‘ജഗ്ഗ ജസൂസി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

12:28 PM 22/12/2016 ബര്‍ഫിക്ക് ശേഷം രണ്‍ബീര്‍ കപൂറും അനുരാഗ് ബസുവും ഒന്നിക്കുന്ന ചിത്രമായ ‘ജഗ്ഗ ജസൂസി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ കത്രീന കൈഫ് നായികയാവുന്നു. സിദ്ധാര്‍ഥ് റോയ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, അനുരാഗ് ബസു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനുരാഗ് ബസു തന്നെയാണ് തിരക്കഥ. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ഏപ്രില്‍ 7ന് ചിത്രം തീയേറ്ററുകളിലെത്തും.

ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിൽ

07.02 PM 20/12/2016 സിനിമാ സമരം അവസാനിപ്പിക്കാൻ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ച അലസിപ്പിരിഞ്ഞു. ഇതോടെ ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലായി. ചർച്ചയിൽ തീരുമാനമാകാത്തതിനാൽ 16 മുതൽ പുതിയ സിനിമകൾ പ്രദർശനത്തിനെടുക്കാതെ തീയേറ്റർ ഉടമകൾ ആരംഭിച്ച സമരം തുടരും. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി എ.കെ ബാലൻ ചലച്ചിത്ര സംഘടനകളുമായി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. തീയേറ്റർ Read more about ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിൽ[…]

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ചിത്രത്തിൽ നിവിന്‍ പോളി നായകനാവുന്നു.

10:20 am 20/12/2016 ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ നിവിന്‍ പോളി നായകനാവുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറാണ് നിര്‍മ്മാണം. ഗപ്പിയുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം. പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു 2016ൽ പുറത്തിറങ്ങിയ ഗപ്പി.

ഹൃത്വിക് റോഷന്റെ നായികയായി നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍

09:43 am 18/12/2016 ബോളിവുഡിലേക്ക് ഒരു താര പുത്രി കൂടി. ഹൃത്വിക് റോഷന്റെ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍ സാറ. സെയ്ഫ് അലിഖാന്‍റെ ആദ്യ ഭാര്യയിലുള്ള മകള്‍ സാറയുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും അരങ്ങേറ്റം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മിക്കുക കരണ്‍ paഹറാണ്. നേരത്തെ കരണ്‍ജോഹര്‍ ചിത്രത്തില്‍ സാറ അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സാറയുടെ അമ്മയും കരണ്‍ ജോഹറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ Read more about ഹൃത്വിക് റോഷന്റെ നായികയായി നടന്‍ സെയ്ഫ് അലിഖാന്‍റെ മകള്‍[…]

വിമാനം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

10:01 am 17/12/2016 കൊച്ചി: തലപ്പാവിനും സെല്ലുലോയ്ഡിനും എന്ന് നിന്റെ മൊയ്തീനും ശേഷം പൃഥ്വിരാജ് വീണ്ടും യഥാര്‍ത്ഥ കഥ പ്രമേയമാകുന്ന സിനിമയിലെ നായകനാവുന്നു. സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച ബധിരനും മൂകനുമായ സജിയായാണ് പൃഥ്വിരാജിന്‍റെ പുതിയ വേഷപ്പകര്‍ച്ച. വിമാനം എന്നുപേരിട്ടിരിക്കുന്ന സിനിമക്ക് പന്ത്രണ്ടുകോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കുന്നത്. നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്നച്ചിറകുകളില്‍ പറന്ന മനുഷ്യന്‍റെ കഥയാണ് വിമാനം പറയുന്നത്. നാട്ടിലെ റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ Read more about വിമാനം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി[…]

ക്ലാഷിന് സുവർണ ചകോരം .

07:25 pm 16/12/2016 തിരുവനന്തപുരം: ​കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇൗജിപ്​ഷ്യൻ ചിത്രമായ ക്ലാഷിന്. വിധു വിൻസെ​ൻറി​ന്​​ മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരവും ലഭിച്ചു​. മികച്ച മലയാള ചി​ത്രത്തിനുള്ള ഫിപ്രസി പുരസ്​കാരവും വിധുവിൻസെൻറി​​െൻറ മാൻഹോളിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്​പാക്​ പുരസ്​കാരം കമ്മട്ടിപ്പാടത്തിനാണ്​. മികച്ച ഏഷ്യൻ ​ചി​ത്രത്തിനുള്ള പുരസ്​കാരം കോൾഡ്​ ഒാഫ്​ കാലണ്ടർ നേടി.

പുലിമുരുകനു ശേഷം വൈശാഖ് ജയറാമിനൊപ്പം

08:32 am 16/12/2016 പുലിമുരുകന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം വൈശാഖ് പുതിയ സിനിമയുടെ പണിപ്പുരയില്‍. ജയറാമാണ് പുതിയ സിനിമയില്‍ നായകനാകുന്നത്. പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയ് കൃഷ്‍ണയാണ് പുതിയ സിനിമയുടെയും രചന നിര്‍വഹിക്കുന്നത്. ഗോകുലം മൂവീസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ 100 കോടി രൂപയുടെ കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയും പ്രദര്‍ശനം തുടരുകയാണ്.

ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം

06:50 pm 15/12/2016 രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിവ്ഴാനിരിക്കെ പ്രേക്ഷകർ നിശ്ചയിക്കുന്ന മികച്ച സിനിമക്കുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. നാളെ വൈകീട്ട് ആറിന് നിശാഗന്ധിയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം അടക്കമുള്ള പുരസ്ക്കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിക്കും. ക്ലാഷോ, സിങ്കോ, കോൾഡ് ഓഫ് കലാണ്ടറോ, വേർ ആർ മൈ ഷൂസോ, കാട് പൂക്കുന്ന നേരമോ മാൻഹോളോ? അതോ മറ്റേതെങ്കിലും ചിത്രമോ? ഇത്തവണ സുവർണ്ണ ചകോരം ഏത് സിനിമക്കായിരിക്കും എന്ന ചർച്ചയാണ് മേളയിൽ. മേള ഏറ്റെടുത്ത സിനിമകൾ അവസാനവട്ടം കാണാനുള്ള തിരക്കാണ് Read more about ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം[…]

പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’ യുടെ ട്രൈലർ പുറത്തിറങ്ങി.

6:44 pm 15/12/2016 പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എസ്ര’ യുടെ ട്രൈലർ പുറത്തിറങ്ങി. നവാഗതനായ ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദ്, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ട്. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍. മേത്തയും സി.വി സാരഥിയുമാണ് ചിത്രം നിര്‍മിക്കുന്നത്.

എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനയില്‍

11:30 am 15/12/2016 ലോസ് ആഞ്ചലസ്: ഇന്ത്യൻ സംഗീത സാമ്രാട്ട് എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനാ പട്ടികയിൽ. ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് സംഗീതം നൽകിയതിനാണ് ഓസ്കാർ നാമനിർദേശ പട്ടികയിൽ റഹ്മാൻ ഇടംപിടിച്ചത്. ചിത്രത്തിൽ ബ്രസീലിയൻ താളങ്ങൾ ഇഴ ചേർത്ത സംഗീതമാണ് റഹ്മാനൊരിക്കിയിരുന്നത്. 2008ൽ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനൽ സ്കോർ വിഭാഗത്തിൽ റഹ്മാന് ഓസ്കർ ലഭിച്ചിരുന്നു. 2017 ജനുവരി 24 നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക. Read more about എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനയില്‍[…]