എണ്ണ ഉൽപാദനം; വിയന്നയിലെ യോഗം തീരുമാനമാകാതെ പിരിഞ്ഞു

02.38 AM 31/10/2016 എണ്ണ ഉൽപാദനം കുറക്കുന്നതിന് ഓരോ രാജ്യങ്ങളുടെയും വിഹിതം തീരുമാനിക്കാൻ വിയന്നയിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഉൽപാദന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇറാനും ഇറാഖും ആവശ്യപ്പെട്ടതോടെയാണ് ചർച്ചപൊളിഞ്ഞത്. അടുത്ത മാസം 25 നു വീണ്ടും യോഗം ചേരും. എണ്ണ ഉൽപാദനം കുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ചർച്ചകളിൽ ഒപെക്-ഒപെക് ഇതര രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ഒപെകിന്റെ പ്രതിദിന ഉത്പാദനം 3.25 മുതൽ 3.3 കോടി ബാരലിലേക്കു ചുരുക്കാനായിരുന്നു കഴിഞ്ഞ Read more about എണ്ണ ഉൽപാദനം; വിയന്നയിലെ യോഗം തീരുമാനമാകാതെ പിരിഞ്ഞു[…]

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിക്കും

02.36 AM 31/10/2016 യു.എ.ഇയില്‍ ഇന്ധന വില അടുത്ത മാസം ഒന്ന് മുതല്‍ വര്‍ധിക്കും. പുതുക്കിയ എണ്ണ നിരക്ക് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതലാണ് യു.എ.ഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോളിനും ഡീസലിനും വില വര്‍ധനയുണ്ട്. പെട്രോള്‍ സൂപ്പറിന് ഇനി മുതല്‍ ഒരു ദിര്‍ഹം 90 ഫില്‍സ് നല്‍കണം. നേരത്തെ ഇത് ഒരു ദിര്‍ഹം 81 ഫില്‍സ് ആയിരുന്നു. സ്പെഷ്യലിന് ഒരു ദിര്‍ഹം 70 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 79 ഫില്‍സായി വര്‍ധിക്കും. Read more about യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിക്കും[…]

ആരുടെ കീഴിലും ജോലിചെയ്യാം; മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്

02.34 AM 31/10/2016 പശ്ചിമേഷ്യയിൽ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് വരുന്നു. വിവിധ കാരണങ്ങളാല്‍ വിസയില്ലാതെ രാജ്യത്ത് തുടരേണ്ടി വന്നവര്‍ക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്ന സംവിധാനമായ ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഫ്ലെക്സിബിള്‍ വര്‍ക് പെര്‍മിറ്റ് നടപ്പിലാക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും ചടുലമാക്കാന്‍ നടപടി ഉപകരിക്കുമെന്ന് ഉസാമ അല്‍ അബ്സി പറഞ്ഞു. ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ Read more about ആരുടെ കീഴിലും ജോലിചെയ്യാം; മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്[…]

യു.എ.ഇയിലെ സ്കൂളുകള്‍ കലോത്സവത്തിരക്കില്‍

09.36 AM 30/10/2016 കേരളത്തിലെ വിദ്യാലയങ്ങള്‍ക്കൊപ്പം യു.എ.ഇയിലെ സ്കൂളുകളും ഇപ്പോള്‍ കലോത്സവതിരക്കിലാണ്. രാജ്യത്തുടനീളം നടക്കുന്ന ആദ്യത്തെ കലോത്സവത്തിന് അടുത്തമാസം നാലിന് തുടക്കമാവും. ഏഴ് എമിറേറ്റുകളിലായി നടക്കുന്ന കലോത്സവത്തിന് അടുത്തമാസം നാലിന് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ തുടക്കമാവും. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് മത്സരങ്ങള്‍. 11 ഇനങ്ങളില്‍ അഞ്ചെണ്ണം ഗ്രൂപ്പ് മത്സരങ്ങളും ആറെണ്ണം വ്യക്തിഗതവുമായിരിക്കും. എമിറേറ്റുകളിലെ മത്സരങ്ങള്‍ക്ക് ശേഷം നവംബര്‍ 25ന് ദുബായില്‍ വെച്ചു നടക്കുന്ന മെഗാ ഫൈനലില്‍ കലാപ്രതിഭകളെ തെരഞ്ഞെടുക്കും. പ്രഥമ യുഫെസ്റ്റ് കിരീടം Read more about യു.എ.ഇയിലെ സ്കൂളുകള്‍ കലോത്സവത്തിരക്കില്‍[…]

തന്നെ അനുകരിച്ച ആറു വയസുകാരിയെത്തേടി ദുബായ് ഭരണാധികാരി വീട്ടിലെത്തി

09.30 AM 30/10/2016 തന്നെ അനുകരിച്ച ആറുവയസ്സുകാരിയെ തേടി ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി. ഷാര്‍ജ മോഡല്‍ സ്കൂളിലെ ഒന്നാം ക്ലാസുകാരിയായ മുഹ്റയുടെ വീട്ടിലേക്കാണ് ഷെയ്ഖ് മുഹമ്മദ് അനുമോദനവുമായി എത്തിയത്. ഷാര്‍ജ മോഡല്‍ സ്കൂളിലെ ഒന്നാം ക്ലാസുകാരി മുഹ്റ അഹമ്മദ് അല്‍ ഷേഹി സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ പ്രസംഗത്തിന്റെ റിഹേര്‍സലായിരുന്നു വൈറലായ ഈ വീഡിയോ. ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ച് തീക്ഷ്ണമായ കണ്ണുകളോടെ ദുബായി ഭരണാധികാരിയെ അനുകരിച്ച ആറുവയസ്സുകാരിയുടെ വീഡിയോ Read more about തന്നെ അനുകരിച്ച ആറു വയസുകാരിയെത്തേടി ദുബായ് ഭരണാധികാരി വീട്ടിലെത്തി[…]

മക്കയില്‍ നിയമം ലംഘിച്ച ആയിരക്കണക്കിന് ടാക്‌സികള്‍ പിടിച്ചെടുത്തു

09.27 AM 30/10/2016 മക്ക പ്രവിശ്യയില്‍ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് ടാക്‌സി കാറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഇരുപത് ശതമാനം ടാക്‌സികളും നിയമ ലംഘനം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍റെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് അനധികൃത ടാക്‌സി സര്‍വീസുകള്‍ കണ്ടെത്താന്‍ പരിശോധന ആരംഭിച്ചത്. മക്ക, ജിദ്ദ, തായിഫ് എന്നീ ഭാഗങ്ങളില്‍ നിന്ന് മാത്രം ഇതുവരെ 1064 ടാക്‌സി കാറുകള്‍ പിടിച്ചെടുത്തു. ജിദ്ദയില്‍ 20 ശതമാനം ടാക്‌സികളും നിയമലംഘനം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. മക്ക Read more about മക്കയില്‍ നിയമം ലംഘിച്ച ആയിരക്കണക്കിന് ടാക്‌സികള്‍ പിടിച്ചെടുത്തു[…]

കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടില്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍

09.25 AM 30/10/2016 കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ കൂടുതല്‍ സ്‌ത്രീകള്‍ .അടുത്തമാസം 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 50 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് 4,83,000 വേട്ടര്‍മാരാണുള്ളത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പുരുഷന്മാരെക്കാളധികവും സ്‌ത്രീകളാണ്. 52.3 ശതമാനമാണ് സ്‌ത്രീകള്‍. പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷ സേനകളില്‍ അംഗമായിട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.2012ല്‍ 387ഉം 2013ല്‍ 418 പേരും മത്സര രംഗത്തുണ്ടായിരുന്നതെങ്കില്‍ ഈക്കുറി മത്സര രംഗത്തുള്ളത് 454 പേരാണ്. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മുമ്പ് വരെയാണ് പത്രിക Read more about കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടില്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍[…]

യമൻ ജയിലിൽ സൗദി വ്യോമാക്രമണം; 30 മരണം

09.23 AM 30/10/2016 സനാ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ യമനിലെ ജയിൽവളപ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ തടവ് പുള്ളികളുൾപ്പെടെ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതി അനുകൂല മാധ്യമം 43 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഹുദായിദയിലെ അൽ സയ്ദിയ സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ ജയിലിനു നേർക്കാണ് ആക്രമണം ഉണ്ടായത്. 2014 മുതൽ നഗരം ഹൂതി വിമതരുടെ അധീനതയിലാണ്.

മക്കയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു

02.47 AM 29/10/2016 ജിദ്ദ: മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു. ആദ്യമായാണ്‌ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഹൂതികള്‍ക്ക് ആയുധമെത്തിക്കുന്ന ഇറാനെതിരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ സുരക്ഷാ സമിതിയോട് സൗദി ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു വിട്ടത്. മക്കയ്ക്ക് അറുപത്തിയഞ്ചു കിലോമീറ്റര്‍ അകലെ വെച്ച് സൗദി സുരക്ഷാസേന മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന വെളിപ്പെടുത്തി. മിസൈലിന്റെ ഉത്ഭവസ്ഥലമായ യമനിലെ Read more about മക്കയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു[…]

കുവൈറ്റിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 14.1 ശതമാനം വര്‍ധന

02.24 Am 29/10/2016 കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണം 19 -ലക്ഷം കഴിഞ്ഞെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ. ഗാര്‍ഹിക രംഗത്ത് പണിയെടുക്കുന്നവരെ ഒഴിവാക്കി സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ളവരുടെ മാത്രം കണക്കാണിത്.കുവൈറ്റ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം 19,38,243 ആണന്ന്. ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ കുവൈറ്റിലെ തൊഴില്‍ശക്തി 1.9 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ സ്വദേശി പൗരന്‍മാരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ Read more about കുവൈറ്റിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 14.1 ശതമാനം വര്‍ധന[…]