ദുബൈയില്‍ വാഹനാപകടം: ഏഴുമരണം

11:59pm 27/7/2016 ദുബൈ: ദുബൈ അബൂദബി എമിറേറ്റ്‌സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് മലയാളിയടക്കം ഏഴുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്?. മരിച്ച മലയാളി എറണാകുളം സ്വദേശി എവിന്‍ കുമാര്‍ (29) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ തൊഴിലാളികളുമായി പോയ മിനിബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യുഎഇ എക്‌സ്‌ചേഞ്ചും ഫസ്റ്റ് ഗള്‍ഫ് ബാങ്കും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

12:10pm 26/7/2016 അബുദാബി: യുഎയിലെ തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും പെട്ടെന്നുള്ള ഹ്രസ്വ കാല സാമ്പത്തികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വഴിയൊരുക്കുന്ന ‘അഡ്വാന്‍സ്’ എന്നൊരു സേവന പരിപാടിക്ക് യുഎഇ എക്‌സ്‌ചേഞ്ചും പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഫസ്റ്റ് ഗള്‍ഫ് ബാങ്കും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാടും ഫസ്റ്റ് ഗള്‍ഫ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവി ഹന റോസ്തമാനിയും ഒപ്പുവച്ചു. പുതിയ സംവിധാനം യുഎഇ എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലുടനീളമുള്ള മുഴുവന്‍ ശാഖകളിലൂടെയും ലഭ്യമാക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച Read more about യുഎഇ എക്‌സ്‌ചേഞ്ചും ഫസ്റ്റ് ഗള്‍ഫ് ബാങ്കും ധാരണാപത്രത്തില്‍ ഒപ്പുവച്ചു[…]

ഇ-ഗേറ്റുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം

01:56pm 25/07/2016 ദുബൈ: യു.എ.ഇയിലെ താമസക്കാര്‍ക്കുള്ള ഒൗദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗം ഇ- ഗേറ്റുകളില്‍ ഇനി എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു. എമിഗ്രേഷന്‍ നടപടികള്‍ മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇ- ഗേറ്റ്. ഇതുവരെ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്ത് പുറത്തിറങ്ങാനുള്ള സൗകര്യമാണ് ഇ- ഗേറ്റില്‍ ഒരുക്കിയിരുന്നത്. ദുബൈ എമിഗ്രേഷന്‍ വകുപ്പും Read more about ഇ-ഗേറ്റുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം[…]

സൗദിയില്‍ ഹോട്ടലുകളുടെ അടുക്കളയിലും ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം

07:18pm 23/7/2016 ദമാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഹോട്ടലുകളില്‍ അടുക്കളയിലും ഭക്ഷണം തയാറാക്കുന്ന മറ്റിടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ കിഴക്കന്‍ പ്രവിശ്യാ നഗരസഭ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ബലദിയ്യകള്‍ക്കും നല്‍കിയതായി നഗരസഭ മേധാവി അബ്ദുല്‍ റഹ്മാന്‍ സാലിഹ് അല്‍ഷുഹൈല്‍ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടി. കാമറയിലെ വിവരങ്ങള്‍ ഒരുമാസത്തേയ്ക്കു സൂക്ഷിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ ഇവ പരിശോധിക്കുന്നതിനു വേണ്ടിയാണിത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍തന്നെ ഹോട്ടല്‍ ഉടമകള്‍ക്കു നല്‍കും. ഹോട്ടലുകളില്‍ അടുക്കളയിലും ഭക്ഷണം തയാറാക്കുന്ന മറ്റിടങ്ങളിലും Read more about സൗദിയില്‍ ഹോട്ടലുകളുടെ അടുക്കളയിലും ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം[…]

ദുബായിയിലെ ആഡംബര അപ്പാര്‍ട്ടുമെന്റില്‍ തീപിടിത്തം

11:33am 21/7/2016 ദുബായി: ദുബായിയിലെ ആഡംബര അപ്പാര്‍ട്ടുമെന്റില്‍ തീപിടിത്തം. നൂറു കണക്കിന് ആളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. ദുബായി മറീനയിലെ സുലഭ ടവറിലാണു തീപിടിത്തമുണ്്ടായത്.285 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 75 നിലയാണുള്ളത്. കെട്ടിടത്തിന്റെ മൂന്നില്‍ രണ്്ടു ഭാഗത്തും തീ വ്യാപിച്ചു. പ്രാദേശികസമയം രണേ്്ടമുക്കാലോടെ കെട്ടിടത്തിന്റെ 35- നിലയിലാണു തീപിടിത്തമുണ്്ടായത്.

തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

02.26 AM 20-07-2016 സൗദിയില്‍ തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ജീവനക്കാര്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്ത സ്ഥാപനങ്ങളുടെ നിയമനാധികാരത്തിന് താത്കാലികമായോ സ്ഥിരമായോ വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന് കൗണ്‍സില്‍ ഓഫ് ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത് ഇന്‍ഷൂറന്‍സ് വക്താവ് യാസിര്‍ അലി അല്‍മആരിക് വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടോ Read more about തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി[…]

ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം

02.23 AM 20-07-2016 ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. ഇനി മുതല്‍ നാലു മണിക്കൂര്‍ മുമ്പു യാത്രക്കാര്‍ പ്രവേശിച്ചിരിക്കണം. യാത്രക്കാരല്ലാത്തവരെ ടെര്‍മിനലില്‍ പ്രവേശിപ്പിക്കില്ല. ഉംറ തീര്‍ത്ഥാടനത്തിന്റെ പശ്ചാതലത്തില്‍ വിമാനത്താവളത്തിലെ അനിയന്ത്രിതമായ തിരക്കു ഒഴിവാക്കാനാണ് നടപടി. ഉംറ തീര്‍ത്ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിനു വളരെ മുന്‍പുതന്നെ എത്തുന്നതുമൂലം അനിയന്ത്രിതമായ തിരക്കാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പെരുനാള്‍ അവധിക്കു പരീക്ഷണാടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ Read more about ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം[…]

സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി യുവതിയും മകനും മരിച്ചു, ഭര്‍ത്താവിന് പരിക്ക്

01:15pm 18/7/2016 റിയാദ്: മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. മലപ്പുറം താനാളൂര്‍ വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ജിദ്ദ ­ യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യാമ്പുവില്‍ ബിസിനസ് നടത്തുന്ന അഫ്‌സല്‍ ഓടിച്ചിരുന്ന പിക്അപ് വാന്‍, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. സഫീറ തല്‍ക്ഷണം മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ Read more about സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി യുവതിയും മകനും മരിച്ചു, ഭര്‍ത്താവിന് പരിക്ക്[…]

ഒമാനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

09:44am 13/07/2016 മസ്കത്ത്: ഒമാനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്കത്തിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടത്തെിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്‍റാണ് സത്യന്‍. സാധാരണ ഇരുപതിനായിരത്തോളം റിയാല്‍ കൈവശം ഉണ്ടാകാറുണ്ട്. ഉച്ചക്ക് 12 മണിക്ക് സത്യന്‍ ജോലി കഴിഞ്ഞത്തൊറുണ്ട്. ഒരു മണിയോടെയാണ് കൊലപാതകം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞത്തെിയ മലയാളിയാണ് മൃതദേഹം കണ്ടത്തെിയത്.

പ്രവാസികള്‍ക്ക് 24 കോടിയുടെ പുനരധിവാസ പാക്കേജ്

01:467pm 08/7/2016 തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് 24 കോടി രൂപ വകയിരുത്തി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. നോര്‍ക്ക വകുപ്പിന് 28 കോടി രൂപയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. ബജറ്റില്‍ പ്രവാസിക്ഷേമത്തിനായുള്ള കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രവാസികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന