ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു.

01:10 pm 14/12/2016 കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ്​ വരൻ. വിജയലക്ഷ്​മിയുടെ വസതിയിൽവെച്ച്​ നടന്ന നിശ്ചയ ചടങ്ങിൽ മോതിരം മാറ്റം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ ചടങ്ങളിൽ പ​െങ്കടുത്തത്​. മാര്‍ച്ച് 29നാണ്​ വിവാഹം നടക്കുക. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളാണ്​ വിജയലക്ഷ്​മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്​തമായ ശബ്​ദംകൊണ്ടും ശ്രദ്ധനേടിയ ഗായികയാണവർ. മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാറി​െൻറ അവാർഡും നേടിയിട്ടുണ്ട്​.

എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുള്ള നോമിഷേൻ പ്രഖ്യാപിച്ചു.

11:43 am 14/12/2016 എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുള്ള നോമിഷേൻ പ്രഖ്യാപിച്ചു. സംഗീതത്തിനു പ്രാധാന്യം നൽകിയൊരുക്കിയ ഡാമിയൻ ചാസെല്ലെയുടെ ലാ ലാ ലാൻഡ് ആണ് ഏറ്റവുമധികം നോമിനേഷനുകൾ നേടിയത്. മികച്ച നടൻ,നടി, സംവിധായകൻ എന്നിവയടക്കം ഏഴു നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ആറു നോമിനേഷനുകളുമായി മൂൺലൈറ്റ് പിന്നിലുണ്ട്. അഞ്ച് നോമിനേഷനുകളാണ് മാഞ്ചസ്റ്റർ ബൈ ദ സീ ക്ക് കിട്ടിയത്. ലോസ് ആഞ്ചലസിൽ ജനുവരി എട്ടിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയൊരുക്കിയ ലാ Read more about എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുള്ള നോമിഷേൻ പ്രഖ്യാപിച്ചു.[…]

ചലച്ചിത്രമേളയില്‍ ക്ലാഷിന്റെ പ്രദര്‍ശനം റദ്ദാക്കി.

06:00 pm 12/12/2016 തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്ക് സീറ്റ് കിട്ടാതായതോടെ ക്ലാഷിന്റെ പ്രദര്‍ശനം റദ്ദാക്കി. കൈരളി തിയറ്ററിലാണ് ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായത്. പ്രതിനിധികൾ ബഹളം വെച്ചതോടെ ഈജിപ്ത് ചിത്രമായ മുഹമ്മദ് ഡിയാബിന്റെ ക്ളാഷിന്‍റെ പ്രദർശനം നിശഗന്ധിയിലേക്ക് മാറ്റി. കാലത്ത് പതിനൊന്ന് മണിക്ക് ക്യൂ നിന്നവര്‍ തിയറ്ററിലെത്തിയപ്പോള്‍ എണ്‍പത് ശതമാനം സീറ്റുകളും കൈയടക്കിയെന്നായിരുന്നു പ്രതിനിദികളുടെ ആരോപണം. തുടർന്ന് ഇവർ തടസ്സപ്പെടുത്തുകയും സ്‌ക്രീനിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ Read more about ചലച്ചിത്രമേളയില്‍ ക്ലാഷിന്റെ പ്രദര്‍ശനം റദ്ദാക്കി.[…]

ഷാരൂഖ് ഖാൻ ചിത്രം റയീസിൽ പാക് നടി മാഹിറാ ഖാൻ അഭിനയച്ചതിനെ ചൊല്ലിയാണ് എം.എൻ.എസ് വീണ്ടും രംഗത്ത്.

09:00 am 12/12/2016 മുംബൈ: ‘യേ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രത്തിൽ പാകിസ്താൻ നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മഹാരാഷ്ട്ര നവ നിർമാൺ സേന(എം.എൻ.എസ്) വീണ്ടും രംഗത്ത്. ഷാരൂഖ് ഖാൻ ചിത്രം റയീസിൽ പാക് നടി മാഹിറാ ഖാൻ അഭിനയച്ചതിനെ ചൊല്ലിയാണ് എം.എൻ.എസ് വീണ്ടും രംഗത്ത് വന്നത്. അതിനിടെ നടൻ ഷാരൂഖ് ഖാൻ എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. രാജ് താക്കറയുടെ വീട്ടിൽ ഒരു മണിക്കൂർ ഇവർ Read more about ഷാരൂഖ് ഖാൻ ചിത്രം റയീസിൽ പാക് നടി മാഹിറാ ഖാൻ അഭിനയച്ചതിനെ ചൊല്ലിയാണ് എം.എൻ.എസ് വീണ്ടും രംഗത്ത്.[…]

മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായ സിനിമ പ്രേക്ഷകരിലെത്തുമെന്ന് റിപ്പോര്‍ട്ട്.

09:05 pm 10/12/2016 കൊച്ചി: ട്വന്റി ട്വന്റിക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായ സിനിമ പ്രേക്ഷകരിലെത്തുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് പതിറ്റാണ്ടായി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ പ്രസിദ്ധീകരണമായ നാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുലിമുരുകന്റെ രചയിതാവും മലയാളത്തിലെ നിരവധി മള്‍ട്ടിസ്റ്റാര്‍ ഹിറ്റുകളുടെ സഹരചയിതാവുമായ ഉദയകൃഷ്ണയുടെ കന്നിസംവിധാന സംരംഭമാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ഉദയകൃഷ്ണ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ച് മറ്റ് Read more about മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായ സിനിമ പ്രേക്ഷകരിലെത്തുമെന്ന് റിപ്പോര്‍ട്ട്.[…]

ചലചിത്രമേളയിലെ മത്സരപോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും: പ്രിയനടന്‍ ജഗതി ശ്രീകുമാറും ഇന്നെത്തും.

09:49 am 10/12/2016 മത്സരചിത്രങ്ങളുടെ പ്രദര്‍ശനമാകും രണ്ടാം ദിനം ചലചിത്ര മേളയെ സജീവമാക്കുക. മേളനഗരിയില്‍ ആവേശമായി മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറും ഇന്നെത്തും. പ്രധാനവേദിയായ ടാഗോറിലെ പ്രദര്‍ശനം ജഗതി ശ്രീകുമാറും നടി ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഓസ്കര്‍ പരിഗണന പട്ടികയില്‍ ഇടംപിടിച്ച ക്ലാഷ്, കാന്‍ ഫെസ്റ്റിവലിലും ഗോവന്‍ അന്താരാഷ്‌ട്ര ചലചിത്രമേളയിലും തരംഗമായിരുന്നു. ബ്രേറ്റ് മൈക്കല്‍ ഏണ്‍സ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ ചിത്രം സിങ്കും മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. മത്സരവിഭാഗത്തിലെ രണ്ട് ചിത്രങ്ങളടക്കം 63 സിനിമകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. Read more about ചലചിത്രമേളയിലെ മത്സരപോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും: പ്രിയനടന്‍ ജഗതി ശ്രീകുമാറും ഇന്നെത്തും.[…]

രാജ്യാന്തര അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ദേശീയ ഗാനത്തിന് ഇളവില്ലെന്ന് സുപ്രീംകോടതി.

09:38 am 10/12/2016 ന്യൂഡൽഹി: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ദേശീയ ഗാനത്തിന് ഇളവില്ലെന്ന് സുപ്രീംകോടതി. ഭിന്നശേഷിയുള്ളവർ എഴുന്നേറ്റ് നിൽകേണ്ടതില്ലെന്നും ജസ്​റ്റിസ്​ ദീപക്​ മിശ്ര വിധിച്ചു. വിദേശികൾക്ക് ഇളവ് വേണമെന്ന ആവശ്യം ഞെട്ടിക്കുന്നതാണ്. വേണ്ടിവന്നാൽ അവർ 20 തവണ എഴുന്നേറ്റ് നിൽകേണ്ടി വരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ വ്യക്തതക്ക് വേണ്ടി ഫിലിം സൊസൈറ്റിയാണ് കോടതിയെ സമീപിച്ചത്. തിയേറ്ററുകളിൽ സിനിമക്ക് മുമ്പ് ദേശീയ ഗാനം കാണിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

പുതിയ സിനിമ ടേക്ക് ഓഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി.

11:15 am 8/12/2016 എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖിലെ നഴ്സുമാര്‍ അനുഭവിച്ച ദുരിതങ്ങള്‍ വിവരിക്കുന്ന ചിത്രത്തില്‍ പാര്‍വതിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് മുഖ്യ വേഷത്തില്‍ എഎത്തുന്നത്. ചാക്കോച്ചനും പാര്‍വതിയും നഴ്സുമാരായെത്തുമ്ബോള്‍ ഇന്ത്യന്‍ അ്ംബാസിഡറുടെ വേഷമാണ് ഫഹദിന്. കൊച്ചിയിലും കാസര്‍ഗോഡും ദുബായിയിലുമായിട്ടാണ് ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ എറണാകുളത്ത് നടന്ന ചടങ്ങില്‍ നിവിന്‍ പോളി പുറത്തിറക്കി.

രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയും

11:00 am 08/12/2016 തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന് ആതിഥ്യമരുളാന്‍ അനന്തപുരി ഒരുങ്ങി. രജിസ്റ്റര്‍ ചെയ്ത് പാസെടുത്ത പ്രതിനിധികളടക്കം 13,000 പേരാണ് ഇക്കുറി സിനിമ കാണാനത്തെുക. 13 തിയറ്ററുകളിലാണ് പ്രദര്‍ശനം. നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാന്‍ സൗകര്യമുള്ള തിയറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 6, 8, 10 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. ജൂറി അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഇത്തവണ പ്രത്യേകം തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്. 62 രാജ്യങ്ങളില്‍നിന്ന് 185 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. Read more about രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയും[…]

ചോ രാമസ്വാമി അന്തരിച്ചു.

10:55 AM 07/12/2016 ചെന്നൈ: പ്രമുഖ രാഷ്​ട്രീയ നിരീക്ഷകനും സാഹിത്യകാരനും നടനും പത്രപ്രവർത്തകനുമായ ചോ രാമസ്വാമി അന്തരിച്ചു. ഇന്ന്​ പുലർച്ചെ 4.40 ഒാടെയാണ്​ മരണം. 82 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ ആഴ്​ചയാണ്​ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആശുപത്രിയിൽ വച്ചാണ്​ മരണം സംഭവിച്ചത്​. തമിഴ്​ മാഗസിനായ തുഗ്ലകി​െൻറ സ്​ഥാപക പത്രാധിപനാണ്​. രാഷ്​ട്രീയ നേതാക്കൾക്ക്​ നേരെയുള്ള പരിഹാസവും നിർഭയമായ വിമർശനവും മൂലം ​ശ്ര​േദ്ധയനാണ്​ ചോരാമസ്വാമി. ദീർഘകാലം ജയലളിതയുടെ രാഷ്​ട്രീയകാര്യ ഉപ​ദശകനായിരുന്നു. Read more about ചോ രാമസ്വാമി അന്തരിച്ചു.[…]