ഒരിക്കല്‍ കൂടി റിലീസ് ചെയ്താല്‍ കാണുവാന്‍ ആളുവരുമൊ എന്ന് ചോദിക്കുകയാണ് ചിത്രത്തിലെ നായകന്‍.

09:45 am 7/10/2016 തീയേറ്ററില്‍ വിജയിക്കാത്ത ചിത്രം സി.ഡി ഇറങ്ങുമ്പോള്‍ വിജയക്കുന്നത് ആദ്യമായി നടക്കുന്ന ഒന്നല്ല. അത്തരത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ സ്വീകാര്യത കണ്ട് ഞെട്ടി, ഒരിക്കല്‍ കൂടി റിലീസ് ചെയ്താല്‍ കാണുവാന്‍ ആളുവരുമൊ എന്ന് ചോദിക്കുകയാണ് ചിത്രത്തിലെ നായകന്‍. ടൊവിനോ തോമസാണ് ഫെയ്‌സ്ബുക്കിലൂടെയാണ് തന്‍റെ ചിത്രമായ ഗപ്പിയെ പറ്റി ഇത്തരം അഭിപ്രായം ചോദിച്ചിരിക്കുന്നത്. ഗപ്പി എന്ന ചിത്രം തീയേറ്ററില്‍ കണ്ടിരുന്നെങ്കില്‍ വിജയിക്കുമായിരുന്നേനെ എന്ന് മുന്‍പ് ടൊവിനൊ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് നിരവധി അഭിപ്രായങ്ങളാണ് കമന്‍റിലൂടെ വന്നിരുന്നത്.

ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.

09:37 am 7/10/2016 ന്യൂഡല്‍ഹി: ‘ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഇതേപ്പറ്റി ആദ്യം സെന്‍സര്‍ ബോര്‍ഡില്‍ പരാതിപ്പെടാന്‍ ജസ്റ്റിസുമാരായ ജി. രോഹിണി, സംഗീത ധിംഗ്ര സെഹ്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷമുണ്ടായ 1984ലെ സിഖ് കലാപമടക്കമുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ട്രെയ്ലറുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഹരജിക്കാരനായ അജയ് കട്ടാറയുടെ ആരോപണം. പ്രമുഖയായ Read more about ഒക്ടോബര്‍ 31’ എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.[…]

താര പോരാട്ടത്തിന് നാളെ കേരളം സാക്ഷ്യം വഹിക്കുന്നു.

05:50 pm 6/10/2016 മലയാളത്തിലെ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലത്തെുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ‘പുലിമുരുകന്‍’, നിഷാദ് കോയ തിരക്കഥയൊരുക്കി മമ്മൂട്ടി നായകനാവുന്ന ജോണി ആന്‍റണി ചിത്രം ‘തോപ്പില്‍ ജോപ്പന്‍’ എന്നിവയാണ് വെള്ളിയാഴ്ച തീയേറ്ററുകളിലത്തെുന്നത്്. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇരു താരങ്ങളുടെയും ആരാധകര്‍ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. 25 കോടി മുതല്‍മുടക്കിലത്തെുന്ന പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ‘എന്തിരന്‍’ ‘ബാഹുബലി’ എന്നീ Read more about താര പോരാട്ടത്തിന് നാളെ കേരളം സാക്ഷ്യം വഹിക്കുന്നു.[…]

പ്രൊഫഷണല്‍ ആയി പണം മോഷ്ട്ടിക്കുന്നവരാണ് നമ്മുടെ രാഷ്ടീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍.

09:37 am 6/10/2016 കൊച്ചി: പ്രൊഫഷണല്‍ ആയി പണം മോഷ്ട്ടിക്കുന്നവരാണ് നമ്മുടെ രാഷ്ടീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ് എറണാകുളം ദക്ഷിമമേഖലാ യൂണിറ്റിന്റെ പ്രവര്‍ത്തനവും, പാരിതിപ്പെട്ടി സ്ഥാപിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. അഴിമതിയുടെ കാര്യത്തില്‍ ലോകത്തെ പത്ത് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം ഒന്നാമതെത്തണമെന്നാണ് തന്റെ ആഗ്രഹം.അതിന് വളരെ എളുപ്പമാണ്. ഏതെങ്കിലും ഒന്നിന് ഒന്നാമതെത്തി എന്നും പറയമല്ലോ. രാഷ്ട്രീയത്തിലും ഭരണത്തിലും ഉള്ളത് പ്രൊഫഷണലായി അഴിമതി ചെയ്യുന്നവരാണ്-ശ്രീനിവാസന്‍ പറഞ്ഞു. സംസ്ഥാനമൊട്ടാകെ നടക്കുന്ന Read more about പ്രൊഫഷണല്‍ ആയി പണം മോഷ്ട്ടിക്കുന്നവരാണ് നമ്മുടെ രാഷ്ടീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍.[…]

മാധ്യമപ്രവർത്തകന് നടി രാധിക ആപ്തെയുടെ ചുട്ട മറുപടി.

08:44 pm 5/10/2016 പാർച്ഡ് എന്ന ചിത്രത്തിലെ ലീക്കായ നഗ്ന ദൃശ്യങ്ങളെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് നടി രാധിക ആപ്തെയുടെ ചുട്ട മറുപടി. വിഡ്ഢി ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങള്‍ ആ ക്ലിപ് കണ്ടിരുന്നോ? മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തിരുന്നോ? നിങ്ങളെ പോലുള്ളവരാണ് ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ലോക സിനിമയിലേക്ക് നോക്കൂ.. എത്ര മനോഹരമായാണ് അവര്‍ ഇത്തരം വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പില്ലാത്തവരാണ് മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും Read more about മാധ്യമപ്രവർത്തകന് നടി രാധിക ആപ്തെയുടെ ചുട്ട മറുപടി.[…]

സൈനികരെ പരിഹസിച്ച ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ പൊലീസില്‍ പരാതി.

10:34 am 5/10/2016 മുംബൈ: ചാനല്‍ സംവാദത്തിനിടെ സൈനികരെ പരിഹസിച്ച ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ പൊലീസില്‍ പരാതി. പരാതി ലഭിച്ചതായും എന്നാല്‍ കേസെടുത്തിട്ടില്ളെന്നും അന്തേരി പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ പണ്ഡിറ്റ് ശങ്കര്‍ പറഞ്ഞു. ഉറി ഭീകരാക്രമണത്തിന്‍െറയും പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്‍െറയും പശ്ചാത്തലത്തില്‍ പാക് നടന്മാരെ ബോളിവുഡില്‍ വിലക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കെതിരെ ഓംപുരി പ്രതികരിച്ചത്. ആരാണ് അവരോട് സൈന്യത്തില്‍ ചേരാനും ആയുധമെടുക്കാനും ആവശ്യപ്പെട്ടതെന്ന ചോദ്യമാണ് വിവാദമായത്. Read more about സൈനികരെ പരിഹസിച്ച ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ പൊലീസില്‍ പരാതി.[…]

ഭല്ലാലദേവയെ അവതരിപ്പിക്കാനായി ശരീരഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ്‌ താരം.

07:37 pm 4/10/2016 ബാഹുബലി 2 ചിത്രീകരണം അവസാന ഘട്ടത്തിലാണ്‌. ബാഹുബലിയും വില്ലൻ ഭല്ലാല ദേവയും തമ്മിലുള്ള പോരാട്ടം തന്നെയാണ്‌ രണ്ടാം ഭാഗത്തിന്റെയും പ്രധാന പ്രമേയം. ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്ക ഓവറാണ്‌ റാണ ദഗുപതി നടത്തിയിരിക്കുന്നത്‌. ഭല്ലാലദേവയെ അവതരിപ്പിക്കാനായി ശരീരഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ്‌ താരം. ഫേസ്ബുക്കിലൂടെ തന്റെ പുതിയ ഗെറ്റപ്പ്‌ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ്‌ താരം.

ശെല്‍വരാഘവന്റെ സിനിമയില്‍ നായകനായി വിജയ്

09:25 am 4/10/2016 ഭൈരവ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ്‍യുടെ അടുത്ത ചിത്രം ശെല്‍‌വരാഘവന്റെ സംവിധാനത്തിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ശെല്‍വരാഘവന്‍ വിജയ്‍യോട് കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ഇഷ്‍ടപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സും പ്രഭുദേവയുടെ ശിവജി പ്രൊഡക്ഷന്‍സും ചേര്‍ന്നായിരിക്കും സിനിമയുടെ നിര്‍മ്മാണം ഭൈരവ് സംവിധാനം ചെയ്യുന്നത് ഭരതന്‍ ആണ്. കീര്‍ത്തി സുരേഷും അപര്‍ണ വിനോദും ആണ് ഭൈരവിലെ നായികമാര്‍. ജഗപതി ബാബു വില്ലനായി അഭിനയിക്കുന്നു. ആര്‍ കെ സുരേഷ്, ഡാനിയന്‍ ബാലാജി, സതിഷ്, മിമി Read more about ശെല്‍വരാഘവന്റെ സിനിമയില്‍ നായകനായി വിജയ്[…]

എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ: സന്തോഷ് പണ്ഡിറ്റ് .

09;19 pm 2/10/2016 ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തന്നെ അപമാനിക്കാനായി മനഃപൂര്‍വം ചാര്‍ട്ട് ചെയ്ത പ്രോഗ്രാമായിരുന്നു അത്. അമ്പതോളം പേര്‍ ചേര്‍ന്ന് എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നോട് ഏറ്റവും ദേഷ്യമുള്ളവരെ ഏറ്റവും അടുത്തിരുത്തി. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് മൈക്ക് കൊടുക്കുന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. ഞങ്ങള്‍ 25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് Read more about എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ: സന്തോഷ് പണ്ഡിറ്റ് .[…]

ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു.

07:07 pm 1/10/2016 കൊച്ചി: മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേമം സിനിമയെ തകർത്ത് മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായും മാറി. ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്നു. ഏറ്റവും വേഗത്തിൽ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന റെക്കോർഡും ഒപ്പത്തിന് സ്വന്തം. സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. Read more about ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു.[…]