ഇത് 533 കോടി രൂപ ആയിരുന്നു. ബാങ്കുകളുടെ കിട്ടാക്കടം കൂടി ബാലന്‍സ് ഷീറ്റില്‍ കാണിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്, നഷ്ടത്തിന്റെ കണക്ക് പെരുകിയത്.
02:06pm 25/07/2016 കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 22,720 രൂപയും ഗ്രാമിന് 2,840 രൂപയിലുമാണ് വ്യാപാരം. ജൂലൈ 22നാണ് പവൻവില 22,800ൽ നിന്ന് 22,720 രൂപയിലേക്ക് താഴ്ന്നത്.
09:20am 24/7/2016 സീയൂള്‍: ദക്ഷിണകൊറിയന്‍ കമ്പനിയായ കിയാ മോട്ടോഴ്‌സ് കോര്‍പ് ഇന്ത്യയില്‍ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങാനായി സ്ഥലമെടുക്കാനെത്തും. സ്ഥലമെടുപ്പ് അടുത്ത മാസം നടക്കുമെന്നാണു സൂചന. വാഹനവില്പനയില്‍ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി മോട്ടോര്‍ കോര്‍പുമായി സഹകരിച്ചാകും കിയയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. നിശ്ചിത ഫാക്ടറിയുടെ പ്രവര്‍ത്തനം 2019ല്‍ തുടങ്ങാനും പ്രതിവര്‍ഷം മൂന്നു ലക്ഷം കിയ വാഹനങ്ങള്‍ പുറത്തിറക്കാനുമാണു പദ്ധതി. കഴിഞ്ഞ വര്‍ഷം 30.5 ലക്ഷം കാറുകളാണ് കിയ മോട്ടോഴ്‌സ് ആഗോളവ്യാപകമായി വിറ്റഴിച്ചത്. 2020 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും Read more about കിയാ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക് എത്തും[…]
12:05pm 21/7/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്നു കുറഞ്ഞത്. 22,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.
11:40am 20/7/2016 കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ കൂടി 22,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 2,845 രൂപയാണ് ഗ്രാമിന്റെ വില.