ഭീകരരെ സൈന്യം പിടികൂടി

09.09 AM 28/10/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ രണ്ട് ജയ്ഷ്ഇ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി. കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും പിടിച്ചെടുത്തു.

രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

10.45 PM 27/10/2016 ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാറിയ, മുന്‍ എംപി ഹരി സിംഗ് എന്നിവരാണ് ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള എതിര്‍പ്പും രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയുമാണ് പാര്‍ട്ടി വിടുന്നതിനു കാരണമായി ഇരുവരും ചൂണ്ടിക്കാണിക്കുന്നത്. ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഇരുനേതാക്കളും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, രാജസ്ഥാന്‍ Read more about രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു[…]

മോഷ്ടാക്കളുടെ ആക്രമണത്തില്‍ വൃദ്ധയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടു

10.44 PM 27/10/2016 ലക്‌നോ: മോഷ്ടാക്കളുടെ ആക്രമണത്തില്‍ വൃദ്ധയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ക്വാര്‍സി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശാന്തി ശര്‍മ (75), ശശി ശര്‍മ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയാളികള്‍ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ഏഴു ലക്ഷം രൂപയും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ടവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ

10.39 PM 27/10/2016 ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിര്‍ണായക പ്രതിരോധ രഹസ്യ രേഖകള്‍ കൈവശംവച്ചതിന് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് മഹമ്മൂദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടത്. ഇയാള്‍ക്കു രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത രാജ്‌സ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍ ഖാന്‍, സുഭാഷ് ജഹാംഗീര്‍ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പാക് Read more about പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ[…]

സോണിയക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് നീട്ടി

10.37 PM 27/10/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ മത്സരിച്ച സോണിയാ ഗാന്ധി മുസ് ലീം സമുദായത്തിന്റെ വോട്ട് പിടിക്കാന്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാണ് കേസ്. സോണിയയ്‌ക്കെതിരേ നല്‍കിയ പരാതിക്ക് വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സമാനമായ വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുന്നതിനാല്‍ ഈ Read more about സോണിയക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് നീട്ടി[…]

സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു

10.34 PM 27/10/2016 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പഞ്ചാബില്‍ നവജോത് സിംഗ് സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് സിദ്ദുവിനെ വലയിലാക്കാനാണ് എഎപി ശ്രമം. കോണ്‍ഗ്രസ് സിദ്ദുവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് എഎപിയുടെ നീക്കം. സുദ്ദുവിന്റെ ആവാസെ പഞ്ചാബ് എന്ന പാര്‍ട്ടിക്ക് അഞ്ചു സീറ്റുകളും എഎപി വാഗ്ദാനം ചെയ്യുന്നു. 117 സീറ്റില്‍ 96 സീറ്റുകള്‍ നേടി അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് എഎപി കണക്കുകൂട്ടുന്നത്. പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ ആം ആദ്മി Read more about സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു[…]

ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

10.24 PM 27/10/2016 ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. തവാങിലെ ബുദ്ധവിഹാരത്തില്‍ അദ്ദേഹം പ്രസംഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദലൈലാമ തവാങില്‍ സന്ദര്‍ശനം നടത്തുന്നതിനെ അയല്‍രാജ്യമായ ചൈന മുമ്പ് എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്കുറിയും ചൈന എതിര്‍പ്പുയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. അരുണാചല്‍ പ്രദേശില്‍ രണ്ടാഴ്ചക്കാലം തങ്ങുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ യുഎസ് Read more about ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്[…]

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

10.14 PM 27/10/2016 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യ-ന്യൂസിലാന്‍ഡ് സഹകരണം മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ

09.58PM 27/10/2016 കൊച്ചി: ഇന്ത്യയും ന്യൂസിലാന്‍സുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ.നെടുമ്പാശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമായി. ലോകത്തെ തന്നെ ഏറ്റവും മനോഹരവും മികച്ചതുമായ രാജ്യാന്തര വിമാനത്താവളമാണ് കൊച്ചിയിലേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധത്തിന് ഇത് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്റിലെ രാജ്യാന്തര പൈലറ്റ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കാവുന്നതാണെന്നും ജോണ്‍ Read more about ഇന്ത്യ-ന്യൂസിലാന്‍ഡ് സഹകരണം മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ[…]

ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; ജാഗ്രത നിർദേശം

10:35 AM 27/10/2016 ന്യൂഡൽഹി∙ ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരം ലക്ഷ്യമാക്കിയാണ് കെന്റിന്റെ സഞ്ചാരം. കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര, തമിഴ്‌നാട്, ഒറീസ സംസ്ഥാനങ്ങളിലെ തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാൽ, ബംഗാൾ ഉൾക്കടലിൽ ശക്തിയാർജിക്കുന്ന ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കില്ലെന്നു നിഗമനം. ചുഴലിക്കാറ്റ് കടലിൽത്തന്നെ ദുർബലമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട അറിയിപ്പിൽ വിശദീകരിച്ചു. തീരത്തോട് അടുക്കുമ്പോഴേക്ക് കാറ്റിന്റെ വേഗം 45 മുതല്‍ മുതല്‍ Read more about ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; ജാഗ്രത നിർദേശം[…]