‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ടീസറെത്തി

12:22 pm 4/12/2016 ജിബു ജേക്കബ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തലിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസറെത്തി. മോഹന്‍ ലാലും അനൂപ് മേനോനും തമ്മിലിലുള്ള കോമഡി രംഗമുള്‍പ്പെട്ടതാണ് ടീസര്‍. വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ മീന Read more about ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ടീസറെത്തി[…]

യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി.

08:28 am 30/11/2016 യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി. കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തില്‍ എഴുതിയ കത്താണ് കാളിദാസിന് ലഭിച്ചത്. എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമക്കുന്നുവെന്ന് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ കാണുക. ഈ രീതിയില്‍ ആരാധന പ്രകടിപ്പിക്കരുതെന്ന് കാളിദാസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തന്നെ അസ്വസ്തനാക്കുകയെ ഉള്ളൂ. കത്ത് എഴുതിയത് ആരാണെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന് Read more about യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി.[…]

ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍.

08:38 pm 29/11/2016 മുംബൈ: അഭിനയം നന്നാക്കുവാന്‍ എന്ത് ത്യാഗവും സഹിക്കും ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍. എന്തുകൊണ്ടാണ് ആളുകള്‍ ആമീറിനെ പെര്‍ഫെക്ഷനിസ്റ്റ് എന്നുവിളിക്കുന്നത് എന്ന് കാണിച്ച് തരികയാണ് പുതിയ വീഡിയോ‍. മുന്‍ ഗുസ്തിതാരമായ മഹാവീര്‍ സിംഗ് ഫോഘട്ടായി ആമിറെത്തുന്ന ദംഗലില്‍ അവിശ്വസനീയമായ മാറ്റമാണ് താരത്തിന്‍റെത്. ആമീറിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോ അമ്പരപ്പിക്കുന്നതാണ്. മഹാവീര്‍ സിംഗിന്‍റെ വാര്‍ദ്ധക്യകാലം അഭിനയിക്കുന്നതിനായി 97 കിലോയോളമാണ് ആമിര്‍ കൂട്ടിയത്. പിന്നീട് ചെറുപ്പകാലം അവതരിപ്പിക്കാനായി അസാമാന്യമായ വേഗതയില്‍ താരം പഴയരൂപത്തിലേക്കും എത്തി. 30 കിലോയോളം കുറച്ചാണ് Read more about ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍.[…]

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ‘പുത്തന്‍പണത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

11:32 AM 29/11/2016 മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ‘പുത്തന്‍പണത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. സിദ്ദീഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് നിര്‍മാണം. കാഷ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്‍. കൊച്ചി, കാസര്‍കോട്, ഗോവ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ശരത് കുമാറിനെ നടികര്‍ സംഘത്തില്‍ നിന്ന് പുറത്താക്കി

10:44 am 28/11/2016 ചെന്നൈ: നടന്‍ ശരത് കുമാറിനെ താരസംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തിന്‍റെ പേരിലാണ് ശരത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. നടന്‍ രാധാരവിയെയും സസ്‌പെന്‍ഡ് ചെയ്തു. ഞായറാഴ്ച ടി നഗറില്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്‍റെ ജനറല്‍ ബോഡി യോഗത്തിലാണ് താരങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിച്ചത്. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലാണ് തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ജനറല്‍ ബോഡി മീറ്റിംഗില്‍ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് വിശാല്‍ Read more about ശരത് കുമാറിനെ നടികര്‍ സംഘത്തില്‍ നിന്ന് പുറത്താക്കി[…]

ജോമോന്‍റെ സുവിശേഷങ്ങള്‍’ യൂട്യൂബ് കീഴടക്കുന്നു

13:55 pm 27/11/2016 ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ പുറത്തിറങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ യൂട്യൂബില്‍ ടീസര്‍ കണ്ടത് ലക്ഷകണക്കിന് ആളുകള്‍. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്‍ഖര്‍ എത്തുന്നത്. രസകരമായ ടീസറില്‍ താരം ദുല്‍ഖര്‍ തന്നെയാണ്. മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനായെത്തുന്നത്. ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. കാക്കമുട്ടെ ഫെയിം ഐശ്വര്യ, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. Read more about ജോമോന്‍റെ സുവിശേഷങ്ങള്‍’ യൂട്യൂബ് കീഴടക്കുന്നു[…]

ഫേസ്ബുക്കിലെ വിമര്‍ശനം: മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

08:40 am 27/11/2016 കാവ്യാ മാധവന്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്നും മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ പിന്തുണനല്‍കിയ ആളാണെന്നും കുഞ്ചാക്കോ ബോബന്‍. കാവ്യക്കും ദിലീപിനും വിവാഹആശംസകള്‍ നേര്‍‌ന്നതിന് ദുര്‍വ്യാഖ്യാനിച്ചത് മോശമായിപ്പോയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കാവ്യക്കും ദിലീപിനും ഫേസ്ബുക്കില്‍ വിവാഹ ആശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബനെതിരെ സോഷ്യല്‍ മീഡിയില്‍ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്. കാവ്യയ്ക്കും ദിലീപിനും താന്‍ നേര്‍ന്ന വിവാഹാശംസയെ മനസ്സിലാക്കാതെയും ദുര്‍വ്യാഖ്യാനിച്ചതും മോശമായിപ്പോയി. എന്റെയും എന്റെ Read more about ഫേസ്ബുക്കിലെ വിമര്‍ശനം: മറുപടിയുമായി കുഞ്ചാക്കോ ബോബന്‍[…]

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

07:46 am 26/11/2016 പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശി സന്തോഷ് ആണ് വരന്‍. അടുത്ത വര്‍ഷം മാര്‍ച്ച് 27നാണ് വിവാഹം. ഫീനിക്‌സ് അവാര്‍ഡില്‍ വച്ചാണ് തന്റെ വിവാഹ വാര്‍ത്ത വിജയലക്ഷ്മി പുറത്ത് വിടുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വിജയലക്ഷ്മി 2012ല്‍ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് ഗാന രംഗത്തേക്ക് എത്തുന്നത്. ‘കാറ്റേ കാറ്റേ’ എന്ന ഗാനം ആയിരുന്നു വിജയലക്ഷ്മിയുടെ തലവര മാറ്റി മറിച്ചത്. 2013ല്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലെ ‘ഒറ്റക്ക് Read more about വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു[…]

ദിലീപും കാവ്യയും വിവാഹിതരായി

10:33 am 25/11/2016 കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മകൾ മീനാക്ഷിയും ചടങ്ങിനെത്തി. ഇരുതാരങ്ങളുടെയും രണ്ടാം വിവാഹമാണിത്. വിവാഹ വാർത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിവാഹത്തിന് മകൾ മിനാക്ഷിയുടെ പിന്തുണയുണ്ട്. പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് അറിയിച്ചു. ഗോസിപ്പിന് അറുതി വരുന്നത് നല്ലതാണെന്ന് നിർമാതാവ് Read more about ദിലീപും കാവ്യയും വിവാഹിതരായി[…]

ബാഹുബലി 2 ദ കൺക്ലൂഷ’ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ.

01:05 pm 23/11/2016 ഹൈദരാബാദ്: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗം ‘ബാഹുബലി 2 ദ കൺക്ലൂഷ’ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ. ഡിസൈൻ ജോലികൾക്കായി അന്നപൂർണ സ്റ്റുഡിയോക്ക് കൈമാറിയ അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. എഡിറ്റിങ് പൂർത്തിയാകാത്ത ദൃശ്യങ്ങൾ യുട്യൂബിൽ പ്രചരിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി നിർമാതാവ് ഷോബു യാലഗാഡ സൈബർ സെല്ലിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാഫിക് ഡിസൈനർ ട്രെയിനിയായ കൃഷ്ണ ദയാനന്ദ് ചൗധരിയെ പൊലീസ് അറസ്റ്റ് Read more about ബാഹുബലി 2 ദ കൺക്ലൂഷ’ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ.[…]